യാത്രക്ക് തയ്യാറെടുക്കുമ്പോൾ



യാത്ര രസകരമായ ഒരു അനുഭവം ആണ്. മലയാളത്തിൽ ആദ്യ കാലങ്ങളിൽ യാത്രയെ “ഉല്ലാസ യാത്ര” എന്ന് ആണ് വിളിച്ചിരുന്നത്*. പിന്നീട് അത് ചുരുങ്ങി ” ട്രിപ്പ്*”, “ടൂർ ” പോവുക എന്നെല്ലാം ആയി. ഇന്നത്തെ ഒരു സാഹചര്യത്തിൽ നാട്ടിൻ പുറങ്ങളിൽ പോലും ഓണം, വിഷു തുടങ്ങിയ അവധി ദിവസങ്ങളില യുവാക്കളും, കുടുംബങ്ങളും എല്ലാം ഒരു ഉല്ലാസ യാത്ര പോയി വരാർ ഉണ്ട്. യാത്രക്ക് പോകുന്ന പലർക്കും കാണാൻ പോകുന്ന സ്ഥലത്തെ കുറിച്ചോ, താമസം ഭക്ഷണം തുടങ്ങിയ അനുബന്ധ കാര്യങ്ങളെ കുറിച്ചോ വലിയ കൃത്യത ഉണ്ടാവാർ ഇല്ല. കൂട്ടായി ഉല്ലാസ യാത്രക്ക് പോകുന്നവരെ പോലെ തന്നെ ആണ് ഒറ്റപ്പെട്ടു യാത്ര ചെയ്യാൻ താല്പര്യം ഉള്ളവരും. ഫോട്ടോഗ്രഫി ഇഷ്ട്ടപ്പെടുന്നവർ ഇത്തരത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ താല്പര്യം ഉള്ളവർ ആണ്. പലപ്പോഴും കൂട്ടായി ഒരു ഉല്ലാസ യാത്രക്ക് തയാർ എടുക്കുമ്പോൾ യാത്ര പോകാൻ ആയി വാടക്കയ്ക്ക് എടുത്ത വണ്ടിയുടെ ഡ്രൈവർ ആവും കാര്യങ്ങൾ “പ്ലാൻ” ചെയ്യുക. ഇതിനു കാരണമായി പറയുന്നത് ആ ഡ്രൈവർക്ക് യാത്രകൾ പോയി പരിചയം ഉണ്ട് ,കുറേ ഹോട്ടലുകൾ അറിയാം, എവിടെ നിർത്തണം, എവിടുന്നു ഭക്ഷണം കഴിക്കണം എല്ലാം ഡ്രൈവർ തീരുമാനിക്കും.

ഇത്തരം ഒരു അവസ്ഥ 15 കൊല്ലം മുന്നേ ആയിരുന്നു എങ്കിൽ അതിനു ഒരു അർഥം ഉണ്ടാവുമായിരുന്നു. പുതിയ കാലത്ത് ഒരു യാത്രക്ക് എങ്ങിനെ തയാർ എടുക്കാം എന്നത് ഇന്റർനെറ്റ്* ഉപയോഗിച്ച് എളുപ്പം ചെയ്തു തീര്ക്കാവുന്ന ഒരു കാര്യം ആണ്. പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരണം, താമസിക്കാൻ തിരഞ്ഞു എടുക്കേണ്ട സ്ഥലം, ഭക്ഷണം തുടങ്ങി യാത്രയെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങൾക്കും സഹായകരമായി പ്രവര്ത്തിക്കുന്ന നിരവധി വെബ്സൈറ്റുകൾ ഉണ്ട്. എന്തായാലും വളരെ ചുരുക്കി ഒരു യാത്രക്ക് തയ്യാറാവേണ്ട കാര്യങ്ങളെ കുറിച്ച് ഇവിടെ വിവരിക്കാം.


യാത്രക്ക് തയ്യാറെടുക്കേണ്ട വിധം

1) സ്ഥലം തിരഞ്ഞു എടുക്കൽ : എല്ലാ വർഷവും ഒന്നിൽ അധികം ഉല്ലാസ യാത്ര നടത്തുന്നവരെ സംബന്ധിച്ച് സ്ഥലം ഇപ്പോഴും പ്രശനം ആണ്. കാരണം ചുറ്റു വട്ടത്തു ഉള്ള മിക്ക സ്ഥലങ്ങളും അവർ കണ്ടു കഴിഞ്ഞിരിക്കും. ആവർത്തനം ഒരു വിരസത കൂടി ആണ്. ഇത്തരം സന്ദർഭങ്ങളിൽ ഒരു മാപ്പിന്റെ സഹായത്തോടെ കൂടുതൽ സ്ഥലങ്ങൾ കണ്ടു എത്താനും. കണ്ടെത്തിയ സ്ഥലത്തെ കുറിച്ച് ഇന്റർനെറ്റ്* വഴി ഒരു അന്വേഷണം നടത്താനും സാധിക്കും. സ്ഥലം തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് കാലാവസ്ഥ. യാത്ര ചെയ്യുന്നവരുടെ ആരോഗ്യസ്ഥിതിക്ക് യോജിച്ച സ്ഥലമാണ് എന്ന് പരിശോധിക്കുന്നതും നന്നായിരിക്കും. സന്ദർശിക്കാൻ പോകുന്ന സ്ഥലത്തെ പ്രധാന ആകർഷണങ്ങൾ എല്ലാം എഴുതി ചേർക്കുന്നതും നന്നായിരിക്കും.

2) ചിലവ് : സ്ഥലം തിരഞ്ഞെടുക്കുന്നത് പോലെ തന്നെ ആവശ്യമായ ഒരു കാര്യമാണ് യാത്രാ ചിലവു നിയന്ത്രിക്കുക എന്നത്. കയ്യിൽ ഉള്ള തുകക്ക് ചേർന്ന് പോകാവുന്ന യാത്രകൾ ആണ് കൂടുതൽ സൗകര്യം.


3) വളരെ കുറച്ചു സാധനങ്ങൾ മാത്രം കയ്യിൽ കരുതുക. യാത്രയുടെ ഒരു പ്രധാന പ്രശനം ചിലപ്പോൾ ഒരുപാട് നടക്കേണ്ടി വരും എന്നത് ആണ്. ഒരു പാട് ബാഗുകളും ആയി യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ആണ്. അത് കൊണ്ട് കയ്യിൽ ഒതുങ്ങുന്ന അല്ലെങ്കിൽ കൈകാര്യം ചെയ്യാൻ എളുപ്പം ഉള്ള ബാഗുകൾ മാത്രം യാത്രക്ക് ഉപയോഗിക്കുക.


4) മറ്റു നിർദേശങ്ങൾ:-
മൊബൈൽ ഫോണ്* ഉപയോഗിക്കുന്നവർ ബാറ്ററി ചാർജർ, ആവശ്യം ആയ ടെലിഫോണ്* നമ്പറുകൾ, ജി പി എസ്, കാമറ എല്ലാം കയ്യിൽ കരുതാൻ ശ്രമിക്കുക. എല്ലാ സാധനങ്ങളുടെയും ഒരു ലിസ്റ്റ് ഇപ്പോഴും കൈവശം ഉണ്ടാവാനും ശ്രദ്ധിക്കുക.