Results 1 to 4 of 4

Thread: ഒറ്റക്കുട്ടിയെ വളര്*ത്തുമ്പോള്*

  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default ഒറ്റക്കുട്ടിയെ വളര്*ത്തുമ്പോള്*

    ഒറ്റക്കുട്ടിയെ വളര്*ത്തുമ്പോള്*



    ഒറ്റപ്പെട്ടു വളരുന്ന കുട്ടികളില്* കണ്ടുവരുന്ന ചില പൊതുസ്വഭാവങ്ങളുണ്ട്. പ്രതികൂലസാഹചര്യങ്ങളെ നേരിടാനുള്ള മനക്കരുത്തില്ലായ്മ, നിസാര പ്രശ്നങ്ങള്*പ്പോലും താങ്ങാന്* കഴിയാത്ത മാനസികാവസ്ഥ, പിടിവാശിയും സ്വാര്*ത്ഥതയും ഒറ്റപ്പെടലും, അച്ഛനമ്മമാരുടെ വൈകാരികത (ഇമോഷണല്*)യെ മുതലാക്കുന്ന ബ്ളാക്ക്മെയിലിങ്ങ്, പൊതുസമൂഹത്തില്*നിന്നുള്ള ഒളിച്ചോട്ടവും അന്തര്*മുഖതയും, സ്വന്തമായ വ്യക്തിത്വം കെട്ടിപ്പടുക്കുന്നതിലുള്ള പരാജയം. ഇത്തരം പ്രശ്നങ്ങള്*ക്ക് കുട്ടിയെ പഴിച്ചിട്ട് കാര്യമില്ല. ഒരു ശില്പത്തെ വാര്*ത്തെടുക്കുന്നതുപോലെയാണ് ഒരു കുട്ടിയെ വളര്*ത്തിയെടുക്കേണ്ടത്. ശില്പം നന്നായില്ലെങ്കില്* പഴിക്കേണ്ടത് ശില്പത്തെയല്ല. ഒറ്റക്കുട്ടിയുടെ പ്രശ്നങ്ങള്* അറിയുകയും അവ പരിഹരിക്കാനുള്ള മാര്*ഗ്ഗങ്ങള്* പ്രാവര്*ത്തികമാക്കുകയും ചെയ്താല്* പിഴവുകളില്ലാത്ത ഒരു ശില്പംപോലെ നിങ്ങളുടെ കുട്ടിയെ നോക്കി അഭിമാനംകൊള്ളാം.

    1. സ്നേഹം കൊടുത്ത് സ്നേഹം നേടുക:
    സമ്മാനങ്ങള്* വാരിക്കോരി നല്*കിയല്ല കുട്ടിയുടെ സ്നേഹം സമ്പാദിക്കേണ്ടത്. കുട്ടിക്കു കളിക്കാനും കൂട്ടുകൂടാനും മറ്റൊരുമില്ലെന്ന സത്യം മനസ്സിലാക്കി മാതാപിതാക്കള്* അവരുടെ ചങ്ങാതിമാരാവണം. സ്നേഹമാണ് അവര്*ക്കു കൊടുക്കേണ്ട ഏറ്റവും വലിയ സമ്മാനം.
    2. പരമാവധി ശ്രദ്ധ നല്*കുക:
    ഓഫീസ് കഴിഞ്ഞു വരുന്നതുവരെ കുട്ടി ക്രഷില്*, വീട്ടിലെത്തിയാല്* കുട്ടിയെ ടി.വിയുടെ മുന്നില്* പിടിച്ചിരുത്തിയശേഷം അമ്മയുടെ വീട്ടുജോലികള്*, രാത്രി കുഞ്ഞുറങ്ങിക്കഴിയുമ്പോള്* അച്ഛന്റെ വരവ്. ഇതാണ് ശരാശരി കേരളീയഭവനങ്ങളിലെ ഇന്നത്തെ അവസ്ഥ. കുട്ടി ഒറ്റപ്പെട്ടുപോകാന്* ഇതു ധാരാളമാണ്. കഴിയുന്നത്ര സമയം കുട്ടിയോടൊപ്പം ചെലവഴിക്കണം. അടുക്കളജോലി ചെയ്യുമ്പോള്* കുട്ടിയെ പാകത്തിനു മുകളില്* കയറ്റിയിരുത്താം. കുഞ്ഞുറങ്ങുംമുമ്പേ അച്ഛന്* വീട്ടിലെത്താന്* ശ്രമിക്കണം. ഒഴിവുദിവസങ്ങളില്* നിങ്ങളുടെ കുഞ്ഞിനായി ചെറിയ ഉല്ലാസയാത്രകള്* നടത്താന്* സമയം കണ്ടെത്തുക
    .
    3. വര്*ത്തമാനത്തില്* പിശുക്കരുത്:
    കുട്ടികള്* ഭാഷ പഠിക്കണമെങ്കില്* കിട്ടുന്ന സമയത്തെല്ലാം അവരോടു സംസാരിച്ചുകൊണ്ടിരിക്കണം.

    4. മതിലുകള്* പൊളിക്കുക:

    വീടിനുചുറ്റുമുള്ളതുപോലെ കുട്ടിയുടെ മനസിലും മതിലു കെട്ടരുത്. അടുത്ത വീട്ടിലെ കുട്ടിയോടൊപ്പം കളിക്കാന്* കുട്ടിയെ അനുവദിക്കണം. സ്റാറ്റസിന്റെ നേരിയ ഏറ്റക്കുറച്ചിലുകള്* ഇതിനു തടസ്സമാവരുത്.

    5. പുസ്തകമെന്ന ചങ്ങാതി:
    കളിക്കാന്* ഒരു കുട്ടിയെയും കിട്ടാത്ത സാഹചര്യത്തില്* നിങ്ങളുടെ കുട്ടിക്ക് പുസ്തകമെന്ന ചങ്ങാതിയെ നല്*കാം. വായന കുട്ടിയുടെ മുമ്പില്* ഒരു വലിയ ലോകം തുറന്നിടും. അവിടെ നിരവധി വ്യക്തികളെ കണ്ടുമുട്ടുന്നു. ഇതെല്ലാം ഏകാന്തതയില്*നിന്നുള്ള മോചനത്തിനു വഴിയൊരുക്കും.

    6. സഹകരണമനോഭാവം വളര്*ത്താം:
    അടുത്ത വീട്ടിലെ കുട്ടി വരുമ്പോള്* കളിപ്പാട്ടങ്ങള്* ഒളിപ്പിച്ചുവയ്ക്കാനല്ല നിര്*ദ്ദേശം കൊടുക്കേണ്ടത്. എല്ലാം പങ്കിട്ടുപഠിക്കാന്* കുട്ടിയെ ശീലിപ്പിക്കണം.

    7. ബന്ധങ്ങള്* കാത്തുസൂക്ഷിക്കുക:
    അച്ഛനും അമ്മയും ഞാനും-ഇതു മാത്രമാവരുത് കുട്ടിയുടെ ലോകം. മുത്തച്ഛനെയും മുത്തശ്ശിയെയും മറ്റു കുടുംബാംഗങ്ങളെയും അറിഞ്ഞു വേണം കുട്ടി വളരാന്*.

    8. താരതമ്യം പാടില്ല:
    അയല്*വക്കത്തെ കുട്ടിയെ ചൂണ്ടിക്കാട്ടി സ്വന്തം കുട്ടിയെ താരതമ്യപ്പെടുത്താതിരിക്കുക. അത് ആത്മവിശ്വാസം തകര്*ക്കാനേ ഉപകരിക്കൂ.

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    ചില 'ഒറ്റക്കുട്ടി' ധാരണകള്*



    ഒറ്റക്കുട്ടിയെക്കുറിച്ച് ഏറ്റവും അധികം പറഞ്ഞ് കേട്ടിട്ടുള്ള പ്രശ്*നമാണിത്. ഒറ്റകുഞ്ഞ് മതി എന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കളും അവരുടെ കുടുംബാംഗങ്ങളും ഏറെ ചിന്തിക്കുന്നതും ഈ വിഷയത്തെക്കുറിച്ചാണ്. വീട്ടില്* സമയപ്രായക്കാരായി ആരുമില്ലാതാകുമ്പോള്* കുട്ടിക്ക് ഏകാന്തത അഥവാ ഒറ്റപ്പെടല്* അനുഭവിക്കേണ്ടി വരുന്നുവെന്ന്. ഇത് പൂര്*ണ്ണമായും ശരിയാണെന്ന് പറയാനാകില്ല. ഈ പ്രശ്*നം വീട്ടില്* മാത്രം ഒതുങ്ങിനില്*ക്കുന്നതാണ്. പുറത്തേക്കിറങ്ങുമ്പോള്* സ്*കൂളിലും മറ്റുമായി ധാരാളം സുഹൃത്തുക്കള്* ഇക്കൂട്ടര്*ക്കും ഉണ്ടാകും. ഇന്നത്തെ തലമുറ വീട്ടിലുള്ളതിനേക്കാള്* കൂടുതല്* പുറത്താണ് .

    ഒറ്റകുട്ടികള്* സമൂഹവുമായി ഇടപെടുന്നതില്* പിന്നോക്കമാണ് എന്ന് അവകാശപ്പെടുന്നവരുണ്ട്. എന്നാല്* അത് വാസ്തവമല്ല. അവരുടെ കൂട്ടുകെട്ടുകള്* ശ്രദ്ധിക്കുമ്പോള്* മനസ്സിലാകും, അവര്* കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്* അല്പം സെലക്റ്റീവ് ആണെങ്കിലും വളരെ അടുത്തബന്ധമുള്ള കുറച്ച് സുഹൃത്തുക്കളെങ്കിലും ഉണ്ടാകും. എല്ലാവരോടും ഒരുപോലെ ഇടപഴകാന്* പറ്റില്ലെങ്കിലും കുടുംബത്തോടും വളരെ അടുത്ത സുഹൃത്തുക്കളോടുമൊപ്പം ഇഴചേര്*ന്ന് ഇടപെടാന്* സാധിക്കുന്നവരായിരിക്കും. തന്റെ സമയം ആരോടൊപ്പം എങ്ങനെ ചെലവഴിക്കണമെന്ന ഉത്തമബോധം ഇവര്*ക്കുണ്ടാകും

    ഒറ്റകുട്ടികള്* സമൂഹവുമായി ഇടപെടുന്നതില്* പിന്നോക്കമാണ് എന്ന് അവകാശപ്പെടുന്നവരുണ്ട്. എന്നാല്* അത് വാസ്തവമല്ല. അവരുടെ കൂട്ടുകെട്ടുകള്* ശ്രദ്ധിക്കുമ്പോള്* മനസ്സിലാകും, അവര്* കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്* അല്പം സെലക്റ്റീവ് ആണെങ്കിലും വളരെ അടുത്തബന്ധമുള്ള കുറച്ച് സുഹൃത്തുക്കളെങ്കിലും ഉണ്ടാകും. എല്ലാവരോടും ഒരുപോലെ ഇടപഴകാന്* പറ്റില്ലെങ്കിലും കുടുംബത്തോടും വളരെ അടുത്ത സുഹൃത്തുക്കളോടുമൊപ്പം ഇഴചേര്*ന്ന് ഇടപെടാന്* സാധിക്കുന്നവരായിരിക്കും. തന്റെ സമയം ആരോടൊപ്പം എങ്ങനെ ചെലവഴിക്കണമെന്ന ഉത്തമബോധം ഇവര്*ക്കുണ്ടാകും

    ഒറ്റക്കുട്ടിയാണെങ്കിലും സഹോദരങ്ങളാണെങ്കിലും വളര്*ത്തുന്ന രീതിക്കും വളരുന്ന സാഹചര്യങ്ങള്*ക്കും അനുസരിച്ച് അവരുടെ സ്വഭാവം രൂപപ്പെടുന്നത്. ഒറ്റക്കുട്ടി മതി എന്ന് തീരുമാനിക്കുന്നവരുടേയും കുറഞ്ഞത് രണ്ട് മക്കളെങ്കിലും വേണം എന്ന് ആഗ്രഹിക്കുന്നവരുടേയും കാഴ്ചപ്പാടുകളാണ് ശരിയും തെറ്റും നിശ്ചയിക്കുന്നത്.

    അച്ഛനും അമ്മയ്ക്കുമായി ഒരേ ഒരു കുട്ടിയേ ഉള്ളൂ എങ്കില്* ആ കുട്ടി കൂടുതല്* സ്വാര്*ത്ഥനായിരിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്റെ അച്ഛന്*, അമ്മ, കളിപ്പാട്ടങ്ങള്*, പുസ്തകള്*, വസ്ത്രം അങ്ങനെ എല്ലാത്തിനോടും 'എന്റെ' എന്ന മോഹം കൂടുതലാണെന്നതാണ് ചിലര്* ഒറ്റക്കുട്ടികളില്* കണ്ടിട്ടുള്ള പോരായ്മ. എന്നാല്* ഒന്ന് ചിന്തിച്ചു നോക്കൂ നമുക്കിടയില്* വളരുന്ന സഹോദരങ്ങളിലും സ്വാര്*ത്ഥത ഉള്ളവരില്ലേ. ഒരു കുട്ടി സ്വാര്*ത്ഥതയോടെ ആയിത്തീരുന്നത് ആ കുട്ടി മുറുകെപിടിച്ചിട്ടുള്ള മൂല്യങ്ങളുടെ അടിസ്ഥാനത്തില്* മാത്രമാണെന്നതാണ് സത്യം.

  3. #3
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default ഒറ്റക്കുട്ടി



    ഒറ്റ സന്താനമെന്ന പ്രത്യേക പരിഗണന സ്വഭാവ രൂപവത്കരണത്തില്* വരുത്താവുന്ന ചില ദോഷങ്ങളെക്കുറിച്ച് കൂടി പറയാം. ഒന്നല്ലേയുള്ളു അതുകൊണ്ട് ആവശ്യപ്പെടുന്നതൊക്കെ ഉടനെ നിറവേറ്റിയേക്കാമെന്ന് വിചാരിച്ചാല്*, ആഗ്രഹങ്ങള്* എല്ലാക്കാലത്തും പെട്ടെന്ന് സാധിക്കണമെന്നില്ലല്ലോ. ഇങ്ങനെ വളരുന്ന കുട്ടികള്*ക്ക് നിനച്ചത് സാധിക്കാതെ വരുമ്പോഴുള്ള ഇച്ഛാഭംഗങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാന്* ചിലപ്പോള്* പറ്റിയെന്നു വരില്ല. അതിനാല്* എല്ലാ കാര്യങ്ങളും ഉടനടി സാധിച്ചുകൊടുക്കുന്ന ശീലം മാതാപിതാക്കള്*ക്ക് നന്നല്ല. നിങ്ങളുടെ അധ്വാനത്തിലും മറ്റും കുട്ടികളെ കൂടി ഭാഗഭാഗാക്കുക, അധ്വാനത്തിന്റെ വില അവര്* മനസ്സിലാക്കട്ടെ. അതുവഴി പണത്തിന്റെ മൂല്യവും. അങ്ങനെ വളരുന്ന കുട്ടികള്* ധൂര്*ത്തന്മാരാവുകയില്ല.
    സുഖസൗകര്യങ്ങള്* വര്*ധിപ്പിക്കാനായി വരുമാനത്തിനായി പായുമ്പോള്* തനിക്ക് ഒറ്റക്കുട്ടിയാണെന്ന് വലിയ സന്തോഷത്തോടെ പ്രഖ്യാപിക്കുന്ന മാതാപിതാക്കള്* ഒന്നോര്*ക്കുക. ഈ കുട്ടികളുടെ വളര്*ത്തലില്* അവലംബിക്കേണ്ട വിവേകംകൂടി ശീലിക്കണം. പ്രത്യേക പരിഗണനകളുടെ മായാ വലയമില്ലാതെ സ്നേഹവും പ്രോത്സാഹനവും ശാസനകളും ശിക്ഷണവുമൊക്കെ കൃത്യമായി കിട്ടുന്ന വളര്*ത്തല്* സാഹചര്യങ്ങള്* തന്നെയാണ് ഈ കുട്ടികള്*ക്കും വേണ്ടത്. അല്ലാതെ ഞാന്* അവനെ ഇതുവരെ ശിക്ഷിച്ചിട്ടേയില്ല എന്ന് വമ്പ് പറഞ്ഞിട്ട് മാത്രം കാര്യമില്ല. തന്നെ സ്നേഹിക്കുന്ന മാതാപിതാക്കള്* പോലും തന്നെ ശിക്ഷിക്കാറുണ്ടല്ലോ അതിനാല്* ടീച്ചര്* ശിക്ഷിക്കുന്നത് അവര്* അത്ര കാര്യമായെടുക്കുകയില്ല. അല്ലെങ്കില്* ശിക്ഷിക്കുന്ന ടീച്ചറിനോട് ദേഷ്യം തോന്നുക, ടീച്ചറിനെ അവസരം കിട്ടിയാല്* ആക്രമിക്കാന്* മുതിരുക തുടങ്ങിയ അരുതാത്ത പ്രവൃത്തികള്* ചെയ്യാന്* അവന്റെ മനസ്സില്* പ്രേരണ തോന്നും. അതിനാല്* കാര്യത്തിന് ശിക്ഷിക്കുന്നത് ഒറ്റ കുട്ടിയായാലും തെറ്റല്ല.

    ഒറ്റക്കുട്ടിയെയും സ്വതന്ത്രമായി ചിന്തിക്കാനും സ്വന്തം വഴികള്* ഫലപ്രദമായി കണ്ടെത്താനുമുള്ള വൈഭവം ശീലിപ്പിക്കണം.

  4. #4
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default കാര്*ട്ടൂണ്* ലഹരി നിയന്ത്രിക്കാന്*

    കാര്*ട്ടൂണ്* ലഹരി നിയന്ത്രിക്കാന്*



    പല കുട്ടികളും മണിക്കൂറുകള്* കാര്*ട്ടൂണുകള്*ക്ക് മുന്നില്* ചെലവഴിക്കുന്ന സ്ഥിതിയുണ്ട്. അതൊരു അഡിക്ഷനായി മാറുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്*ച്ചയെ ഇത് പ്രതികൂലമായി ബാധിക്കാം. അവരുടെ സ്വഭാവത്തെയും മനോഭാവത്തെയും മാറ്റി മറിക്കാം. വൈകാരിക പ്രശ്*നങ്ങള്*ക്ക് വഴിവെക്കാം. ഇതിനെല്ലാമപ്പുറം അക്രമവാസനകള്*ക്കും കാര്*ട്ടൂണുകള്* വഴിയൊരുക്കാം.

    കുട്ടികളുടെ മനസ്സ് സ്*പോഞ്ചുപോലെയാണ്. കാണുന്നതും കേള്*ക്കുന്നതുമെല്ലാം മനസ്സില്* പതിയും. അക്രമവും പോരാട്ടവും നിരന്തരം കാണുന്ന കുട്ടികളെ അത് സ്വാധീനിച്ചേക്കാം. ജനിതകപരമായ പ്രത്യേകതകൊണ്ട് ആണ്*കുട്ടികളെ പ്രത്യേകിച്ചും ആക്ഷനുകള്* കാണാനുള്ള ത്വരയുണ്ടാകും.


    രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികള്* കാര്*ട്ടൂണോ എന്തോ ആയിക്കൊള്ളട്ടെ, ഒരു മണിക്കൂറില്* കൂടുതല്* ടിവി കാണരുത്. ടിവിയ്ക്ക് മുന്നില്* സമയദൈര്*ഘ്യം ഏറുമ്പോള്* കളികള്* കുറയും. കുറച്ചു മുതിര്*ന്ന കുട്ടികള്* വായനയിലും പഠിപ്പിലും പിന്നാക്കം പോകും. ടിവി യില്* കാര്*ട്ടൂണ്* കാണുന്നതിന് സമയക്രമം വേണം. ഇഷ്ടകഥാപാത്രത്തിന്റെ എപ്പിസോഡ് കാണാന്* സമയം നിശ്ചയിക്കുക. അടിയേറ്റാലും വെടിയേറ്റാലും എഴുന്നേറ്റ് നടക്കുന്ന ഹീറോസ് വെറും ഭാവനാസൃഷ്ടികള്* മാത്രമാണെന്ന് അവര്* തിരിച്ചറിയണം. യാഥാര്*ത്ഥ്യം അതല്ലെന്ന് അവരെ ബോധ്യപ്പെടുത്തണം.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •