സവാള - ഇടത്തരം 4 (നല്ല വയലറ്റ് നിറമുള്ളത്) അല്പ്പം കട്ടിയായി അരിയുക
പച്ചമുളക് - 5 (അധികം എരിവില്ലാത്തത്*)
വെളുത്തുള്ളി - 10 അല്ലി
ഇഞ്ചി - 1/ 4 ഇഞ്ച്* ചെറുതായി അരിഞ്ഞത്
കറിവേപ്പില - 2 തണ്ട്
നാരങ്ങ നീര് - 2 ടേബിൾ സ്പൂണ്*
ഉപ്പു - പാകത്തിന്
ഉണക്ക മുന്തിരി (കറുത്തത്)

വെളിച്ചെണ്ണ - 1 ടേബിൾ സ്പൂണ്*
കടുക് - 1/ 2 ടി സ്പൂണ്*
ഉലുവ - 1/ 4 ടി സ്പൂണ്*

ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ഉലുവ മൂപ്പിക്കുക. ഉലുവ കറുത്ത് കഴിഞ്ഞു കോരി കളയുക.
ഇനി ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക.
പിന്നീട് ഇഞ്ചി വെളുത്തുള്ളി ഇട്ടു മൂപ്പിക്കാം, ഇനി ഇതിലേക്ക് കീറിയ പച്ചമുളക് ചേർത്ത് വഴറ്റുക.
ഇനി സവാള അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് ഉപ്പും ഇട്ടു നല്ല തീയിൽ ഉള്ളി ഇളക്കുക. അധികം വാടുകയോ വേവുകയോ ചെയ്യരുത്.

ഒരു പാത്രത്തിലേക്ക് ഉള്ളി മാറ്റുക - ഇനി ഇതിലേക്ക് നാരങ്ങനീര് ചേർത്ത് ഇളക്കണം. ആവശ്യത്തിനു ഉപ്പു വേണമെങ്കിൽ ചേർക്കാം.

കഴുകി വാരി ഉണക്കി എടുത്ത ഉണക്ക മുന്തിരി ചേർത്ത് ഇളക്കി 1 മണിക്കൂർ കഴിഞ്ഞു ഉപയോഗിക്കാം.