പത്മപദം ഞാന്* കണ്ടു കണ്ണന്റെ രത്ന മഞ്ജീരവും കണ്ടു
മണി കിലുങ്ങി കോവില്* നട തിളങ്ങി
ദേവ സവിധത്തില്* ഞാന്* കൈകള്* കൂപ്പി നിന്നു
എല്ലാം മറന്നു നിന്നു കണ്ണീരണിഞ്ഞു നിന്നു

മയിലിന്റെ പീലിയും മന്ദസ്മിതവുമാ
മണി കുണ്ഡലങ്ങളും കണ്ടില്ല
തിരുമാറിലണിയുന്ന കൗസ്തുഭവും
മുളം കുഴലുമെന്* കണ്*കളില്* കണ്ടില്ല

വനമാല കണ്ടില്ല വാര്*മുടി കണ്ടില്ല
അണിമഞ്ഞ തുകിലും ഞാന്* കണ്ടില്ല
മുകളിലേയ്ക്കിന്നെന്റെ മിഴിയുയര്*ന്നില്ല ഞാന്*
മുകില്*വര്*ണ്ണന്* തന്* പാദം മാത്രം കണ്ടു

More Stills
Keywords:Krishna sthuthikal,krishna bhakthi ganangal,hindu devotional songs,krishna keerthanangal