Results 1 to 2 of 2

Thread: നല്ല ഭാര്യയാവാന്* പത്ത്* വഴികള്*....

  1. #1
    Join Date
    Nov 2013
    Posts
    317

    Default നല്ല ഭാര്യയാവാന്* പത്ത്* വഴികള്*....





    1. നിങ്ങളുടെ ഭര്*ത്താവ് സ്ഥിരമായി നിങ്ങളെ ഫോണ്* ചെയ്യുന്ന ആളാണെങ്കില്* സംസാരിക്കുന്ന സമയങ്ങളില്* കുറച്ച് ബഹുമാനമൊക്കെയാവാം. എന്*റെ ഭര്*ത്താവല്ലേ, എന്നെ അറിയുന്ന ആളല്ലേ, പിന്നെ ഞാനെന്തിന് അത് പ്രകടിപ്പിക്കണം എന്നൊക്കെ നിങ്ങള്*ക്ക്* തോന്നിയിട്ടുണ്ടങ്കില്* നിങ്ങള്*ക്ക്* തെറ്റി..എപ്പോഴും ഒന്ന് ചിന്തിക്കുക സ്നേഹം,ബഹുമാനം എന്നിവയൊക്കെ കൊടുത്താലേ അത് തിരിച്ച് പ്രതീക്ഷിക്കാന്* തരമുള്ളൂ...അത് ഇനി നിങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന ഭര്*ത്താവായാലും ഇനി വീട്ടില്* നിങ്ങളൊക്കെ കാവലിന് നിര്*ത്തുന്ന ശ്വാനനായാലും....

    2. അദ്യേഹം നിങ്ങളോട് സംസാരിക്കുന്ന വേളയില്* ആ ശബ്ദം പ്രത്യേകം നിരീക്ഷിക്കുക.... കാരണം ജോലിയിലുള്ള ഭാരം മൂലമോ അതുമല്ലെങ്കില്* നിങ്ങളെയെല്ലാം വിട്ടുപിരിഞ്ഞു നില്*ക്കുന്ന അവസ്ഥയിലോ ചിലപ്പോള്* സങ്കടം ഉണ്ടാകാം അതുമല്ലെങ്കില്* മറ്റേതെങ്കിലും കാരണത്താല്* സന്തോഷവാനും ആയിരിക്കാം...അങ്ങിനെയാണെങ്കില്* അവസരത്തിനൊത്ത് സംസാരിക്കാന്* ശ്രദ്ധിക്കുക... ഉദാഹരണത്തിന് വിഷമത്തില്* നില്*ക്കുന്ന ആളോട് '' നിങ്ങള്*ക്ക്* ഞങ്ങളെക്കുറിച്ച് വല്ല ഓര്*മ്മയുമുണ്ടോ മനുഷ്യാ???..നിങ്ങളെന്താ കാശ് അയക്കാത്തത്??...'' എന്നീ രീതിയില്* ഒന്നും പറയാതെ ''നോക്കൂ നിങ്ങള്* വിഷമിക്കരുത് , കൂടെ ഞാന്* ഇല്ലേ'' എന്നൊന്നു പറഞ്ഞ് നോക്കൂ... മതി , അതുമതി അതുവരെ ആദ്യേഹത്തിന് ഉണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പമ്പകടക്കുന്നത് നിങ്ങള്*ക്ക്* കാണാം....

    3. നിങ്ങള്* ചെയ്യുന്നതോ അതുമല്ലെങ്കില്* ചെയ്യേണ്ടതോ ആയ കാര്യങ്ങള്* വീട്ടിലെ കുടുംബനാഥനായ ആദ്യേഹത്തിനോടു അഭിപ്രായം ചോദിച്ചത്കൊണ്ട് മാനംപൊട്ടി വീഴുകയൊന്നും ഇല്ല.... കാരണം ഇത്തരം അഭിപ്രായം ചോദിക്കുന്നതിലൂടെ നിങ്ങളുടെ ഭര്*ത്താവിന് നിങ്ങളില്* പ്രത്യേക ഇഷ്ടവും ബഹുമാനവും ഇരട്ടിക്കാനേ ഇടയാക്കൂ..... അതുപോലെത്തന്നെ ആദ്യേഹത്തോടു അഭിപ്രായം ചോദിക്കാതെ നിങ്ങള്* ഒരു മാറ്റങ്ങളും ജീവിതത്തിലും കുടുംബത്തിലും വരുത്താന്* പാടില്ല.....

    4. പല ഭര്*ത്താക്കന്മാരും പലവിധം ആണ്... ചിലര്* ഉപദേശിക്കാന്* താല്പര്യം എപ്പോഴും പ്രകടിപ്പിക്കും.. മറ്റുചിലര്* കുറ്റപ്പെടുത്താന്* മേനക്കെടുന്നവരായിരിക്കാം... ഇവിടെയാണ് ഒരു യഥാര്*ത്ഥ ഭാര്യയുടെ കഴിവ് നിങ്ങള്* തെളിയിക്കേണ്ടത്... കാരണം ഇന്ന് കേരളത്തിലെ സ്ത്രീകള്*ക്ക് ഇല്ലാത്ത ഒരു കഴിവാണ് കേള്*വിക്കുറവ്... ഒരു നല്ല ഭാര്യയുടെ ശരിയായ ഗുണം ആണ് നല്ല കേള്*വിക്കാരിയാവുന്നത്... ഈയൊരു മനോഭാവം നിങ്ങള്* ജീവിതത്തില്*വച്ച് പുലര്*ത്താന്* ശ്രമിക്കൂ, എന്നാല്* ജീവിതം പാതി വിജയിച്ചു.......

    5. ഭര്*ത്താവിന്*റെ മുന്നില്* വാചാലയാവാം, അതും നല്ല ഗുണം ആണ്.... എന്നാല്* അതിനും ഉണ്ടല്ലോ ഒരു പരിധി.... നമ്മുടെ കുടുംബജീവിതത്തില്* കല്ലുകടികള്* ഉണ്ടാകുന്ന ഒരു പ്രശ്നങ്ങളെക്കുറിച്ചും ഭര്*ത്താവിന് മുന്നില്* വാചാലയാവാന്* പാടുള്ളതല്ല.... ഉദാഹരണത്തിനു മക്കളുടെ പഠനത്തെക്കുറിച്ചോ അതുമല്ലങ്കില്* മക്കളിലെ വികൃതികളെക്കുറിച്ച് വാചാലയാവുന്നതോ ഒരിക്കലും ഒരു ഭര്*ത്താവും കുറ്റപ്പെടുത്തില്ല.. അതിന് പകരമായി ഭര്*ത്താവിന്*റെ കഴിവുകുറവുകള്* ഭര്*ത്താവിന് മുന്നില്* വച്ച് വിളമ്പിയാല്* കുടുംബം എളുപ്പം നമുക്ക്* കട്ടപ്പുറത്ത് ഇരുത്താം.....

    6. ചില ഭര്*ത്താക്കന്*മ്മാര്* മുന്*ശുന്ടി ഉള്ളവരാകാം...അങ്ങനെയുള്ളവരെ അടക്കാന്* ഇന്നത്തെക്കാലത്ത് ഒരു പ്രയാസവുമില്ല... അത്തരം ആളുകള്* ദേഷ്യം വന്ന് എന്തെങ്കിലും പറഞ്ഞാലും സ്വയം ക്ഷമിച്ച് കേള്*ക്കാന്* ശ്രമിക്കുക.. കാറും കോളും അടങ്ങി ഇത്തരം ആളുകള്* വീണ്ടും ക്ഷമചോദിക്കാന്* തിരിച്ച് നിങ്ങളെത്തന്നെ വിളിക്കും..അത് തീര്*ച്ച... കണവന്* സൈലന്*റ് ആയ സമയത്ത്* നിങ്ങള്* വൈലന്റ്റ്* ആകാതിരിക്കാന്* ശ്രമിക്കുക അപ്പോള്* ... '' ആ സമയത്ത്* ചിരിച്ച്കൊണ്ട് 'എനിക്കറിയാം എന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല എന്നോട് ദേഷ്യപ്പെട്ടത്' എന്നോ അതുമല്ലെങ്കില്* 'ഈ മുന്*ശുണ്ടിക്കാരനെ എനിക്ക് ഇപ്പഴും ഇഷ്ടമാണ്' എന്ന് വെറുതേയെങ്കിലും തട്ടിവിടാന്* ശ്രമിച്ച് നോക്കൂ.. പിന്നെ പുള്ളിക്കാരന്* ജീവിതത്തില്* ചൂടാവുന്ന പല സ്ഥലങ്ങളിലും തണുപ്പന്* പ്രതികരണത്തിലേക്ക് സ്വമേധയാ മാറാന്* ശ്രമിക്കുന്നത് നിങ്ങള്*ക്ക്* ഫീല്* ചെയ്യും.....

    7. പ്രശ്നങ്ങള്* ഇല്ലാത്ത ജീവിതങ്ങള്* ഒരിക്കലും എവിടെയും നമുക്ക്* കാണാന്* സാധിക്കില്ല... നോക്കൂ നമ്മള്* എപ്പോഴും ചെയ്യാന്* ശ്രമിക്കുന്നതും ഇപ്പോള്* ചെയ്യുന്നതും ആയ ഒരു പ്രവര്*ത്തിയാണ് ഭര്*ത്താവിന്റെ ആളുകളുടെ കുറ്റങ്ങളും കുറവുകളും ഭര്*ത്താവിന് മുന്*പില്* നിരത്തുകയും തന്മൂലം അതുമൂലം ഉണ്ടാകുന്ന അവഹേളനങ്ങളും.... നിങ്ങള്*ക്ക്* തോന്നുന്നുണ്ടോ ഇതൊരു ശരിയായ രീതിയാണെന്ന്.... നോക്കൂ നിങ്ങള്* ഇപ്പോഴും അറിയാത്ത മറ്റൊന്നുണ്ട് നിങ്ങളെ കാണുന്നതിന് മുന്*പ്* ഇത്രയും കാലം കൂടെക്കഴിഞ്ഞിരുന്ന വ്യക്തികളെക്കുറിച്ച് ഇത്തരം അപവാദം പറയുന്നതിലൂടെ നിങ്ങളുടെ ഭര്*ത്താവിന് മുന്നില്* നിങ്ങളുടെ വില ഇടിയുകയാണ് സത്യത്തില്* ഇവിടെ ഉണ്ടാക്കുന്നത്... ചിന്തിക്കുക ഇന്ന് തെറ്റുകളും കുറ്റങ്ങളും ഇല്ലാത്തവര്* ഭൂമിയില്* ഇല്ല... പരസ്പരം മനസ്സിലാക്കി തെറ്റുകള്* പൊറുത്ത്കൊടുത്ത്* നല്ലരീതിയില്* ഇനിയെങ്കിലും ജീവിക്കാന്* ശ്രമിക്കുക.....

    8. നിങ്ങള്* എന്തോക്കെയാണോ ചെയ്യാന്* പ്ലാന്* ചെയ്തിരിക്കുന്നത് അതെല്ലാം നിങ്ങളുടെ ഭര്*ത്താവിന്റെ പരിധിക്കുള്ളില്* വരുന്നതാണെന്ന് സ്വയം വിലയിരുത്തുക... നിങ്ങള്*ക്ക്* മാസം ഭര്*ത്താവ് അയച്ച് തരുന്ന ധനത്തിന്*റെ പരിധിക്കുള്ളില്* നിന്ന് ആഗ്രഹിക്കുക... ദൂര്ത്ത് ഒഴിവാക്കാന്* എപ്പോഴും ശ്രമിക്കുക.....

    9. ഇനി നിങ്ങള്* പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊന്നുണ്ട് നിങ്ങളുടെ ജീവിതത്തില്*.... ഒരിക്കലും ഭര്*ത്താവിന്*റെ മുന്നില്* നിങ്ങള്* പരപുരുഷന്*മ്മാരെക്കുറിച്ച് പുകഴ്ത്തിപ്പറയാതിരിക്കാന്* പ്രത്യേകം ശ്രദ്ധിക്കുക... കാരണം ഇന്ന് ഒരു ഭര്*ത്താവും ഇഷ്ടപ്പെടാന്* താല്പര്യം ഇല്ലാത്ത ഒന്നാണത്*...ആര് എന്ത് എത്ര വലിയവന്* ആയിക്കോട്ടെ നിങ്ങളുടെ ഭര്*ത്താവിനോളം ഒരിക്കലും നിങ്ങളെ കെയര്* ചെയ്യാന്* കഴിയില്ല എന്ന് ഉറപ്പിച്ച് പറയാന്* കഴിയും....

    10. കുടുംബം എന്ന സ്വര്*ഗ്ഗത്തിന് മാറ്റുരക്കുന്നത് ഭാര്യമാരുടെ ശരിയായ പ്രവര്*ത്തനവും അതില്* അവര്*ക്കുള്ള നല്ല പങ്കും സഹകരണവും ആണ്....മക്കളെ ശരിയായ രീതിയില്* വളര്*ത്തുകയും ഭര്*ത്താവിന്*റെ ദീര്*ഘായുസ്സ്ന് വേണ്ടി പ്രാര്*ഥിക്കുകയും ചെയ്യുന്ന ഒരു ഭാര്യയാണ് നിങ്ങളെങ്കില്* അതില്*പരം ഒരു നല്ല കുടുംബം വേറെയില്ല എന്നുതന്നെ പറയാം...നരകം ആക്കുന്ന ഒരു പ്രവര്*ത്തിയോ മറ്റോ ഉണ്ടാക്കാതിരിക്കാന്* എപ്പോഴും ശ്രമിക്കുക. മനുഷ്യജന്മം എന്ന ഇത്രയും നല്ലൊരു ജന്മംകൊണ്ട് വേരിട്ടരീതിയിലുള്ള ഒരു കുടുംബജീവിതം നയിച്ച് സമൂഹത്തിന് മുന്*പില്* ഒരു മാതൃകയാകാന്* എപ്പോഴും ശ്രമിക്കുക...

    10 steps to being a better wife
    Last edited by rehna85; 03-21-2014 at 06:15 AM.

  2. #2
    Join Date
    Oct 2010
    Posts
    6

    Default

    hmm. chummaathalla pennumbilla idakkidakku nammale pokkipparayunnathu . hum !!!

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •