Page 3 of 3 FirstFirst 123
Results 21 to 25 of 25

Thread: Hot News

  1. #21
    Join Date
    Sep 2009
    Location
    Alappuzha
    Posts
    206

    Exclamation മാവോവാദി ആക്രമണം

    മാവോവാദി ആക്രമണം: ബിഹാറില്* 16 ഗ്രാമീണര്* കൊല്ലപ്പെട്ടു

    ഖഗാരിയ: ബിഹാറിലെ ഖഗാരിയ ജില്ലയില്* മാവോവാദികളെന്ന് സംശയിക്കുന്നവര്* നടത്തിയ ആക്രമണത്തില്* 16 ഗ്രാമീണര്* മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് നൂറോളം വരുന്ന സംഘം അമോസി ഭരണ്* ദിയറയില്* ആക്രമണം നടത്തിയത്. 11 പുരുഷന്മാരും അഞ്ചു കുട്ടികളും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു.

    ഗ്രാമവാസികള്* കൃഷിചെയ്തിരുന്ന ഭൂമി പിടിച്ചെടുക്കാനാണ് മാവോവാദികള്* ആക്രമണം നടത്തിയതെന്ന് കരുതുന്നു. കൃഷിക്കായി താല്*ക്കാലിക ഷെഡ്ഡുകളില്* താമസിച്ചിരുന്നവരാണ് ആക്രമണത്തിന് ഇരയായത്. ആധുനിക ആയുധങ്ങള്* ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഗ്രാമവാസികള്* പറഞ്ഞു.

    പിന്നാക്ക സമുദായക്കാരാണ് മരിച്ചവരെല്ലാം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയതായി ഐ.ജി കെ.എസ് ഭരദ്വാജ് പറഞ്ഞു. ഗ്രാമവാസികളുടെ സുരക്ഷയ്ക്കായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അക്രമികളെ പിടികൂടാനും ശ്രമം തുടങ്ങിയതായി അദ്ദേഹം കൂട്ടിച്ചേര്*ത്തു. പ്രദേശത്തെ സംഘര്*ഷ സാധ്യതയുള്ള സ്ഥലങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

  2. #22
    Join Date
    Sep 2009
    Location
    Alappuzha
    Posts
    206

    Smile അമേരിക്ക ഗാന്ധിജിയോട് കടപ്പെട്ടിരിക്ക

    അമേരിക്ക ഗാന്ധിജിയോട് കടപ്പെട്ടിരിക്കുന്നു: ഒബാമ


    വാഷിങ്ടണ്*: അമേരിക്ക മഹാത്മാഗാന്ധിയോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു. മാര്*ട്ടിന്* ലൂഥര്*കിങ് ജൂനിയറിന് മഹാത്മാഗാന്ധി പകര്*ന്നു നല്*കിയ ആശയങ്ങള്* അമേരിക്കന്* സമൂഹത്തില്* വന്* സ്വാധീനം ചെലുത്തി. ഗാന്ധിജിയുടെ ജന്മദിനത്തില്* അമേരിക്ക കടപ്പാട് ഓര്*ക്കുകയാണെന്ന് ഒബാമ പറഞ്ഞു.

    ഇന്ത്യന്* സ്വാതന്ത്ര്യത്തിനുവേണ്ടി മഹാത്മാഗാന്ധി നയിച്ച സമരവും അമേരിക്കയെ സ്വാധീനിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ആദര്*ശങ്ങളും അക്രമരാഹിത്യവും എക്കാലത്തും ലോകം മുഴുവനുമുള്ള ജനതയെ ആവേശംകൊള്ളിക്കും. നീതിയ്ക്കുവേണ്ടി പോരാടുന്നവര്*ക്കും, ക്ഷമാശീലമുള്ളവര്*ക്കും, അക്രമരാഹിത്യം ആഗ്രഹിക്കുന്നവര്*ക്കും ഗാന്ധിജിയുടെ ജീവിതം എന്നും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

  3. #23
    Join Date
    Sep 2009
    Location
    Alappuzha
    Posts
    206

    Exclamation തേക്കടി: 3 മൃതദേഹങ്ങള്* കൂടി കിട്ടി; മരണം 44

    തേക്കടി: ബോട്ടുദുരന്തത്തില്* മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്* കൂടി ഇന്ന് കണ്ടെടുത്തു. ചെന്നൈ സ്വദേശി രാജശേഖരയുടെ ഭാര്യ സെന്തില്*കുമാരി (35) മകള്* ഐശ്വര്യ(5) ഹൈദരാബാദില്* ശാസ്ത്രജ്ഞനായ സിനുവിന്റെ മകള്* അപൂര്*വ (15) എന്നിവരുടെ മൃതദേഹമാണ് ഇന്ന് കിട്ടിയത്. ഇതോടെ തേക്കടി ദുരന്തത്തില്* മരിച്ചവരുടെ എണ്ണം 44 ആയി. ഇന്നലെയും തിരച്ചില്* നടത്തിയിരുന്നുവെങ്കിലും ആരെയും കെണ്ടത്താന്* കഴിഞ്ഞില്ല.

    അപൂര്*വയുടെ സഹോദരന്* അഭിലാഷിന്റെ(19) മൃതദേഹം മാത്രമെ ഇനി കണ്ടെത്താനുള്ളു എന്നാണ് കരുതുന്നത്. നാവികസേനയുടെ തിരച്ചില്* തുടരുന്നു.

    രണ്ട് ജീവനക്കാര്* ഉള്*പ്പെടെ 76 പേരാണ് അപകടത്തില്*പ്പെട്ട 'ജലകന്യക' ബോട്ടില്* ഉണ്ടായിരുന്നത്. മരിച്ചവരില്* തമിഴ്*നാട്, ഡല്*ഹി,കൊല്*ക്കത്ത, ആന്ധ്രപ്രദേശ്, കര്*ണാടകം, മുംബൈ എന്നിവിടങ്ങളില്*നിന്നുള്ളവരാണ്.

  4. #24
    Join Date
    Sep 2009
    Location
    Alappuzha
    Posts
    206

    Question ക്വത്*റോച്ചിയെ കുറ്റവിമുക്തനാക്കണമെന്

    ്യൂഡല്*ഹി: രാജ്യത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ബൊഫോഴ്*സ് കോഴക്കേസിലെ പ്രധാന പ്രതികളിലൊരാളായ ഇറ്റാലിയന്* വ്യവസായി ഒട്ടാവിയോ ക്വത്*റോച്ചിക്കെതിരായ കേസ് അവസാനിപ്പിക്കണമെന്ന സി.ബി.ഐയുടെ അപേക്ഷയില്* ഒക്ടോബര്* ഒമ്പതിന് വാദം കേള്*ക്കും.

    തീസ്ഹസാരി കോടതിയിലെ ചീഫ് മെട്രൊപൊളീറ്റന്* മജിസ്*ട്രേറ്റ് കാവേരി ബവേജയ്ക്ക് മുമ്പാകെയാണ് സി.ബി.ഐ ഇക്കാര്യം ആവശ്യപ്പെട്ട് അപേക്ഷ നല്*കിയത്. കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐ. നീക്കത്തിനെതിരെ അഡ്വ. അജയ് അഗര്*വാള്* നല്*കിയ ഹര്*ജിയെ സി.ബി.ഐ കോടതിയില്* എതിര്*ത്തു. ക്വത്*റോച്ചിക്കെതിരായ കേസ് അവസാനിപ്പിക്കാന്* തീരുമാനിച്ചതായി ചൊവ്വാഴ്ച കേന്ദ്ര സര്*ക്കാര്* സുപ്രീംകോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് സി.ബി.ഐ ഇന്ന് അപേക്ഷ നല്*കിയത്.

    ബൊഫോഴ്*സ് തോക്കിടപാടില്* 64 കോടി രൂപ കമ്മീഷന്* കൈമറിഞ്ഞതുമായി ബന്ധപ്പെട്ട കേസില്* കുറ്റാരോപിതനായ ക്വത്*റോച്ചിയെ വിട്ടുകിട്ടാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടുവെന്നും ബൊഫോഴ്*സ് കേസില്* അഴിമതി തെളിയിക്കപ്പെട്ടിട്ടില്ലെന്ന ഡല്*ഹി ഹൈക്കോടതിയുടെ 2004-ലെ വിധിയുടെകൂടി അടിസ്ഥാനത്തിലുമാണ് കേസ് അവസാനിപ്പിക്കാന്* സി.ബി.ഐ. തീരുമാനിച്ചത്.

  5. #25
    Join Date
    Sep 2009
    Location
    Alappuzha
    Posts
    206

    Lightbulb കനത്ത മഴ

    കര്*ണാടകയിലും ആന്ധ്രയിലും കനത്ത മഴ: 130 മരണം

    ബാംഗ്ലൂര്*: കര്*ണാടകയിലും ആന്ധ്രാപ്രദേശിലും മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്* 130 പേര്* മരിച്ചു. നിരവധി വീടുകള്* തകര്*ന്നു. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്*പ്പിച്ചു. വീടുകള്* തകര്*ന്നും വെള്ളപ്പാച്ചിലില്* പെട്ടുമാണ് കൂടുതല്* ആളുകള്* മരിച്ചത്. കര്*ണാടകയുടെ വടക്കന്* മേഖലകളിലാണ് മഴ കൂടുതല്* നാശം വിതച്ചത്. ഇവിടെ മാത്രം 100 പേര്* മരിച്ചു.

    40,000 ലധികം വീടുകള്* തകര്*ന്നതായി മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ അറിയിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവര്*ത്തനത്തിനായി കര്*ണാടക സര്*ക്കാര്* 100 കോടി രൂപ അനുവദിച്ചു. മഴയെത്തുടര്*ന്ന് മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. തുംഗഭദ്ര, കൃഷ്ണ നദികളിലെ ജലനിരപ്പ് ഉയര്*ന്നുകൊണ്ടിരിക്കുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. രക്ഷാപ്രവര്*ത്തനത്തിന് സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. വ്യോമസേനാ ഹെലികോപ്റ്ററുകളും നാവികസേനാ ബോട്ടുകളുമുപയോഗിച്ച് കര്*ണാടകത്തിലെ ബെല്ലാരി ജില്ലയിലും ആന്ധ്രയിലെ കുര്*ണൂല്* ജില്ലയിലും ആളുകളെ മാറ്റിപ്പാര്*പ്പിക്കുന്നുണ്ട്.

    കുര്*ണൂലിലെ ജലനിരപ്പ് ഉയര്*ന്നുകൊണ്ടിരിക്കുകയാണന്ന് ആന്ധ്രാ മുഖ്യമന്ത്രി കെ.റോസയ്യ അറിയിച്ചു. താഴ്ന്ന പ്രദേശത്തുള്ള ആളുകളെ മാറ്റിപ്പാര്*പ്പിച്ചുകൊണ്ടിരിക്കുകയാണ്. കനത്ത മഴയില്* വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ഗതാഗതം തടസപ്പെട്ടതും വാര്*ത്താ വിനിമയ സംവിധാനങ്ങള്* തകരാറിലായതും രക്ഷാപ്രവര്*ത്തനം മന്ദഗതിയിലാക്കുന്നുണ്ട്. ബംഗാള്* ഉള്*ക്കടലിലെ ന്യൂനമര്*ദ്ദമാണ് കനത്ത മഴയ്ക്ക് കാരണം. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

Page 3 of 3 FirstFirst 123

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •