Results 1 to 6 of 6

Thread: നന്നായി പഠിക്കാം

  1. #1
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default നന്നായി പഠിക്കാം

    നന്നായി പഠിക്കാം - Tips for Kids & Parents




    >> തേന്*, പാല്*, ആഴക്കടല്* മല്*സ്യം, ചെറുപയര്*, ചോക്കലേറ്റ് എന്നിവ കഴിച്ചാല്* കുട്ടികള്*ക്ക് ബുദ്ധി കൂട്ടും. യുഎസിലും ജര്*മനിയിയിലും മറ്റും പ്രശസ്തരായ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്* നടന്ന പഠനങ്ങള്* തെളിയിക്കുന്നത് ചില ആഹാരങ്ങള്* ബുദ്ധിയെ വളര്*ത്തുമെന്ന്. തേന്*, പാല്*, ആഴക്കടല്* മല്*സ്യം, ചെറുപയര്*, ചോക്കലേറ്റ് തുടങ്ങിയവയാണ് ആ ബുദ്ധിഭക്ഷണങ്ങള്*.



    >> തേന്* ബുദ്ധിയെ ഉണര്*ത്തുമെന്ന് 1600 വര്*ഷങ്ങള്*ക്കു മുന്*പു ധന്വന്തരി പറഞ്ഞിട്ടുണ്ട്. അതാണ് ഇപ്പോള്* ജര്*മന്* ശാസ്ത്രജ്ഞര്* ആവര്*ത്തിക്കുന്നത്. പഠിക്കുന്ന കുട്ടികള്*ക്ക് അര ടീസ്പൂണ്* തേന്* നല്*കിയാല്* ഗുണമുണ്ടാകുമെന്നു പഠനം തെളിയിക്കുന്നു.പാലിലെ 'സിസ്*റ്റൈയ്ന്* ടൊറീന്* എന്ന അമിനോ ആസിഡാണു ബുദ്ധിശക്തി കൂട്ടുന്നതെന്നു ശാസ്ത്രജ്ഞര്*. പാല്* വെള്ളം ചേര്*ത്തു നല്*കണമെന്നാണു ഗവേഷകര്* പറയുന്നത്. ഒരു ഗ്ലാസ് പാല്* അത്രയും വെള്ളം ചേര്*ത്തു വേണം കുട്ടികള്*ക്കു നല്*കാന്*.

    >> മുറിയുടെ നിറം, പ്രകാശസംവിധാനം, വായുസഞ്ചാരം എന്നിവയ്*ക്കെല്ലാം കുട്ടികളുടെ പഠനത്തില്* സ്വാധീനമുണ്ട്. മുറികളുടെ നിറവും കുട്ടികളുടെ പഠനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗവേഷണം തെളിയിച്ചതെന്താണെന്നോ - പച്ചനിറത്തിലും നീലനിറത്തിലുമുള്ള മുറികളില്* പഠിക്കുന്ന കുട്ടികള്* കൂടുതല്* മികവു കാണിക്കുമെന്ന്.

    >> നന്നായി ലഭിക്കുന്ന ഓക്*സിജന്റെ അളവും ബുദ്ധിയെ ഉണര്*ത്തും. ഗോവണിച്ചുവട്ടിലല്ല, നല്ല വായുസഞ്ചാരമുള്ള സ്ഥലത്താകണം പഠനമുറി. മുഖത്തു നിന്നു മൂന്നടി മുന്നോട്ട് അളന്ന ശേഷം അവിടെ നിന്നു മുകളില്* സ്ഥാപിക്കുന്ന സി എഫ് എല്ലോ, ട്യൂബ്*ലൈറ്റുകളോ ആണ് ഉത്തമം. നല്ല കാറ്റും, വെളിച്ചവും കിട്ടുന്ന സ്ഥലങ്ങളില്* ഇരുന്നുവേണം പഠിക്കാന്*.

    >> 'സ്*നേഹം എന്ന വികാരം ഫീനയില്* ഈഥൈന്* അമീന്* എന്ന രാസപദാര്*ഥമാണെന്നും ബുദ്ധിശക്തി കൂട്ടാന്* ഇതു സഹായിക്കുമെന്നും ശാസ്ത്രലോകം. ഈ രാസപദാര്*ഥം ഏറ്റവുംം അധികമുള്ളതു ചോക്കലേറ്റിലാണ്. ചോക്കലേറ്റ് വായിലിട്ട് അലിയിക്കുമ്പോള്* ഉമിനീരിലുള്ള ടയലിന്* എന്ന എന്*സൈം, ഫീനയില്* ഈഥയിന്* അമീനെ മോചിപ്പിക്കുന്നു. പരീക്ഷാനാളില്* കുട്ടികള്*ക്ക് നന്നായി മിഠായി നല്*കാമെന്നു സാരം.

    >> ആഴക്കടല്* മല്*സ്യത്തിന്റെ കാര്യത്തില്* ഒമേഗ ത്രീ എന്ന എസന്*ഷ്യല്* ഫാറ്റി ആസിഡ് ആണു ബുദ്ധിയുടെ കൂട്ടുകാരന്*. പക്ഷേ, മീന്* വറുക്കുമ്പോള്* ഒമേഗ ത്രീ നഷ്ടപ്പെടും. കറിയാണു നല്ലത്. അതും മത്തിയാണ് ഉത്തമം. ഒരു കാര്യം പ്രത്യേകം ഓര്*ക്കാം, മീന്* പാത്രത്തില്* മുങ്ങിക്കിടക്കുന്ന രീതിയില്* വേണം പാചകം ചെയ്യാന്*, എങ്കിലേ ഒമേഗ ത്രീ ലഭിക്കുകയുള്ളൂ. ചെറുപയറും ബുദ്ധിവികാസത്തിനു നല്ലതാണ്.

    >> പോഷണമൂല്യമുള്ള ആഹാരം കുട്ടികള്*ക്ക്* നല്*കേണ്ടതാണ്*. രാത്രി ഉറക്കമിളച്ച്* പഠിക്കാന്* ഉദ്ദേശിക്കുന്നവര്* ചോറ്* കഴിക്കാതിരിക്കുക. പകരം ഗോതമ്പ്* കൊണ്ടുളള ചപ്പാത്തി കഴിക്കുക.

    >> മരച്ചീനിയും ഉരുളക്കിഴങ്ങും ബുദ്ധിവികാസത്തെ കുറയ്ക്കുമെന്നു ബ്രെയിന്* ഫുഡില്* ഗവേഷണം നടത്തിയവര്* പറയുന്നു. പൊട്ടറ്റോ ചിപ്*സ്, ഫ്രഞ്ച്*ഫ്രൈസ്, മസാലദോശ എന്നിവ പരീക്ഷാദിനങ്ങളിലെങ്കിലും ഒഴിവാക്കുന്നതു നല്ലത്.

  2. #2
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default

    ഓര്*മ്മശക്തി വളര്*ത്തുക



    ഓര്*മ്മശക്തി, വിജയത്തിന്* അത്യന്താപേക്ഷിതമാണ്*. പഠിച്ചതുതന്നെ വീണ്ടും വീണ്ടും പഠിക്കുകയെന്നുളളതാണ്* ഓര്*മ്മശക്തിയുണ്ടാകുന്നതിനുളള ഒരുപാധി. പഠിക്കുമ്പോള്* പോയിന്റുകള്* ഒരു നോട്ടുബുക്കില്* കുറിച്ചുവെയ്ക്കുക. ഒറ്റയിരുപ്പിന്* മണിക്കൂറുകള്* പഠിക്കുന്നതിന്* പകരം പത്തോ, പതിനഞ്ചോ മിനിറ്റുകള്* ഇടവേള നല്*കികൊണ്ടുളള പഠനമാണ്* നല്ലത്*. പഠിച്ചകാര്യങ്ങള്* കുറേ സമയത്തിന്*ശേഷം ഓര്*മ്മിക്കാന്* ശ്രമിക്കുക. ഓര്*മ്മയില്* കിട്ടുന്നത്* ഒരു കടലാസില്* എഴുതുക. അവസാനം ഏതെല്ലാം കാര്യങ്ങള്* ഓര്*മ്മിച്ചെടുക്കാന്* വിട്ടുപോയിട്ടുണ്ടെന്നും നോക്കുക. ഉല്*ക്കണ്*ഠയും ഭയവും കാരണം പഠിച്ചതെല്ലാം മറന്നുപോകുന്ന വിദ്യാര്*ത്ഥികളുണ്ട്*. പഴയ ചോദ്യക്കടലാസുകള്* നോക്കി വീട്ടിലിരുന്ന്* പരീക്ഷയെഴുതി ശീലിക്കുകയെന്നതാണ്* ഇതിന്* ചെയ്യാവുന്ന ഒരു പോംവഴി. നാം എഴുതിയ ഉത്തരങ്ങള്* എത്രയും തവണ വായിച്ചുനോക്കാന്* സാധിക്കുന്നുവോ അത്രയും നന്ന്*. കുറഞ്ഞത്* ഒരു തവണയെങ്കിലും ഉത്തരം വായിച്ചു നോക്കിയിരിക്കണം.
    Last edited by rehna85; 01-27-2014 at 09:28 AM.

  3. #3
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default

    മറ്റുവിദ്യാര്*ത്ഥികളുടെ കഴിവുകളുമായി താരതമ്യം നടത്തുകയോ, അനുകരിക്കുകയോ ചെയ്യാതെ സ്വന്തം ജീവിതലക്ഷ്യങ്ങള്* മുന്*നിറുത്തി പഠിക്കുകയും വളരുകയുമാണ്* വേണ്ടത്*. പഠിക്കുന്നതിനായി അവരവര്*ക്ക്* സൌകര്യമായ സമയം കണ്ടെത്തുക. പുലര്*ച്ചെ മൂന്നുമുതല്* ആറുവരെയുളള ബ്രാഹ്മമുഹൂര്*ത്തത്തില്* പഠിച്ചാല്* മനസ്സില്* ഉറയ്ക്കുമെന്ന്* പണ്ടുളളവര്* പറഞ്ഞിരുന്നു. ചിലര്*ക്ക്* രാവിലെയും മറ്റുളളവര്*ക്ക്* രാത്രിയും പഠിക്കാനായിരിക്കും താത്*പര്യം. ബുദ്ധിശക്തി മാത്രമുപയോഗിച്ച്* ഒരു വിദ്യാര്*ത്ഥി വിജയസോപാനത്തിലെത്തില്ല. ശാന്തമായ മനസ്*, അറിയാനുളള ആവേശം, ആത്മാര്*ത്ഥമായ ശ്രമം, പാഠങ്ങള്* ഹൃദിസ്ഥമാക്കുന്നതിന്* അനിവാര്യമായ ഘടകങ്ങളാണിവ. മനസിലെ വിഷമങ്ങള്* മാതാപിതാക്കളോടും, സ്*നേഹിതരോടും പങ്കുവെയ്ക്കേണ്ടതാണ്*.

    Last edited by rehna85; 01-27-2014 at 09:27 AM.

  4. #4
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default

    ഹോംലൈബ്രറി വേണം.



    കുട്ടികള്* അവര്*ക്കായി വാങ്ങുന്ന പുസ്*തകങ്ങള്* കൊണ്ട്* വീട്ടില്* ഒരു ലൈബ്രറി ഉണ്ടാക്കണം. ഓരോവര്*ഷവും പഠിക്കുന്ന പുസ്*തകങ്ങള്* വാരിയെടുത്ത്* പേപ്പര്*വില്*പനക്കാരന്* കൊടുക്കാതെ, പിന്നീട്* പ്രയോജനപ്പെടുന്നവ ലൈബ്രറിയില്* സൂക്ഷിക്കാം. ഇംഗ്ലീഷ്*–ഇംഗ്ലീഷ്* ഡിക്*ഷണറിയും, ഇംഗ്ലീഷ്*–മലയാളം ഡിക്*ഷണറിയും, മലയാളം ശബ്*ദതാരാവലിയും, ഇംഗ്ലീഷിലും മലയാളത്തിലുമുളള വിപരീതപദങ്ങളും, പര്യായപദങ്ങളുമടങ്ങിയ പുസ്*തകങ്ങളും വീട്ടിലാവശ്യമാണ്*. സയന്*സ്*ഡിക്*ഷണറിയും, കണക്ക്* എളുപ്പംപഠിക്കാനുളള വിദ്യകളെപ്പറ്റിയുളള പുസ്*തകങ്ങളും വേണം. ഓരോ ദിവസവും പുതുതായി പഠിക്കുന്ന ഇംഗ്ലീഷ്*പദങ്ങളും, മലയാളപദങ്ങളും അവയുടെ അര്*ത്ഥങ്ങളും ഒരു നോട്ടുബുക്കില്* എഴുതിവെയ്ക്കാന്* ശ്രമിക്കുക.


    ഭാഷപഠിക്കുക – ആശയവിനിമയശേഷി വര്*ധിപ്പിക്കുക

    സിനിമകള്* കാണുന്നതും, ടെലിവിഷന്* വാര്*ത്തകള്* കേള്*ക്കുന്നതും, പത്രങ്ങള്* വായിക്കുന്നതും ഭാഷപഠിക്കുന്നതിന്* ഏറ്റവും നല്ലമാര്*ഗമാണ്*. നല്ലസിനിമ മാത്രം കാണാന്* ശ്രമിക്കുക. സിനിമാഭ്രാന്തനാവുകയുമരുത്*. അത്* പഠിത്തത്തെ ദോഷകരമായി ബാധിക്കും എന്നുകൂടി അറിയുക. നാഷണല്* ജിയോഗ്രാഫിക്*ചാനല്* പരിപാടികള്* കുട്ടികള്*ക്ക്* അറിവും കൌതുകവും പകര്*ന്നുനല്*കുന്നതാണ്*. ഇംഗ്ലീഷ്*ഭാഷ ആദ്യം സംസാരിക്കുമ്പോള്* തെറ്റുകള്* ധാരാളമായുണ്*ണ്ടാകാം എന്നോര്*ത്ത്* ഭയപ്പെടേണ്ടണ്*. പിച്ചവെയ്ക്കുമ്പോള്* വീഴാത്ത കുട്ടികളില്ലല്ലോ. മറ്റുളളവര്* പരിഹസിക്കുന്നത്* കാര്യമാക്കാതെ, കുട്ടികള്* തമ്മിലും അധ്യാപകരോടും ഇംഗ്ലീഷ്*ഭാഷയില്* ആശയവിനിമയം നടത്താന്* ശ്രമിക്കുക.

    Worried about your Maths Scores in Exams???

    Now Practice with Solutions to R D Sharma Maths Textbooks by Topper Experts and SCORE EXCELLENT MARKS in Maths Exams!!

  5. #5
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default







    Last edited by rehna85; 01-27-2014 at 09:31 AM.

  6. #6
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default

    മനസിനെ റീചാര്*ജു ചെയ്യല്*



    തിരക്കിട്ട ജീവിതത്തില്* നിങ്ങള്*ക്ക് കുടുംബത്തോടൊപ്പം കഴിയാനുള്ള സമയം വളരെ കുറവായിരിക്കും. കുട്ടികള്*ക്ക് ഭക്ഷണവും വിദ്യാഭ്യാസവും വസ്ത്രവും കളിക്കോപ്പുകളും വാങ്ങിക്കൊടുത്താല്* എല്ലാമായി എന്നു കരുതരുത്. അവര്*ക്ക് അച്ഛനമ്മമാരില്*നിന്നുള്ള പല അനുഭവങ്ങളും കിട്ടേണ്ടതുണ്ട്. യാത്രയില്* പുതിയ വിവരങ്ങള്* കിട്ടുകയും പുതിയ ആശയങ്ങള്* ഉദിക്കുകയും ചെയ്യും. ജീവിതത്തില്* ഇടയ്ക്കിടെ മനസിലിട്ടു താലോലിക്കാന്* എന്തെങ്കിലും ഓര്*മ്മകള്*ക്കൂടി അവര്*ക്കു സമ്മാനിക്കുക. കുടുംബസമേതമുള്ള ഒരു ഉല്ലാസയാത്ര അവര്*ക്ക് അവിസ്മരണീയമായ ഒരനുഭവമായിരിക്കും. വ്യക്തിഗതമായ എല്ലാ കാര്യങ്ങളും മാറ്റിവച്ചുകൊണ്ട് ഏതാനും ദിവസങ്ങള്* നിങ്ങളുടെ സമയം അവര്*ക്കായി വിട്ടുകൊടുക്കുകയാണ് ഇവിടെ. ജീവിതസായാഹ്നത്തില്* വെറുതെയിരിക്കുമ്പോള്* നിങ്ങള്*ക്കും ആനന്ദംപകരുന്ന സ്മരണകള്* നല്*കാന്* ഇതുപകരിക്കും.

    മനസും ശരീരവും ഇടയ്ക്കൊന്നു റീചാര്*ജു ചെയ്യാനുള്ള അവസരമാണ് കുടുംബത്തോടൊപ്പമുള്ള ഉല്ലാസയാത്ര. അവധിക്കാലത്തെ ഈ യാത്രയില്*നിന്ന് ലഭിക്കുന്ന മാനസികോര്*ജ്ജംകൊണ്ടാണ് അടുത്ത ഒരു വര്*ഷം നമ്മുടെ തലച്ചോറിലെ യന്ത്രങ്ങള്* ചലിക്കേണ്ടത്. ഈ റീചാര്*ജിങ്ങ് നടന്നില്ലെങ്കില്* വിരസതയും മന്ദതയുമൊക്കെ ജീവിതത്തെ ബാധിക്കും. ഇത് മൊത്തത്തില്* നിങ്ങളുടെ പ്രവര്*ത്തനങ്ങളുടെ കാര്യക്ഷമത കുറയ്ക്കും. അതുകൊണ്ട് വര്*ഷത്തിലൊരിക്കലെങ്കിലും ഈ റീചാര്*ജിങ്ങ് അത്യാവശ്യമാണ്.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •