പൊന്മുരളിയൂതും ചെഞ്ചുണ്ടും
പൊന്* വിരല്* മീട്ടും രാഗാമൃതവും
ലാസ്യമോലിപ്പിക്കും നുണക്കുഴിക്കവിളും
കാമജന്യമാം ശ്യാമളവര്*ണ്ണവും
മയക്കീടുന്നു കണ്ണാ എന്നുമീ രാധയെ
മോഹിപ്പിക്കുന്നു

ഏഴു സ്വരങ്ങളും ശ്രുതി നിറയ്ക്കുന്ന നിന്*
ഓടക്കുഴല്* വിളി പാട്ടും
സൗന്ദര്യം കളിയാടും കാര്*മേഘവര്*ണ്ണവും
കാമോദ്ദീപമാം നിന്* രൂപലാവണ്യവും
ഓര്*ത്തിരിക്കുന്നു ഈ രാധയെന്നും
കണ്ണാ നീയെന്നില്* നിറയുന്നതും ഓര്*ത്തിരിക്കുന്നു

ഏഴു നിറങ്ങളും ഒളി പകരുന്ന നിന്*
പീലിത്തിരുമുടിക്കെട്ടും
എപ്പോഴും ചാഞ്ചാടും കരിനീലനയനങ്ങള്*ക്കൊപ്പം
പ്രേമോദാരമാം നിന്റെ സ്വരസുധയും
കാത്തിരിക്കുന്നു ഈ രാധയെന്നും
കണ്ണാ നീയെന്നില്* അലിയുന്നതും കാത്തിരിക്കുന്നു


More Stills


Keywords: Krishnabhakthi ganangal,Krishna sthuthikal,Devotional songs,Hindu devotional songs,Krishna keerthanangal