Page 2 of 3 FirstFirst 123 LastLast
Results 11 to 20 of 25

Thread: Hot News

 1. #11
  Join Date
  Jan 2008
  Location
  india,kerala-god's own country
  Posts
  14,007

  Default തേക്കടി അപകടം:മരണ സംഖ്യ36 ആയി

  തേക്കടി മണക്കവല ബോട്ട് അപകടത്തില്* മരിച്ചവരുടെ എണ്ണം36 ആയി ഉയര്*ന്നു.ഇതില്* മലയാളികളും
  ഉള്*പെടും.മലയാളികള്* മൂവരും തൃശൂര്* സ്വദേശികളാണ് .ഇപ്പോഴും വെള്ളത്തിനടിയില്* പെട്ട് കാനതായവര്*ക്കുള്ള തെരച്ചില്* നടന്നു കൊണ്ടിരിക്കയാണ്.രക്ഷപ്രവര്ത്തനത്തിനായി നാട്ടുകാരും നാവികസേനയും മുങ്ങല്* വിദഗ്ദ്ധരും സ്ഥലത്തുണ്ട്. അപകടത്തില്* ബോട്ട് ജീവനക്കാര്* രക്ഷപ്പെട്ടു. ബോട്ട് ജീവനക്കാരായ വിക്*ടറും അനീഷുമാണ് അദ്*ഭുതകരമായി രക്ഷപ്പെട്ടത്.5പേരുടെ മൃതദേഹങ്ങള്* ഇന്ന് രാവിലെയാണ് കണ്ടെടുത്തത്. മിക്ക രാഷ്ട്രീയ നേതാക്കളും തെക്കടിയിലുണ്ട്.മുഖ്യമന്ത്രി 11മണിയോടെ സംഭവ സ്ഥലത്തെത്തിചേരും.അതിനിടെ ലൈഫ് ജാകെറ്റ് ഉപയോഗിച്ചിരുന്നെങ്കില്* മരണ സംഖ്യാ ഇത്ര ഉയരില്ലയിരുന്നുവെന്നു വിദഗ്ദ്ധര്* അഭിപ്രായപെട്ടു

 2. #12
  Join Date
  Sep 2009
  Location
  Alappuzha
  Posts
  206

  Smile ഹിറ്റ്*ലറുടെ ആത്മഹത്യ കെട്ടുകഥയോ?  ഷ്യ.സൂക്ഷിച്ചിട്ടുള്ള ഹിറ്റ്*ലറുടെ തലയോട്ടി സ്ത്രീയുടേതെന്ന് കണ്ടെത്തല്*. 64 വര്*ഷം പറഞ്ഞ കഥ തിരുത്തേണ്ടി വരുമെന്ന് സൂചന. ജര്*മന്* ഏകാധിപതി അഡോള്*ഫ് ഹിറ്റ്*ലര്* മരിച്ചിട്ടില്ലെന്നും, ദുര്*ഗമമായ വനാന്തരത്തിലിരുന്ന് ലോകത്തെ നശിപ്പിക്കാന്* വീണ്ടും പദ്ധതി ആസൂത്രണം...

 3. #13
  Join Date
  Sep 2009
  Location
  Alappuzha
  Posts
  206

  Unhappy തേക്കടി

  മരിച്ചവര്* ഏറെയും ഡല്*ഹി, തമിഴ്*നാട് സ്വദേശികള്*
  Posted on: 01 Oct 2009  തക്കടി: തേക്കടിയില്* ബുധനാഴ്ചയുണ്ടായ ബോട്ടപകടത്തില്* മരിച്ചവരില്* 35 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡല്*ഹിയില്* നിന്ന് 11 പേര്* ബംഗാള്*- 5, തമിഴ്*നാട്- 12, കര്*ണാടക- 3, ആന്ധ്രാപ്രദേശ്- 4, പഞ്ചാബ്- 1, കേരളം- 3 എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം.

  രാഹുല്*, വിജയ, പ്രകൃതീശ്വരി (പെരിയകുളം), സലീഹ അമിത്, അല്*ക്ക, സന്ധ്യ ജെയിന്*, ഹരീന്ദ്രസിംഗ്, സുധ, പാര്*ഥിവ് ശര്*മ, സന്ദീപ് ശര്*മ, രേണുകൗര്*, പ്രദീപ് കുമാര്* (ഡല്*ഹി), വിജയ് ശൈലേഷ്, സൂര്യപ്രകാശ്, രണ്*ഗൗഡ (പഞ്ചാബ്), ജയപ്രകാശ്, അനുഷാദേവി, സന്ധ്യ, ധരണ്* , സ്വാതിക (കോയമ്പത്തൂര്*), കര്*നിഷാല്*, അരുണ്*കുമാര്*, ദേവേന്ദ്രശര്*മ, സുനില്*കുമാര്*, സായിമാനസി (ഹൈദരാബാദ്), സൂര്യപ്രകാശ് (ബാംഗ്ലൂര്*), അനൂപ് ഭണ്ഡാരി, പ്രദീപ് കുമാര്* ദത്ത, കെ.ആര്*. ദീപക് (കൊല്*ക്കത്ത) രവീന്ദ്ര വര്*മ (ആന്ധ്രാപ്രദേശ്), സ്*നേഹ (മധുര), ആദിത്യന്* (കുംഭകോണം) സിര്*സിറ്റ്, സുശീല, വിമല (കേരളം) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

  പെരിയകുളം സ്വദേശികളായ ഒരു കുടുംബത്തിലെ എട്ട് പേര്* മരിച്ചു. ഒരാളെ കാണാതായി. കൊല്*ക്കത്തയില്* നിന്നെത്തിയ ഒരു കുടുംബത്തിലെ 4 പേര്* ദുരന്തത്തിനിരയായി.


  ലഭ്യമായ വിവരങ്ങളനുസരിച്ചുള്ള ലിസ്റ്റാണിത്.

 4. #14
  Join Date
  Jan 2008
  Location
  india,kerala-god's own country
  Posts
  14,007

  Default തേക്കടി ബോട്ടപകടം : 5 ലക്ഷം രൂപ ധനസഹായം

  തേക്കടി ബോട്ടപകടത്തില്* മരിച്ചവരുടെ ബന്ധുക്കള്*ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്*കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്* . സംഭവത്തെ കുറിച്ച് സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ സമിതി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവന്തപുരത്ത്* മാധ്യമ പ്രവര്*ത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈക്കാര്യങ്ങള്* പറഞ്ഞത് .പോസ്റ്റുമോര്*ട്ടം നടത്തിയ മൃതദേഹങ്ങള്* എംബാം ചെയ്ത ശേഷം അവരവരുടെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനുള്ള ചെലവ് സംസ്ഥാന സര്*ക്കാര്* വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
  ഇതുവരെ ബോട്ടപകടത്തില്* 37 പേര്* മരിച്ചതായി സംസ്ഥാന സര്*ക്കാര്* സ്ഥിരീകരിച്ചു. മരിച്ചവരില്* തൃശൂര്* സ്വദേശികളായ മൂന്ന് മലയാളികളും ഉള്*പ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.സംഭവ സ്ഥലത്ത്* നാവികസേനയും മറ്റും ഇപ്പോഴും തിരച്ചില്* നടത്തുന്നുണ്ട്

 5. #15
  Join Date
  Jan 2008
  Location
  india,kerala-god's own country
  Posts
  14,007

  Default രക്ഷാപ്രവര്*ത്തനത്തിന് കമലും ദിലീപും ഷൂ&

  തേക്കടി ബോട്ട് അപകടത്തില്* രക്ഷാപ്രവര്*ത്തനത്തിന് ഷൂട്ടിംഗ്* യൂണിറ്റ്* പ്രവര്*ത്തകരും പങ്കാളികളായി. കമല്* സംവിധാനം ചെയ്യുന്ന ആഗതന്* എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സംഘമാണ് അപകടത്തില്*പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന്* വെളിച്ചം എത്തിച്ചത്*.ഇരുട്ട്* നിറഞ്ഞ തടാകത്തില്* രക്ഷാപ്രവര്*ത്തനത്തിനു ഇത്* ഏറെ സഹായകരമായി.കമല്*, ഇന്നസെന്റ്*, ദിലീപ്* എന്നിവര്* അപകടസ്*ഥലത്തും ആശുപത്രികളിലും എത്തി. ഷൂട്ടിംഗിന്* ഉപയോഗിക്കുന്ന നാല്* ആര്*ക്ക്* ലൈറ്റുകള്*ക്കൊപ്പം, വാഹനങ്ങളിലെ പ്രത്യേക ജനറേറ്റര്* സംവിധാനവും, സൗകര്യവും രക്ഷാപ്രവര്*ത്തനത്തിന്* ഉപയോഗിക്കുകയായിരുന്നു.

 6. #16
  Join Date
  Sep 2009
  Location
  Alappuzha
  Posts
  206

  Unhappy ഭൂകമ്പം, സുനാമി, ചുഴലിക്കാറ്റ്: മരണം 1000

  Posted on: 01 Oct 2009  സുമാത്ര ഭൂകമ്പത്തില്* മരണം 500 കവിഞ്ഞു
  കെറ്റ്*സാന ചുഴലിക്കാറ്റില്* മരണം 331
  സുനാമിയില്* മരണം 151
  ജക്കാര്*ത്ത: ദുരന്തങ്ങള്* ലോകമെമ്പാടും പെയ്യുകയാണ്. ഫിലിപ്പീന്*സ്, വിയറ്റ്*നാം, സമോവ, എന്നിവിടങ്ങളിലെ ചുഴലിക്കാറ്റിനും സുനാമിക്കും ശേഷം ഇന്*ഡൊനീഷ്യയിലെ സൂമാത്രയിലും ജംബിയിലുമുണ്ടായ ഭൂകമ്പങ്ങളില്* മരിച്ചവരുടെ എണ്ണം 500 കവിഞ്ഞു. നൂറിലധികം ആള്*ക്കാരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഉയരാന്* സാദ്ധ്യത. 423 പേര്*ക്ക് ഗുരുതരമായി പരിക്കേറ്റു.

  പടിഞ്ഞാറന്* സുമാത്രയിലെ പഡാങ് നഗരത്തിലായിരുന്നു ഇന്നലെ റിക്ടര്* സ്*കെയിലില്* 7.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇന്നുണ്ടായ തുടര്*ചലനം ജംബി പ്രവിശ്യയിലാണ് അനുഭവപ്പെട്ടത്. ഈ ചലനം റിക്ടര്* സെ്കയിലില്* 7 പോയിന്റ് രേഖപ്പെടുത്തി.

  നിരവധി കെട്ടിടങ്ങളും വീടുകളും തകര്*ന്നു. മരണസംഖ്യ ഇനിയും ഉയരാന്* സാധ്യതയുണ്ടെന്ന് ദുരന്തനിവാരണസേന അറിയിച്ചു. നാലുവര്*ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിതെന്നും ആയിരത്തിലധികം പേര്* മരിച്ചിട്ടുണ്ടാകാന്* സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി സിതി ഫാദില്ലാ സുപാരി മാധ്യമങ്ങളോട് പറഞ്ഞു.

  ആദ്യചലനത്തില്* പരിഭ്രാന്തരായ ജനങ്ങള്* നിരത്തിലേക്കിറങ്ങിയോടി. മോശം കാലാവസ്ഥയില്* രക്ഷാപ്രവര്*ത്തനങ്ങള്* മന്ദഗതിയിലാണ് നടക്കുന്നത്. അവശിഷ്ടങ്ങള്*ക്കിടയില്* കുടുങ്ങിക്കിടക്കുന്നവര്*ക്കായുള്ള തിരച്ചില്* ഇന്നലെ രാത്രിയിലും തുടര്*ന്നു. ആയിരക്കണക്കിനാളുകളെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്*പ്പിച്ചിരിക്കുകയാണ്.

  2004ല്* രണ്ടര ലക്ഷത്തോളം പേര്* മരിച്ച സുനാമിയുടെ പ്രഭവകേന്ദ്രം സുമാത്രയായിരുന്നു. ഇതോടെ ഭൂകമ്പം, സുനാമി, ചുഴലിക്കാറ്റ് എന്നീ ദുരന്തങ്ങളില്* തെക്കന്* ഏഷ്യന്* രാജ്യങ്ങളില്* മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു.

  തെക്കനേഷ്യന്* രാജ്യങ്ങളില്* അഞ്ചുദിവസമായി തുടരുന്ന കെറ്റ്*സാന ചുഴലിക്കാറ്റില്* മരിച്ചവരുടെ എണ്ണം 331 ആയി. സുമാത്രയിലെ ഭൂകമ്പത്തെത്തുടര്*ന്ന് ഇന്ത്യയുള്*പ്പെടെയുള്ള രാജ്യങ്ങള്*ക്ക് സുനാമി മുന്നറിയിപ്പു നല്*കിയിരുന്നെങ്കിലും പിന്നീട് പിന്*വലിച്ചു.
  പോളിനേഷ്യന്* മേഖലയില്* ഹവായിക്കും ന്യൂസീലന്*ഡിനുമിടയ്ക്ക് കിടക്കുന്ന വെസ്റ്റേണ്* സമോവ, അമേരിക്കന്* സമോവ, ടോംഗ ദ്വീപുകളിലാണ് സുനാമിത്തിരമാലകള്* നാശം വിതച്ചത്.  വെസ്റ്റേണ്* സമോവയുടെ തലസ്ഥാനമായ ഏപ്പിയയില്*നിന്ന് 200 മീറ്റര്* അകലെ ചൊവ്വാഴ്ച രാത്രിയാണ് റിക്ടര്* സെ്കയിലില്* 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 25 അടിയോളം ഉയരത്തില്* ഉയര്*ന്നുപൊങ്ങിയ സുനാമിയില്* തീരത്തെ കെട്ടിടങ്ങളൊക്കെ നിലംപതിച്ചു. 70-ഓളം ഗ്രാമങ്ങള്* ഒലിച്ചുപോയി. വെസ്റ്റേണ്* സമോവയില്* 110-ഉം അമേരിക്കന്* സമോവയില്* 34-ഉം ടോംഗ ദ്വീപില്* ഏഴുപേരും മരിച്ചതായാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.

  തെക്കന്* ഏഷ്യന്* രാജ്യങ്ങളായ ഫിലിപ്പീന്*സ്, വിയറ്റ്*നാം, കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലാണ് അഞ്ചുദിവസമായി കെറ്റ്*സാന നാശം വിതയ്ക്കുന്നത്. ഫിലിപ്പീന്*സില്* 246 പേരുടെ മരണത്തിനിടയാക്കിയ ചുഴലി ചൊവ്വാഴ്ചയാണ് വിയറ്റ്*നാമില്* പ്രവേശിച്ചത്. വിയറ്റ്*നാമില്* 74 പേരും കംബോഡിയയില്* 11 പേരും മരിച്ചതായാണ് റിപ്പോര്*ട്ടുകള്

 7. #17
  Join Date
  Sep 2009
  Location
  Alappuzha
  Posts
  206

  Wink എയര്* ഇന്ത്യ സര്*വീസ്* സാധാരണ നിലയിലായി

  എയര്* ഇന്ത്യ സര്*വീസ്* സാധാരണ നിലയിലായി


  ന്യൂഡല്*ഹി: എയര്* ഇന്ത്യയിലെ ഒരു വിഭാഗം പൈലറ്റുമാര്* അഞ്ചു ദിവസമായി നടത്തിവന്നിരുന്ന സമരം ഇന്നലെ പിന്*വലിച്ചതിനേ തുടര്*ന്ന്* രാജ്യത്തെ വിമാനസര്*വീസുകള്* സാധാരണ നിലയിലായി. രാവിലെ പുറപ്പെടേണ്ടിയിരുന്ന സര്*വീസുകളെല്ലാം കൃത്യ സമയത്തു തന്നെ പുറപ്പെട്ടു. രാവിലെയെത്തിയ യാത്രക്കാരെയെല്ലാം പൂക്കള്* നല്*കിയാണ്* എയര്* ഇന്ത്യ സ്വീകരിച്ചത്*.

  സാമ്പത്തിക പ്രതിസന്ധിയേ തുടര്*ന്ന്* ശമ്പളത്തിനു പുറമേയുള്ള ആനൂകൂല്യങ്ങള്* വെട്ടിക്കുറച്ചതിനേ തുടര്*ന്നാണ്* എക്*സിക്യൂട്ടിവ്* പൈലറ്റുമാര്* സമരം പ്രഖ്യാപിച്ചത്*. ഈ തീരുമാനം സര്*ക്കാര്* താല്*ക്കാലികമായി മരവിപ്പിച്ചതിനേ തുടര്*ന്നാണ്* സമരം പിന്*വലിക്കാന്* പൈലറ്റുമാര്* തയാറായത്*.

 8. #18
  Join Date
  Sep 2009
  Location
  Alappuzha
  Posts
  206

  Cool തേക്കടി ദുരന്തം: ലൈഫ്* ജാക്കറ്റുകള്* 'സുരക"

  തേക്കടി ദുരന്തം: ലൈഫ്* ജാക്കറ്റുകള്* 'സുരക്ഷിതം'


  ഇടുക്കി: തേക്കടി തടാകത്തില്* മുങ്ങിത്താഴന്ന കെ.ടി.ഡി.സിയുടെ 'ജലകന്യക' ബോട്ടില്* ലൈഫ്* ജാക്കറ്റുകള്* 'സുരക്ഷിത'മായിരുന്നുവെന്ന്* റിപ്പോര്*ട്ട്*. യാത്രക്കാരുടെ സുരക്ഷയ്*ക്കായി നല്*കിയിരുന്ന ലൈഫ്* ജാക്കറ്റുകളില്* ഒന്നുപോലും ഉപയോഗിച്ചിട്ടില്ല. ബോട്ടിന്റെ സൈഡില്* കെട്ടിവച്ച നിലയില്* കണ്ടെത്തിയ ഇവയുടെ പ്ലാസ്*റ്റിക്* കവര്* പോലും പൊട്ടിച്ചിരുന്നില്ല. ലൈഫ്* ജാക്കറ്റുകള്* ഉപയോഗിക്കാത്തതാണ്* മരണസംഖ്യ ഇത്രയും ഉയരാന്* ഇടയാക്കിയത്*.

  ചിങ്ങം ഒന്നിന്* സര്*വീസ്* ആരംഭിച്ച ജലകന്യക നൂറുകണക്കിന്* ടൂറിസ്*റ്റുകളുമായി ഇത്രയും ദിവസം യാത്രനടത്തിയിട്ടും യാത്രക്കാര്*ക്ക്* സുരക്ഷ ഉറപ്പാക്കാന്* കെ.ടി.ഡി.സി അധികൃതരും ബോട്ട്* ജീവനക്കാരും ശ്രദ്ധിച്ചിരുന്നില്ലെന്നാണ്* ഇതില്* നിന്നും വ്യക്*തമാകുന്നത്*

 9. #19
  Join Date
  Sep 2009
  Location
  Alappuzha
  Posts
  206

  Smile ആന്റണിയുടെ നിര്*ദേശം

  അടിയന്തര ഘട്ടങ്ങളില്* അനുമതിക്ക്* കാക്കേണ്ടെന്ന്* സേനയ്*ക്ക് ആന്റണിയുടെ നിര്*ദേശം


  ന്യൂഡല്*ഹി: അനുമതിക്ക്* കാത്തു നില്*ക്കാതെ തേക്കടിയില്* അടിയന്തരമായി രക്ഷാ പ്രവര്*ത്തനം ആരംഭിക്കാന്* പ്രതിരോധ മന്ത്രി എ.കെ. ആന്റണി നാവിക സേനയ്*ക്കു നിര്*ദേശം നല്*കിയതോടെയാണു തേക്കടിയില്* രക്ഷാപ്രവര്*ത്തനത്തിനു സേന പുറപ്പെട്ടത്*. അപകടം ഉണ്ടായയുടന്* സഹായമഭ്യര്*ഥിച്ച്* മുഖ്യമന്ത്രി വി.എസ്* അച്യുതാനന്ദന്* ആന്റണിയെ ടെലിഫോണില്* ബന്ധപ്പെട്ടിരുന്നു.

  ഉടന്* തന്നെ നാവിക സേനാ ദക്ഷിണ നേവല്* കമാന്*ഡ്* മേധാവി വൈസ്* അഡ്*മിറല്* കെ.എന്* സുശീലിനെ വിളിച്ച്* അടിയന്തരമായി രക്ഷാ പ്രവര്*ത്തനം ആരംഭിക്കാന്* ആന്റണി നിര്*ദേശം നല്*കുകയായിരുന്നു. ഇത്തരം അടിയന്തര ഘട്ടങ്ങളില്* നിയമപ്രകാരമുള്ള അനുമതിക്ക്* കാത്തുനില്*ക്കേണ്ട കാര്യമില്ലെന്നും പൂര്*ണ സ്വാതന്ത്ര്യത്തോടെ മനുഷ്യസാധ്യമായ ഏതു സഹായവും ചെയ്യണമെന്നും ആന്റണി നിര്*ദേശം നല്*കി. ഇന്നലെ ആന്റണിയെ സന്ദര്*ശിച്ച പ്രതിപക്ഷ നേതാവ്* ഉമ്മന്* ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ്* രമേശ്* ചെന്നിത്തല എന്നിവരും നാവിക സേനയുടെ സഹായം നല്*കണമെന്ന്* ആന്റണിയോട്* അഭ്യര്*ഥിച്ചിരുന്നു.
  Last edited by rameshxavier; 10-01-2009 at 08:39 AM.

 10. #20
  Join Date
  Sep 2009
  Location
  Alappuzha
  Posts
  206

  Exclamation തേക്കടി അപകടം

  തേക്കടി അപകടം: കണ്ടുകിട്ടാന്* അഞ്ചുപേര്* കൂടി

  തേക്കടി: തേക്കടി ബോട്ടപകടത്തില്* മരിച്ചവരുടെ എണ്ണം 41 ആയി. വ്യാഴാഴ്ച 10 മൃതദേഹങ്ങള്* കൂടി കണ്ടെടുത്തു. അപകടം നടന്ന ബുധനാഴ്ച 31 മൃതദേഹങ്ങള്* കിട്ടിയിരുന്നു. മരിച്ചവരില്* മൂന്നുപേര്* മലയാളികളാണ്. 23 സ്ത്രീകളും 10 കുട്ടികളും മരിച്ചവരില്* ഉള്*പ്പെടുന്നു. അഞ്ചിലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതര്* പറയുന്നു.

  കാണാതായവര്*ക്കു വേണ്ടിയുള്ള തിരച്ചില്* വെള്ളിയാഴ്ച രാവിലെ വീണ്ടും തുടങ്ങി. നാവികസേനയുടെ നേതൃത്വത്തിലാണ് തിരച്ചില്*. കാറ്റും മഴയും തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. അഞ്ചുപേരുടെയും മൃതദേഹങ്ങള്* വെള്ളിയാഴ്ചതന്നെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. രക്ഷപ്പെട്ടവരില്* 15 പേര്* പ്രാഥമിക ചികിത്സയ്ക്കുശേഷം ആസ്​പത്രി വിട്ടു.

  കുമളി സര്*ക്കാര്* ആസ്​പത്രിയിലെ പോസ്റ്റ്*മോര്*ട്ടത്തിനുശേഷം 40 മൃതദേഹങ്ങള്* വ്യാഴാഴ്ച വൈകീട്ട് നാലരയോടെ ബന്ധുക്കള്*ക്ക് വിട്ടുകൊടുത്തു. 60 വയസ്സുള്ള ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഈ മൃതദേഹം തിരുവല്ല പുഷ്പഗിരി മെഡിക്കല്* കോളേജ് ആസ്​പത്രിയിലേക്ക് മാറ്റി.

  പോസ്റ്റ്*മോര്*ട്ടം നടത്തിയ മൃതദേഹങ്ങള്* സംസ്ഥാന സര്*ക്കാരിന്റെ ചെലവില്* സ്വദേശങ്ങളിലെത്തിക്കും. വിമാനത്തില്* കൊണ്ടുപോകേണ്ട മൃതദേഹങ്ങള്* എംബാം ചെയ്യുന്നതിന് എറണാകുളം ജനറല്* ആസ്​പത്രിയിലേക്കും കൊച്ചി മാതാ അമൃതാനന്ദമയി ആസ്​പത്രിയിലേക്കും കൊണ്ടുപോയി. തമിഴ്*നാട് സ്വദേശികളായ 11 പേരുടെ മൃതദേഹങ്ങള്* ആംബുലന്*സുകളില്* സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി.

Page 2 of 3 FirstFirst 123 LastLast

Bookmarks

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •