'പാപനാശം' ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ദൃശ്യത്തിന്*റെ ഈ തമിഴ് റീമേക്കുമായി ബന്ധപ്പെട്ട് ഒരു നിമിഷം പോലും പാഴാക്കാതെ തിരക്കിലാണ് സംവിധായകന്* ജീത്തുജോസഫ്. കമല്*ഹാസന്* ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി അഭിനയിച്ചുതകര്*ക്കുകയാണെന്നാണ് ലൊക്കേഷന്* റിപ്പോര്*ട്ടുകള്*.ജീത്തു ജോസഫിന്*റെ അടുത്ത മലയാള ചിത്രം പ്രഖ്യാപിച്ചു. 'ലൈഫ് ഓഫ് ജോസൂട്ടി' എന്നാണ് ചിത്രത്തിന്*റെ പേര്. ദിലീപാണ് ചിത്രത്തിലെ നായകന്*. മോഹന്*ലാല്*, കമല്*ഹാസന്* തുടങ്ങിയ മഹാനടന്**മാരെ സംവിധാനം ചെയ്തതിന് ശേഷം ജീത്തു വീണ്ടും ദിലീപിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.


മൈ ബോസ് എന്ന മെഗാഹിറ്റിന് ശേഷം ദിലീപും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. 'ഒരു ഓട്ടോ ബയോഗ്രഫി' എന്നാണ് ചിത്രത്തിന്*റെ ടാഗ് ലൈന്*.

മെമ്മറീസോ ദൃശ്യമോ പോലെ ഒരു ത്രില്ലറായിരിക്കില്ല ലൈഫ് ഓഫ് ജോസൂട്ടി. ഇതൊരു സാധാരണക്കാരന്*റെ ജീവിതചിത്രമാണ്. രാജേഷ് വര്*മയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ആദ്യമായാണ് മറ്റൊരാളുടെ തിരക്കഥയില്* ജീത്തു ജോസഫ് ഒരു സിനിമ സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ജോജു, സുരാജ് വെഞ്ഞാറമൂട്, ചെമ്പന്* വിനോദ് ജോസ്, ഹരീഷ് പേരടി, ധര്*മ്മജന്* ബോള്*ഗാട്ടി തുടങ്ങിയവരും ലൈഫ് ഓഫ് ജോസൂട്ടിയുടെ ഭാഗമാകുന്നു. തൊടുപുഴ, ഇടുക്കി, കട്ടപ്പന എന്നിവിടങ്ങളിലായി ആദ്യ ഷെഡ്യൂളും ജര്*മ്മനിയില്* രണ്ടാം ഷെഡ്യൂളും പൂര്*ത്തിയാകും. ഡിസംബര്* മധ്യത്തിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.