യുവരാജ് സിംഗിന് 16 കോടി!!!
ഇന്ത്യന്* ടീമിലുണ്ടോ ഇല്ലയോ എന്നതൊന്നും യുവരാജ് സിംഗിന് പ്രശ്*നമല്ല, യുവി കളിച്ചുകൊണ്ടേയിരിക്കും. തഴയപ്പെട്ട യുവിക്ക് വര്*ദ്ധിത വീര്യമാണ്. അതുപോലെ തന്നെ യുവരാജിന്റെ ആരാധകര്*ക്കും. ഐ പി എല്* എട്ടാം സീസണുള്ള ലേലത്തില്* യുവരാജിന് കിട്ടിയത് 16 കോടി രൂപ. കഴിഞ്ഞ തവണ 14 കോടിയാണ് യുവിക്ക് കിട്ടിയത്. 14 കോടിക്ക് വാങ്ങിയ യുവരാജിനെ ബാംഗ്ലൂര്* റോയല്* ചാലഞ്ചേഴ്*സ് ലേലത്തിന് വിടുകയായിരുന്നു. രണ്ട് കോടിയുടെ അടിസ്ഥാന വിലയുമായി ലേലം തുടങ്ങിയ യുവിക്ക് വേണ്ടി പഞ്ചാബും ഡല്*ഹിയും ബാംഗ്ലൂരുമാണ് വിളിച്ചത്. കഴിഞ്ഞ തവണത്തെ 14 ഉം കടന്ന് വില 16 ലെത്തി. ബാംഗ്ലൂരിനെ നിരാശരാക്കി ഡല്*ഹി ഡെയര്*ഡെവിള്*സാണ് യുവരാജിനെ സ്വന്തമാക്കിയത്.

ശ്രീലങ്കന്* ക്യാപ്റ്റന്* ആഞ്ജലോ മാത്യൂസിനെ 7.5 കോടിക്ക് ഡല്*ഹി വാങ്ങി. മുരളി വിജയ് 3 കോടിക്ക് കിംഗ്*സ് ഇലവന്* പഞ്ചാബിന്റെ കൂടാരത്തിലെത്തി. കെവിന്* പീറ്റേഴ്*സനെ ഹൈദരാബാദ് സണ്*റൈസേഴ്*സാണ് വാങ്ങിയത്. വില 2 കോടി. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല, ശ്രീലങ്കയുടെ കുമാര്* സംഗക്കാര, മഹേള ജയവര്*ദ്ധനെ തുടങ്ങിയവരെ ആരും വാങ്ങിയില്ല.