Results 1 to 4 of 4

Thread: പ്രശ്*നങ്ങളും പ്രതിബന്ധങ്ങളും

  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default പ്രശ്*നങ്ങളും പ്രതിബന്ധങ്ങളും

    പ്രശ്*നങ്ങളും പ്രതിബന്ധങ്ങളും ഈലോക ജീവിതത്തിൽ എപ്പോഴും ഉണ്ടാകാം. സാഹചര്യങ്ങൾ നമുക്ക് അനുകൂലമല്ലാതെ വരികയും സ്വാഭാവികമാണ്. ഒരു വിശ്വാസി സാഹചര്യങ്ങളെയും പ്രശ്*നങ്ങളെയും ഭയപ്പെടരുത്. തിരമാലകൾക്കു മുകളിലൂടെ നടന്നവൻ കൂടെയുണ്ടെങ്കിൽ തിരകളെ നോക്കി നാമെന്തിന് ഭയപ്പെടണം? ഭയപ്പെടേണ്ടാ, ഞാൻ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ട് ഞാൻ നിന്നെ താങ്ങിനിർത്തും'' (ഏശയ്യാ 41:10) എന്നരുളിയ തമ്പുരാനിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നാമെന്തിന് പ്രശ്*നങ്ങളോർത്ത് ദുർബലചിത്തരാകണം?

    'ഞാൻ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയോ അവഗണിക്കുകയോ ഇല്ല'' (ഹെബ്രാ.13:5) എന്ന് വാക്കുതന്നവൻ വിശ്വസ്തനാകയാൽ നാമെന്തിന് സംഭ്രാന്തരാകണം? ഭാവിയെ ഓർത്ത് പേടിക്കരുത്; പ്രതിബന്ധങ്ങളുടെ മുന്നിൽ പതറുകയും ചെയ്യരുത്. എല്ലാം ശരിയാകാൻവേണ്ടി കാത്തിരിക്കരുത്. കാരണം, കാലം ആർക്കുവേണ്ടിയും കാത്തിരിക്കാറില്ല. നന്മ ചെയ്യാനും പ്രവർത്തിക്കാനുമുള്ള അവസരങ്ങൾ പാഴാക്കുന്നത് ഭോഷത്തമാണ്. ഇതാണ് സുപ്രധാനകാലം. ''ഉണർന്ന് പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേർന്നിരിക്കുന്നു. കർത്താവിന്റെ മഹത്വം നിന്റെമേൽ ഉദിച്ചിരിക്കുന്നു'' (ഏശയ്യാ 60:1).

    പ്രാർത്ഥന


    കർത്താവേ, ആയുസ് കടന്നുപോകുന്നത് ഞങ്ങൾ അറിയുന്നില്ല. ക്ഷമിക്കാനും സ്*നേഹിക്കാനും നന്മ ചെയ്യാനും അധ്വാനിക്കാനും ഇപ്പോൾ ഞങ്ങൾ തയാറാകുന്നില്ലെങ്കിൽ നാളെ അവസരം കിട്ടണമെന്നില്ല എന്ന ബോധ്യം ഞങ്ങൾക്കു നല്കണമേ. ജീവിതം ഉയർത്തുന്ന എല്ലാ പ്രശ്*നങ്ങൾക്കും മുകളിലൂടെ ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ, ആമ്മേൻ.


  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    നമ്മളെല്ലാം മുറിവുകളുമായി യാത്രചെയ്യുന്നവരാണ്. എത്രമാത്രം ക്ഷതങ്ങളാണ് ഒരാൾക്ക് ജീവിതത്തിൽ ഏല്*ക്കേണ്ടതായി വരുന്നത്. അവയിൽ ഏറെയും ആന്തരികമുറിവുകളാണ്. മനസിനെ കുത്തിനോവിക്കുന്ന മുറിവുകൾ. കൂടെയുണ്ടായിരുന്നവർ കൂറുമാറുന്ന അനുഭവങ്ങൾ. ആരോടും പറയരുതെന്നു പറഞ്ഞ ഹൃദയരഹസ്യങ്ങൾ കാതോടുകാതോരം പറന്നുപോകുമ്പോഴുള്ള വേദനകൾ. തെറ്റിദ്ധാരണയുടെ പുറത്ത് പറഞ്ഞുപരത്തപ്പെടുന്ന അഭ്യൂഹങ്ങളും കുത്തുവാക്കുകളും നല്കുന്ന നൊമ്പരങ്ങൾ. പല ചെവികൾ താണ്ടി നമ്മിലേക്കെത്തുന്ന നമ്മെക്കുറിച്ചുള്ള കെ ട്ടുകഥകൾ. ഒരാൾപോലും മനസറിയുവാൻ കൂടെയില്ലാ ത്ത കടുത്ത ഏകാന്തതയുടെ നിമിഷങ്ങൾ... ഇങ്ങനെ എത്രയെത്ര മുറിവുകളുമായാണ് നാം ജീവിതം ജീവിച്ചു തീർക്കുന്നത്.

    കുരിശിലെ ഈശോയ്ക്കുമുണ്ടായിരുന്നു ഈ മുറിവുകളെല്ലാം. അവന്റേതല്ലാത്ത പുതിയ മുറിവുകൾ ഒന്നും എനിക്കെന്നിൽ കാണാൻ കഴിഞ്ഞില്ല. അവനെ അറിയില്ലെന്നു പറഞ്ഞ പത്രോസ്, ഒറ്റുകാരനായ യൂദാസ്, ഇരുട്ടിന്റെ മറയിൽ മിന്നിമറഞ്ഞ മറ്റു ശിഷ്യന്മാർ. അവനെ ക്രൂശിലേറ്റുക എന്നലമുറയിട്ട ജനക്കൂട്ടം. അവരിൽ എത്രപേർ അവനിൽനിന്ന് സൗഖ്യം നേടിയവരും, അവൻ വിളമ്പിയ ഭക്ഷണം കഴിച്ചവരുമുണ്ടാകും?

    നമ്മൾ മുറിവേല്ക്കുന്നവർ മാത്രമല്ല, മുറിവേല്പിക്കുന്നവർ കൂടിയാണ്. എത്രയോ പേരാണ് നമ്മുടെ വാ ക്കുകൾകൊണ്ടും പ്രവൃത്തികൾകൊണ്ടും അവഗണ നകൊണ്ടും നിന്ദകൊണ്ടും മുറിവേല്ക്കുന്നത്! പല അവസരങ്ങളിലും താല്ക്കാലിക സുരക്ഷക്കുവേണ്ടി പത്രോസിന്റെയും യൂദാസിന്റെയും മറ്റു ശിഷ്യന്മാരുടെയും രൂപം പേറുന്നവരാണ് നാം. അപ്പോഴൊന്നും നമ്മളോർക്കുന്നില്ല മറുഭാഗത്ത് ക്രിസ്തുവിനെപ്പോലെ മുറിവേല്ക്കുന്ന സ്*നേ ഹിതരെയും ഉറ്റവരെയും കുറിച്ച്. അവരുടെ മാനസികാവസ്ഥയെപ്പറ്റി.

    മുറിവുകൾ ഏറെ ഏല്ക്കുമ്പോഴും മുറിവുകൾ ഏല്പിക്കാത്തവർ എത്ര ധ ന്യരാണ്. വിശുദ്ധരെല്ലാം അങ്ങനെയാണ്, ക്രിസ്തുവും. കുരിശിൽക്കിടന്നു പിടഞ്ഞപ്പോഴും അവനെ നോവിച്ചവരോടവൻ പൊറുത്തു എന്ന് പറയുമ്പോൾ സത്യത്തിൽ അവൻ ദൈവപത്രനാണെന്നതിന് മറ്റെന്തു തെളിവാ ണ് വേണ്ടത്? ജീവിതത്തിൽ രണ്ടു കാര്യങ്ങൾ മറക്കുവാൻ ശ്രമിക്കണം. അപ്പോൾ നീ സന്തോഷവാനാകും. ഒന്ന്, നീ മറ്റുള്ളവർക്ക് ചെയ്ത അനവധിയായ ഉപകാരങ്ങൾ. രണ്ട്, മറ്റുള്ളവർ നിന്നോടു ചെയ്ത അതിക്രമങ്ങളും തിന്മകളും. കേൾക്കാൻ ഇമ്പമുള്ള വാക്കുകൾ. പക്ഷേ, അത് പ്രാവർത്തികമാക്കുവാൻ അത്ര എളുപ്പമല്ല. നമ്മുടെ ജീ വിതംതന്നെ അതിനു സാക്ഷ്യം. മറക്കുവാനും പൊറുക്കുവാനുമുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണം. മുറിവേറ്റിട്ടും മുറിവേല്പിക്കാത്ത അവനിൽനിന്നും പഠിക്കുവാൻ ശ്രമിക്കാം. അവന്റെ ക്ഷതങ്ങളാൽ മാത്രമല്ല, നമ്മുടെ ക്ഷതങ്ങളാലും മറ്റുള്ളവർ സുഖമാക്കപ്പെടട്ടെ.

  3. #3
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default നിനക്ക് എന്റെ കൃപ മതി

    ഒരു സ്പൂൺ കൈകൊണ്ട് എടുക്കേണ്ടി വന്നാൽ അതുപോലും ദൈവസ്*നേഹത്തെപ്രതി അനേകം ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി ചെയ്യുക.

    നാം എന്തു ചെയ്യണമെന്ന് ദൈവം അഭിലഷിക്കുന്നുവോ ദൈവസ്*നേഹത്തെപ്രതി അതു ചെയ്യുന്നതിലാണ് ശുശ്രൂഷാജീവിതത്തിന്റെ പൂർണത.

    ദൈവതിരുമനസ് നിറ വേറ്റുന്നതിലും അവിടുന്നു നല്കുന്ന സ്ഥാനത്ത് സ്ഥിതി ചെയ്യുന്നതിലുമാണ് പുണ്യപൂർണത അടങ്ങിയിരിക്കുന്നത്.''

    ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ്

  4. #4
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    ''അവിടുന്ന് എന്റെ വിലാപത്തെ ആനന്ദനൃത്തമാക്കിമാറ്റി; അവിടുന്ന് എന്നെ ചാക്കുവസ്ത്ര മഴിച്ച് ആനന്ദമണിയിച്ചു'' (സങ്കീ. 30:11).

    ''മരണത്തിന്റെ നിഴൽ വീണ താഴ്*വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും, അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല'' (സങ്കീ. 23:4).

    ''പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകൾ ഉണ്ടാകുമ്പോൾ അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്. ക്രിസ്തുവിന്റെ പീഡകളിൽ നിങ്ങൾ പങ്കുകാരാകുന്നതിൽ ആഹ്ലാദിക്കുവിൻ! അവന്റെ മഹത്വം വെളിപ്പെടുമ്പോൾ നിങ്ങൾ അത്യധികം ആഹ്ലാദിക്കും'' (1 പത്രോസ് 4:12-13).

    സത്യത്തിൽ ജപമാല കരങ്ങളിൽ വഹിക്കുമ്പോൾ നാം മാതാവിന്റെ കരങ്ങൾ തന്നെയാണ് പിടിക്കുന്നത്. അതുകൊണ്ടായിരിക്കാം വിശുദ്ധ ബർണാർഡ് ഇങ്ങനെ പ്രാർത്ഥിച്ചത്, 'എത്രയും ദയയുള്ള മാതാവേ... അങ്ങേ മാധ്യസ്ഥ്യം അപേക്ഷിച്ചവരിൽ ഒരുവനെയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തിൽ കേട്ടിട്ടില്ല എന്നോർക്കണമേ...' എന്ന്.

    ''മകനേ, നിന്റെ കരങ്ങളിലെ ജപമാലയിലെ ക്രൂശിതരൂപം നീ ശ്രദ്ധിച്ചുവോ? അതിൽ എന്റെ മകനുണ്ട്. നീ ജപമാല ചൊല്ലുമ്പോൾ ഞാനും ഈശോയും പിന്നെ നീയും ഒരുമിച്ചാണ് യാത്ര ചെയ്യുന്നത്.'' ഓരോ ജപമാലയിലൂടെയും മാതാവും ഈശോയും ഞാനും അങ്ങനെ ഒന്നായിത്തീരുന്നു.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •