സത്യന്* അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്*ലാല്* - മഞ്ജു വാര്യര്* ചിത്രത്തിന് 'വിനീതമായി അപേക്ഷിക്കുന്നു' എന്ന് പേരിട്ടതായി വാര്*ത്തകള്* വന്നിരുന്നു. എന്നാല്* അങ്ങനെ പേരിട്ടിട്ടില്ല എന്ന് സത്യന്* അന്തിക്കാട് തന്നെ അറിയിച്ചിരിക്കുന്നു.സിനിമയ്ക്ക് ഇതുവരെ നാമകരണം ചെയ്തിട്ടില്ലെന്നും പേര് നിശ്ചയിക്കുമ്പോള്* ഫേസ്ബുക്കില്* ആദ്യം പബ്ലിഷ് ചെയ്യുമെന്നുമാണ് സത്യന്* അന്തിക്കാട് അറിയിച്ചിരിക്കുന്നത്.

വനിതാരത്നം എന്ന മാഗസിന്*റെ റിപ്പോര്*ട്ടര്* വിനീത് ആയാണ് മോഹന്*ലാല്* ഈ ചിത്രത്തില്* അഭിനയിക്കുന്നത്. അഡ്വ. ദീപ എന്ന കഥാപാത്രത്തെ മഞ്ജുവും അവതരിപ്പിക്കുന്നു.

രഞ്ജന്* പ്രമോദ് തിരക്കഥയെഴുതുന്ന സിനിമ തികച്ചും ഒരു ഫാമിലി എന്*റര്*ടെയ്നറാണ്.