Page 1 of 2 12 LastLast
Results 1 to 10 of 12

Thread: തിരഞ്ഞെടുത്ത ചോദ്യങ്ങള്* ..!! (കുട്ടികളുടെ ആ&#

  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default തിരഞ്ഞെടുത്ത ചോദ്യങ്ങള്* ..!! (കുട്ടികളുടെ ആ&#

    തലമുടി തിന്നുന്ന ശീലം
    എന്റെ മൂന്നുവയസുള്ള മോള്*ക്കുവേണ്ടിയാണിത്. അവള്* ആറു മാസംപ്രായമായതു മുതല്* മറ്റുള്ളവരുടെ തലയിലെ മുടി, ശരീരത്തിലെ രോമങ്ങള്* ഇവപറിച്ചെടുത്ത് തിന്നുകയാണ്. ഇപ്പോഴും അതു തുടര്*ന്നുകൊണ്ടിരിക്കുന്നു. ഒരു ഡോക്ടറെകാണിച്ചപ്പോള്* കാത്സ്യത്തിന്റെ കുറവാണെന്നു പറഞ്ഞു മരുന്നു കുറിച്ചുതന്നു. ആറുമാസത്തോളം കൊടുത്തിട്ടും വലിയ കുറവു കാണുന്നില്ല. കുഞ്ഞ് ഇപ്പോഴും തരംകട്ടിയാല്*മുടി പറിക്കുകയും തിന്നുകയും ചെയ്യുന്നു. ഇത് എന്തു രോഗമാണ്. ഈ മുടി വയറ്റില്*കെട്ടിക്കിടക്കുമോ?
    അന്നമ്മ, കോട്ടയം

    കുട്ടി തലമുടി തിന്നുന്നത് ഒരു സ്വഭാവവൈകല്യം മൂലമാകാം. അങ്ങനെതിന്നുന്ന തലമുടി വയറ്റില്* ഉണ്ടകെട്ടി ചില ഭവിഷ്യത്തുകളുണ്ടാക്കാം. ഇതിന് ട്രാക്കോബെസോര്* എന്നു പറയുന്നു. ഒരു അള്*ട്രാസൗണ്ട് സ്*കാനോ ബേരിയം എക്*സ്*റേയോ എടുത്താല്*ഇതിനെപ്പറ്റി അറിയാം. കുട്ടിയെ ഒരു മാനസിക ചികിത്സാവിഭാഗത്തിലോമനഃശാസ്ത്രവിഭാഗത്തിലോ കാണിക്കുന്നതു നന്നായിരിക്കും.

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default കളിപ്പാട്ടങ്ങള്* നല്*കുമ്പോള്*


    ഞാന്* മൂന്നു മാസം പ്രായമുള്ള ഒരുപെണ്*കുഞ്ഞിന്റെ അമ്മയാണ്. വളര്*ച്ചയുടെ വ്യത്യസ്തഘട്ടങ്ങളില്* കുട്ടികള്*ക്ക്എന്തെല്ലാം കളിപ്പാട്ടങ്ങളാണ് നല്*കേണ്ടത്?
    പ്രീത ബാലറാം, പേരൂര്*ക്കട

    പ്രായത്തിനനുസരിച്ചുള്ളകളിപ്പാട്ടങ്ങളാണ് കുട്ടികള്*ക്ക് ഇഷ്ടം. ആദ്യമാദ്യം കടും നിറത്തിലുള്ളതുംസംഗീതാത്മകമായ ശബ്ദം നല്*കുന്നതുമായ കളിപ്പാട്ടങ്ങളോട് താല്*പര്യം കാണും. നാലു മാസംകഴിഞ്ഞാല്* കൈയില്* പിടിക്കാന്* പറ്റുന്ന വിധമുള്ള കിലുക്കുകളാണ് ഇഷ്ടപ്പെടുക.എട്ടുമാസം കഴിഞ്ഞാല്* കുഞ്ഞിന് ഇരിക്കാന്* സാധിക്കും. ഈ പ്രായത്തില്* കുറച്ചുകൂടിവലിയ കളിപ്പാട്ടങ്ങള്* ആകാം. 10 മാസം കഴിഞ്ഞാല്* നുള്ളിപ്പെറുക്കിയെടുക്കാവുന്നകളിപ്പാട്ടങ്ങള്* ആകാം; പക്ഷേ, അവ വായിലോ മൂക്കിലോ ശ്വാസക്കുഴലിലോ പോകുന്നതരമാകരുത്. ഒരു വയസ്സു കഴിയുമ്പോള്* പെണ്*കുട്ടികള്*ക്ക് പാവകളോടുംആണ്*കുട്ടികള്*ക്ക് കാറ്, തോക്ക് തുടങ്ങിയ കളിപ്പാട്ടങ്ങളോടുമാണ്താല്*പര്യം.

  3. #3
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default കുട്ടികളിലെ ആര്*ത്രൈറ്റിസ്


    കുട്ടികളിലെ ആര്*ത്രൈറ്റിസ്

    കഴിഞ്ഞ രണ്ടുകൊല്ലമായി എന്റെ അനിയന്റെ മകള്* ജുവനെയില്*റുമാറ്റോയിഡ് ആര്*ത്രൈറ്റിസ്
    എന്ന രോഗത്തിന് ചികിത്സിച്ചുകൊണ്ടിരിക്കയാണ്.അവള്*ക്ക് 11 വയസ്സുണ്ട്. ശരീരത്തിലെ വിവിധ സന്ധികളില്* നീര്*ക്കെട്ടു വരുന്നു.ഇപ്പോള്* രണ്ടു കാല്*മുട്ടുകള്*, മണിബന്ധം, ചില വിരലുകള്* എന്നിവയില്* നീരുണ്ട്.കഴിഞ്ഞമാസം ഒരു സ്വകാര്യ ആസ്പത്രിയില്* പ്രവേശിപ്പിക്കുകയും രണ്ടു കാലുകള്*ക്കുംട്രാക്ഷന്* ഇടുകയും ചെയ്തു. രണ്ട് കാല്*മുട്ടുകള്*ക്കും ഇഞ്ചക്ഷനും ചെയ്തിരുന്നു.കാല്*മുട്ടില്*നിന്ന് നീര് കുത്തിയെടുത്തു പരിശോധനയ്ക്ക് അയച്ചപ്പോള്* അണുബാധഇല്ലെന്നു പറഞ്ഞു. ഇപ്പോള്* ഒരു ഗുളിക മാത്രം കഴിക്കുന്നു. ഫിസിയോതെറാപ്പിചെയ്യുവാനും വേദനയുള്ള ഭാഗങ്ങളില്* ഓയിന്റെ്മന്റ് പുരട്ടാനുംനിര്*ദേശിച്ചിട്ടുണ്ട്. ഇടയ്ക്കിടെ കണ്ണിന്റെ കാഴ്ച പരിശോധിക്കാനും പറഞ്ഞിട്ടുണ്ട്.ഈ അസുഖം പൂര്*ണമായി മാറില്ലേ?
    അബ്ദുല്*ഹക്കീം, പരപ്പനങ്ങാടി

    11 വയസ്സായ കുട്ടിക്ക്സന്ധിവീക്കം വരുന്നത് റുമാറ്റിക് ഫീവര്*, റുമറ്റോയ്*സ് ആര്*ത്രൈറ്റിസ് എന്നീരോഗങ്ങളുടെ ലക്ഷണമാകാം. റുമാറ്റിക് ഫീവര്* ഒരു അണുബാധ മൂലം ഉണ്ടാകുന്നതായതുകൊണ്ട്പെന്*സിലിന്* മരുന്നിന്റെ കൂടെ മറ്റുചില മരുന്നുകളും നല്*കണം. ഈ രോഗം ഹൃദയത്തിന്റെവാല്*വുകളെയും ബാധിക്കാവുന്നതാണ്. എന്നാല്* റുമറ്റോയ്ഡ് ആര്*ത്രൈറ്റിസ്ശരീരത്തിന്റെ ഒരു പ്രത്യേകത കൊണ്ടു വരുന്നതാണ്. പാരമ്പര്യവും ഇതിന് ഒരുഘടകമായേക്കാം. ഇതു സന്ധികളെ ബാധിക്കുമ്പോള്* സന്ധികളില്* നീണ്ടുനില്*ക്കുന്നപ്രത്യാഘാതങ്ങള്*, വളവ്, ആയാസമില്ലായ്മ എന്നിവ വരാം. ഇതിനും ഗുളികകള്* ഫലപ്രദമാണ്.വളരെ നാളുകള്* ഈ രോഗം ശരീരത്തില്* നിലനില്*ക്കാം. അപൂര്*വം ആളുകളില്* വളരെ നാളുകള്*നിശ്ശേഷം കുറഞ്ഞിരിക്കുകയും ചെയ്യാം. അസുഖം കണ്ണിനെയും ബാധിക്കാം. മെഡിക്കല്*കോളേജിലെ ശിശുരോഗവിഭാഗത്തില്* ചികിത്സിക്കുന്നതായിരിക്കും നല്ലത്.

  4. #4
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    കരയുമ്പോള്* ശ്വാസം നില്*ക്കുന്നു
    എന്റെ മകന്* കരയുമ്പോള്* ഏറെ നേരം വായ അടയ്ക്കാതെ തന്നെയായിപോകുകയും ചിലപ്പോള്* കണ്ണു രണ്ടും ഉള്ളിലേക്കു വലിഞ്ഞുപോകുകയും ചെയ്യുന്നു. ഡോക്ടറെകാണിച്ചപ്പോള്* കുറെ ടെസ്റ്റിന് എഴുതി. എപിവാള്* എന്ന മരുന്ന് സ്ഥിരമായി മൂന്ന്കൊല്ലം കൊടുക്കണമെന്ന് നിര്*ദേശിച്ചു. ഇപ്പോഴും കൊടുക്കുന്നുണ്ട്. വ്യത്യാസം ഒന്നുംകാണുന്നില്ല. ഇത് എന്ത് രോഗമാണ് ഡോക്ടര്*? ഈ മരുന്ന് കഴിക്കുന്നതുകൊണ്ട് കുട്ടിക്ക്ഭാവിയില്* എന്തെങ്കിലും തകരാറുകള്* സംഭവിക്കുമോ?
    നിഷ, വാണിമേല്*

    കുട്ടി കരയുമ്പോള്* ഏറെനേരം വായതുറന്നുവെച്ച് ശ്വാസം നിര്*ത്തുന്നതിന് 'ബ്രീത് ഹോള്*ഡിങ് സ്*പെല്*' എന്നു പറയും.ആറു മാസം മുതല്* മൂന്നു വയസ്സുവരെയുള്ള കുട്ടികളിലാണ് ഇതു കൂടുതലായി കാണുന്നത്.ചിലപ്പോള്* കുഞ്ഞിന് നീലനിറമോ സന്നിപോലെയുള്ള ലക്ഷണമോ ഇതിനോടൊപ്പം വരാം.മാതാപിതാക്കളുടെ അമിതശ്രദ്ധ നേടാനായി വാശി പിടിക്കുന്ന കുഞ്ഞുങ്ങളിലാണ് ഇതുകൂടുതലായി കാണുന്നത്. വീട്ടുകാര്* കൂടുതല്* വിഷമിക്കുകയും അസാധാരണമായ ശ്രദ്ധകുട്ടിയുടെ ഈ സ്വഭാവത്തിനു നല്*കുകയും ചെയ്യുമ്പോള്* പ്രശ്*നം സങ്കീര്*ണമാകും. ഇതുകൈകാര്യം ചെയ്യാന്* സൈക്കോളജിസ്റ്റിന്റെ സഹായം തേടാം. ഇരുമ്പിന്റെ ഘടകം ചേര്*ന്നടോണിക്കു നല്*കുന്നതും പ്രയോജനം ചെയേ്തക്കാം.

  5. #5
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    പൊക്കിള്* ഉന്തിനില്*ക്കുന്നു
    എന്റെ മകളുടെ പൊക്കിള്* അകത്തേക്ക് പോയിട്ടില്ല. ഒരുനെല്ലിക്കയുടെ ആകൃതിയില്* പുറത്തേക്ക് ഉന്തിനില്*ക്കുകയാണ്. കുഞ്ഞ് ഉറങ്ങുന്നസമയത്ത് ഇത് അകത്തേക്ക് വലിഞ്ഞ് സാധാരണപോലെയാകും. മോള്*ക്ക് ഇപ്പോള്* ഒന്നരവയസ്സായി. ഡോക്ടറെ കാണിച്ചപ്പോള്* ഒരു ചെറിയ സര്*ജറിയിലൂടെ ഉള്ളിലേക്ക് ആക്കാംഎന്നാണ് പറഞ്ഞത്. സര്*ജറി കൂടാതെ പൊക്കിള്* ഉള്ളിലേക്കാക്കുന്നതിന് എന്തെങ്കിലുംമാര്*ഗമുണ്ടോ?
    സുനിത, ഞമനേങ്ങാട്

    കുഞ്ഞിന്റെ പൊക്കിളില്* അംബിലിക്കല്* ഹെര്*ണിയ ഉള്ളതുകൊണ്ടാണ്നെല്ലിക്കയുടെ വലുപ്പത്തില്* ഇടയ്ക്കിടക്ക് പുറത്തേക്കു തള്ളിവരുന്നത്. സാധാരണയായിചെറിയ കുഞ്ഞുങ്ങള്* കമിഴ്ന്നുവീണു നീന്തുമ്പോള്* മസിലിനു ശക്തിവെക്കുകയും ഇത്ചുരുങ്ങിപ്പോവുകയും ചെയ്യും. ഒന്നര വയസ്സായിട്ടും അതു പോകാത്ത സ്ഥിതിക്ക് ചെറിയ ഒരുഓപ്പറേഷനിലൂടെ മസിലിലുള്ള വിടവ് അടയ്ക്കണം. മറ്റു മരുന്നുകളൊന്നുംപ്രതിവിധിയാവുകയില്ല.

  6. #6
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default ശബ്ദം നിലയ്ക്കുന്നു

    ശബ്ദംനിലയ്ക്കുന്നു

    എന്റെ സഹോദരിയുടെ ഒന്*പതു വയസ്സായപെണ്*കുട്ടിക്ക് സംസാരിക്കുന്നതിനിടെ ശബ്ദം ഇല്ലാതാവുന്നു. പിന്നീട് ഒന്നോരണ്ടോമാസങ്ങളോളം വെറും വായുമാത്രം ശബ്ദത്തിനുപകരം പുറത്തുവരും. പിന്നീട് അപ്രതീക്ഷിതമായിപെട്ടെന്ന് ശബ്ദം പ്രത്യക്ഷപ്പെടും. ഇങ്ങനെ ഇടവിട്ട് ഇടവിട്ട് കാണുന്നുണ്ട്. ഈപ്രശ്*നത്തിന് എന്താണ് കാരണം? ഇവളുടെ കാലിനടിയില്* (വശങ്ങളിലല്ല) വിണ്ടുകീറുന്നു.പല ഓയിന്റെ്മന്റുകള്* പുരട്ടുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.
    കൊച്ചുകൃഷ്ണന്*, തിരുവിഴാംകുന്ന്

    കുട്ടിക്ക് കൂടക്കൂടെശബ്ദം നഷ്ടപ്പെടുന്നത് വളരെ അപൂര്*വമായ ഒരു പ്രശ്*നമാണ്. കുട്ടിയെ മെഡിക്കല്*കോളേജിലെ ഇ.എന്*.ടി. വിഭാഗത്തിലും സ്പീച്ച് തെറാപ്പി വിഭാഗത്തിലും കാണിക്കുക.കുട്ടിയുടെ കാല്*വെള്ള വിണ്ടുകീറുന്നതിന് കാല്* നന്നായി കല്ലില്* ഉരച്ച് മാര്*ദവംവരുത്തണം. ഒരു ത്വക്*രോഗവിദഗ്ധനെ കാണിക്കുന്നതും നന്നായിരിക്കും.

  7. #7
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default മലബന്ധം


    എനിക്ക്നാലുമാസം പ്രായമായ ഒരു മകനുണ്ട്. അവന്റെ പ്രശ്*നം മലബന്ധമാണ്. പ്രസവിച്ച ഉടനെകുറച്ചുദിവസം ശോധന ഉണ്ടായിരുന്നില്ല. പിന്നീട് രണ്ടുമാസം വരെ തുടര്*ച്ചയായി ശോധനഉണ്ടായിരുന്നു. രണ്ടു മാസത്തിനുശേഷം അഞ്ചാറു ദിവസം കൂടുമ്പോഴാണ് ശോധന ഉണ്ടാകാറ്.ഒരു ഹോമിയോ ഡോക്ടറെ കാണിച്ചപ്പോള്* വന്*കുടലിലേക്ക് വെള്ളമെത്താഞ്ഞിട്ടാണെന്ന്പറഞ്ഞു. ഗുളികയും തന്നു. ഈ ഗുളിക കൂടാതെ ഓറഞ്ച്, ഉണക്കമുന്തിരി എന്നിവയുടെ നീരുംകഞ്ഞിയും കൊടുത്തുവരുന്നു. ഒരു ഫലവുമില്ല. ഒരു വൈദ്യരുടെ നിര്*ദേശപ്രകാരം ബാലനിധിഎന്ന മരുന്ന് കൊടുക്കുമ്പോള്* പെട്ടെന്ന് ശോധന ഉണ്ടാകുന്നുണ്ട്. ദുര്*ഗന്ധമുള്ളകീഴ്*വായു എപ്പോഴും ഉണ്ടാകാറുണ്ട്. മൂത്രം ധാരാളമുണ്ട്. മുലപ്പാല്* മാത്രമേകൊടുക്കുന്നുള്ളൂ. ഇങ്ങനെ ശോധന ഉണ്ടാകാതിരിക്കുമ്പോള്* കട്ടിയാഹാരം കൊടുക്കുവാന്*പറ്റുമോ? ശോധനയില്ലാത്തതുമൂലം എന്റെ കുഞ്ഞിന് വല്ലകുഴപ്പവുമുണ്ടാകുമോ?
    അന്*ജല, ചെറുവണ്ണൂര്*

    സാധാരണയായി മുലപ്പാല്* മാത്രം കുടിക്കുന്ന കുഞ്ഞുങ്ങളില്*മലബന്ധം സാധാരണയല്ല. എന്നാല്* പാല്*പ്പൊടി, പശുവിന്*പാല്* എന്നിവ നല്*കുന്നവരില്*മലബന്ധം സാധാരണയാണ്. പ്രസവിച്ച് കുറച്ചുദിവസത്തേക്ക് മലശോധന ഇല്ലായിരുന്നു എന്നുകത്തില്* എഴുതിയിരിക്കുന്നതുകൊണ്ട് കുട്ടികളുടെ സര്*ജനെ കാണിച്ച്ഹിര്*ഷ്*സ്പ്രങ്ങ്*സ് ഡിസീസ് എന്ന, വന്*കുടലിന്റെ അസുഖം ഉണ്ടോ എന്നു നോക്കുന്നത്നന്നായിരിക്കും. കുഞ്ഞിന് ചിരിക്കാനും കഴുത്തുറയ്ക്കാനും താമസമുണ്ടെങ്കില്*തൈറോയ്ഡ് ഹോര്*മോണിന്റെ കുറവുണ്ടോ എന്നും പരിശോധിപ്പിക്കണം. മലംപോകുന്നില്ലെങ്കിലും വയറുപെരുക്കം, ഛര്*ദി എന്നിവ ഇല്ലെങ്കില്* കുറുക്കും പഴച്ചാറുംനല്*കുന്നതില്* കുഴപ്പമില്ല. ദിവസം മൂന്നു പ്രാവശ്യം മുതല്* ആഴ്ചയില്* 3 പ്രാവശ്യംവരെ മലം പോകുന്നത് നോര്*മല്* ആകാനും സാധ്യതയുണ്ട്.


  8. #8
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default നാവിലെ തൊലി പോകുന്നു


    ഞങ്ങളുടെ മകന് നാലര വയസ്സായി. രണ്ടു വയസ്സുമുതല്* അവന്റെനാവിന്റെ മുകളിലെ 'കോട്ടിങ്' ഇടയ്ക്കിടെ അടര്*ന്നുപോയി ഒരു വെള്ളനിറം പരക്കാറുണ്ട്.ഡോക്ടറുടെ നിര്*ദേശപ്രകാരം റിബോഫ്ലാവിന്* കൊടുക്കാറുണ്ട്. അസുഖം മാറിയാല്* കുറേശ്ശെഭക്ഷണം കഴിച്ചുതുടങ്ങും. പിന്നീട് വല്ല പനിയോ മറ്റോ വന്ന് മരുന്ന്കൊടുക്കേണ്ടിവന്നാല്* വീണ്ടും നാവില്* അസുഖം വരും. നാവില്* തൊലി അടര്*ന്നുപോയിവെള്ളനിറം വന്നാല്* കുട്ടി തീരെ ഭക്ഷണം കഴിക്കാന്* കൂട്ടാക്കാറില്ല. 'ബി' കോംപ്ലക്*സിന്റെ കുറവാണെന്നും പച്ചക്കറിയും പഴങ്ങളും കഴിച്ച് അതിന്റെ കുറവ്നികത്തിയാല്* അസുഖം മാറുമെന്നും മറ്റൊരു ഡോക്ടര്* പറഞ്ഞു. 13 കിലോ തൂക്കമേകുഞ്ഞിനുള്ളൂ.
    രാജന്*, പാലക്കാട്

    കുട്ടിയുടെ നാവില്* തൊലി പോയി ഭൂപടം പോലെ വെളുപ്പുവരുന്നതിന്ഭൂപടനാവ്
    എന്നുപറയുന്നു. റിബോഫ്ലാവിന്* എന്ന ബി-കോംപ്ലക്*സ് ഘടകത്തിന്റെകുറവുകൊണ്ട് വായില്* പൊട്ടലുണ്ടാകാം. എന്നാല്* ഭൂപടനാവ് വരുന്ന പല ആളുകളിലും ഈകുറവ് കാണുന്നില്ല. ഇലക്കറികളും പഴവര്*ഗങ്ങളും ധാരാളം കഴിക്കുന്നതു നല്ലതാണ്.കുട്ടിക്ക് വിരയ്ക്കു മരുന്നുനല്*കണം. ബി-കോംപ്ലക്*സ് അടങ്ങിയ ടോണിക്കോ ഗുളികയോനല്*കുകയും ചെയ്യാം. ഇതു ക്രമേണ മാറിക്കൊള്ളും. ഇത് കുടലില്* പുണ്ണിന്റെലക്ഷണമാണെന്നു തോന്നുന്നില്ല. കുട്ടിക്ക് നാലര വയസ്സില്* 17 കിലോഗ്രാം ഭാരമാണ്അഭികാമ്യം. ഇടയ്ക്കിടെ പനി വരുന്നതുകൊണ്ട് രക്തവും മൂത്രവും പരിശോധിക്കുക.മാന്*േറാക്*സ് ടെസ്റ്റ് നടത്തുക.

  9. #9
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default ഡൗണ്* സിന്*ഡ്രോം

    ഡൗണ്* സിന്*ഡ്രോംഅസുഖത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നു. എന്റെ ചേച്ചിയുടെ കുഞ്ഞിന് ഒരു വയസ്സ്കഴിഞ്ഞു. ജനിച്ചപ്പോള്*ത്തന്നെ മഞ്ഞനിറമായിരുന്നു. ക്രോമസോം ടെസ്റ്റ്നടത്തിയപ്പോള്* ഡൗണ്*സിന്*ഡ്രോം ആണെന്ന് അറിഞ്ഞു.
    ഷീബ, പള്ളിപ്പടി

    ഡൗണ്*സിന്*ഡ്രോം എന്നഅസുഖമുണ്ടാവുന്നത് 21ാമത്തെ ക്രോമസോം ജോഡിയില്* ഒന്ന് അധികമായി കാണുന്നതുകൊണ്ടാണ്.ഇതിന് ട്രൈസോമി 21 എന്നും മംഗോളിസം എന്നും പറയുന്നു. ഏകദേശം ആയിരത്തിന് ഒന്ന് എന്നതോതില്* ഈ അസുഖം കാണാം. ഇത്തരം കുഞ്ഞുങ്ങള്*ക്ക് ഹൃദയം, കുടല്* തുടങ്ങിയവയുടെഅസുഖവും ബുദ്ധിമാന്ദ്യവും വളര്*ച്ചക്കുറവും കാണാം. ജാതിമത ഭേദമെന്യെഡൗണ്*സിന്*ഡ്രോം ഉള്ള എല്ലാ കുഞ്ഞുങ്ങള്*ക്കും ഒരേ ഛായയാണ്. ചപ്പിയ മൂക്കുംതാഴ്ന്ന ചെവികളും ഒക്കെ അവയില്* ചിലതാണ്. സാധാരണയായി അമ്മയുടെ പ്രായം ഗര്*ഭസമയത്ത് 35നു മുകളിലാകുമ്പോള്* ഈ അസുഖത്തിന് സാധ്യതയേറുന്നു. കഴിവതും ഈ പ്രായത്തിനുശേഷംഗര്*ഭധാരണം ഒഴിവാക്കുന്നതാണ് നല്ലത്. എന്നാല്* അപൂര്*വം അമ്മയച്ഛന്മാരില്* 21 ാമത്തെ ക്രോമസോമില്* ടാന്*സ്ലൊക്കേഷന്* എന്ന പ്രത്യേകതയുള്ളതുകൊണ്ട്കുഞ്ഞുങ്ങളില്* ഈ അസുഖം ഉണ്ടാകാം. കൂടെക്കൂടെ പനിയും ചളിയും ചോരയുമായി വയറിളക്കവുംവരുന്നതുകൊണ്ട്, നാടവിര, അമീബിയ, ക്ഷയം തുടങ്ങിയ അസുഖങ്ങള്* ഉണ്ടോയെന്നുപരിശോധിപ്പിക്കണം.

    ഈ അസുഖമുള്ള കുട്ടികള്* പൊതുവെ ശാന്തരുംസന്തോഷമുള്ളവരുമാണ്. മന്ദബുദ്ധികള്*ക്കായുള്ള വിശേഷാല്* വിദ്യാലയങ്ങളില്* ആറുവയസ്സിനുശേഷം ചേര്*ത്തു പഠിപ്പിച്ചാല്* നന്നായിരിക്കും. മറ്റു സാധാരണകുഞ്ഞുങ്ങളുമായി അവരെ ഇടപഴകാനും കളിക്കാനും അനുവദിക്കുന്നതും നന്ന്. ഒരു അസാധാരണകുഞ്ഞായല്ല, അനേകം പ്രത്യേകതകളുള്ള ഒരു കുട്ടി (്*ളരശമഹ രവശഹറ) ആയി ആ കുഞ്ഞിനെകാണുകയും സന്തോഷിപ്പിക്കുകയും ചെയ്യാന്* ശ്രമിക്കുക

  10. #10
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്*ത്തനക്കുറവ&#


    മൂന്നു വര്*ഷം മുമ്പ് എന്റെ ആദ്യത്തെ പ്രസവത്തില്* ഒരുആണ്*കുഞ്ഞിന് (3.200 കി.ഗ്രാം) ജന്മം നല്*കി. പ്രസവിച്ച സമയത്ത് കുട്ടികരഞ്ഞെങ്കിലും മൂന്നാം നാളിലേ മഷി ഇളകിപോയുള്ളൂ. അവന്*തന്നെ ചെരിഞ്ഞ് കിടക്കുകയുംമലം പോകുമ്പോള്* ഭയങ്കര കരച്ചിലുമായതുകൊണ്ട് പല ഡോക്ടര്*മാരെ കാണിച്ചെങ്കിലുംഅവര്*ക്കൊന്നും അസുഖം കണ്ടെത്താന്* കഴിഞ്ഞില്ല. ഒരു ഡോക്ടറുടെ അഭിപ്രായത്തില്* ടി3, ടി4, ടി.എസ്.എച്ച് ടെസ്റ്റ് നടത്തുകയും കാല്*മുട്ടിന്റെ എക്*സ്*റേ എടുക്കുകയുംചെയ്തു. തൈറോയിഡ് ഗ്രന്ഥി ഇല്ലെന്ന നിഗമനത്തില്* എത്തുകയും തൈറോക്*സ്50 ഒരു കൊല്ലംനല്*കി. പിന്നീട് തൈറോക്*സ്75 ഇതുവരെ നല്*കിപ്പോരുകയും ചെയ്തു. പിന്നീട് ഒരുതവണകൂടി ടെസ്റ്റ് നടത്തി. പിന്നെ ഗുളിക കൂട്ടുക

Page 1 of 2 12 LastLast

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •