രഞ്ജിത് സംവിധായകനായപ്പോള്* ആദ്യ ചിത്രത്തില്* മോഹന്*ലാലിനെ നായകനാക്കാനും അദ്ദേഹത്തിന് ഇരട്ടവേഷങ്ങള്* നല്*കാനുമാണ് തീരുമാനിച്ചത്. സംഭവിച്ചത് ഒരു മെഗാഹിറ്റ് - രാവണപ്രഭു.

രഞ്ജന്* പ്രമോദ് സംവിധായകനായപ്പോഴും നായകനായി മോഹന്*ലാലിനെ തെരഞ്ഞെടുത്തു. മോഹന്*ലാലിന് ഇരട്ടവേഷങ്ങള്* നല്*കി. പക്ഷേ സംഭവിച്ചത് ഒരു ദയനീയ പരാജയചിത്രം - ഫോട്ടോഗ്രാഫര്*.

പരാജയപ്പെട്ടെങ്കിലും ഫോട്ടോഗ്രാഫര്* ഒരു മോശം സിനിമയായിരുന്നില്ല. വീണ്ടും ഒരു സിനിമകൂടി രഞ്ജന്* സംവിധാനം ചെയ്തു - റോസ് ഗിത്താറിനാല്*. ആ ചിത്രത്തിനും പരാജയം തന്നെയായിരുന്നു വിധി.

ഏറ്റവും മികച്ച കൊമേഴ്സ്യല്* വിജയചിത്രങ്ങളുടെ തിരക്കഥാകൃത്തായി തുടരുമ്പോഴും സംവിധായകന്* എന്ന നിലയില്* വിജയം രഞ്ജന്* പ്രമോദിനെ അനുഗ്രഹിക്കാതെ പോയത് എന്തുകൊണ്ടാണ്? അതിന് ഉത്തരമില്ല.

രണ്ടാം ഭാവം, മീശമാധവന്*, അച്ചുവിന്*റെ അമ്മ, മനസ്സിനക്കരെ, നരന്* തുടങ്ങിയ ഗംഭീര സിനിമകള്* രഞ്ജന്*റെ തൂലികയില്* നിന്ന് മലയാളത്തിന് ലഭിച്ചിട്ടുണ്ട്. സത്യന്* അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിന്*റെ തിരക്കഥയും അദ്ദേഹത്തിന്*റേതാണ്. പടത്തിന് പേര് - 'വിനീതമായി അപേക്ഷിക്കുന്നു'. ജോഷി സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തിനും രഞ്ജന്* തന്നെയാണ് എഴുത്ത്.

പുതിയ വാര്*ത്ത, രഞ്ജന്* പ്രമോദ് വീണ്ടും സംവിധായകനാകുകയാണ്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകനാകുന്നത്. ആക്ഷന്* ഫ്ലേവറുള്ള ഒരു കുടുംബചിത്രമായിരിക്കും ഇതെന്നാണ് ആദ്യ റിപ്പോര്*ട്ടുകള്*. പൃഥ്വിരാജിന്*റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമ തന്നെയാണ് ചിത്രം നിര്*മ്മിക്കുന്നത്.