Page 1 of 2 12 LastLast
Results 1 to 10 of 11

Thread: Celebrities interviews

  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Red face Celebrities interviews

    'ക്ലബ്ബിങ്, പബ്ബിങ്, പാര്*ട്ടിയിങ് ഒന്നുമില്ല. എല്ലാ ആഘോഷവും ക്ലോസ് ഫ്രണ്ട്*സ് സര്*ക്കിളില്* മാത്രം. ഷൂട്ടിങ്ങിനു പോകുക, തിരിച്ചു വീട്ടിലേക്കെത്തുക- അതാണ് ശീലം'' -ബോളിവുഡിലെത്തിയ ശേഷമുള്ള ജീവിതത്തെക്കുറിച്ച് മലയാളികളുടെ അഭിമാനതാരം അസിന്* മനസ്സുതുറക്കുന്നു...



    വെള്ളിത്തിരയില്* ആദ്യം കാണുമ്പോള്*ത്തന്നെ സന്തോഷം നിറഞ്ഞൊരടുപ്പം സൃഷ്ടിക്കുന്നു അസിന്*. താരമാണെന്ന മട്ടേയില്ലാത്ത പെരുമാറ്റം.മുംബൈയില്* താമസക്കാരിയായിട്ട് വര്*ഷങ്ങളായെങ്കിലും മലയാളിയുടെ രുചികളും രസങ്ങളും ഒട്ടും കൈവിടുന്നില്ല ഈ പെണ്*കുട്ടി. അസിന്*തോട്ടുങ്കല്* എന്ന പേരിനൊപ്പം മലയാളിയുടെ അഭിമാനം കൂടിയാണ് ദേശങ്ങളും ഭാഷകളും കീഴടക്കി മുന്നേറുന്നത്.എക്*സോ-മാതൃഭൂമി-അമൃത ഫിലിം അവാര്*ഡില്* പ്രൈഡ് ഓഫ് കേരള പുരസ്*കാരം ഏറ്റുവാങ്ങിയതിന്റെ നിറവിലാണ് അസിന്*. മനസ്സുനിറഞ്ഞ ആ മുഹൂര്*ത്തത്തെക്കുറിച്ച് മുംബൈയിലെ വീട്ടിലിരുന്ന് ഓര്*ക്കുമ്പോള്* അസിന്* കുട്ടിയെപ്പോലെ ആഹ്ലാദവതിയാകുന്നു.... അയലത്തും അടുത്തുമുള്ളവര്*, ''നന്നായിട്ടുണ്ട് മോളേ'' എന്നു പറഞ്ഞഭിനന്ദിക്കുമ്പോള്* നിറഞ്ഞ മനസ്സോടെ തുള്ളിച്ചാടാനൊരുങ്ങുന്ന പഴയ ആ സ്*കൂള്*കുട്ടിയെപ്പോലെ....

    ആഹ്ലാദം നിറഞ്ഞ ശബ്ദത്തില്* അസിന്* സംസാരിച്ചുതുടങ്ങി...കൊച്ചിയിലെ പുരസ്*കാരരാവിനെക്കുറിച്ച്, ചങ്ങാത്തങ്ങളെക്കുറിച്ച്, പിന്നിട്ട വഴികളെക്കുറിച്ച്...

    മുംബൈയിലെത്തിയിട്ട് കുറച്ചുകാലമായല്ലോ....അവിടത്തെ ചങ്ങാത്തങ്ങളെങ്ങനെ?

    ഇവിടെ നാട്ടിലെപ്പോലെ അത്ര ആഴത്തിലുള്ള ബന്ധങ്ങള്* കുറവാണ്...ഷൂട്ടിങ്ങിനു പോകുക, തിരിച്ചു വീട്ടിലേക്കെത്തുക- അതാണ് ശീലം. ക്ലബ്ബിങ്,പബ്ബിങ്,പാര്*ട്ടിയിങ് ഒന്നുമില്ല. എല്ലാ ആഘോഷവും ക്ലോസ് ഫ്രണ്ട്*സ് സര്*ക്കിളില്* മാത്രം. എന്നുവെച്ച് എല്ലാവരുമായും നല്ല ബന്ധം നിലനിര്*ത്തുന്നതില്* പ്രയാസമൊന്നുമില്ല.

    പാര്*ട്ടികളും മറ്റുമില്ലെങ്കില്* സിനിമയില്* നല്ല ബന്ധങ്ങള്* ഉണ്ടാക്കാന്* പ്രയാസമായിരിക്കുമെന്നാണല്ലോ കേള്*ക്കുന്നത്?

    അങ്ങനെ ബന്ധങ്ങളുണ്ടാക്കുന്നതില്* കാര്യമില്ലെന്നാണ് എന്റെ വിശ്വാസം. നമ്മുടെ പെര്*ഫോമന്*സിന്റെ പേരില്* കിട്ടുന്ന വേഷങ്ങള്* മാത്രം മതി.

    തെന്നിന്ത്യയിലെ മൂന്നുഭാഷകളില്* നായികയായ ശേഷമാണ് അസിന്* ബോളിവുഡിലെത്തിയത്...എന്താണ് രണ്ടിടത്തെയും രീതികള്* തമ്മിലുള്ള വ്യത്യാസം?

    ബോളിവുഡില്* വളരെ സമയമെടുത്താണ് സിനിമയുടെ ജോലികള്* നടക്കുന്നത്. സൗത്തില്* കുറേക്കൂടി വേഗം സിനിമകള്* പുറത്തുവരും.
    ഫറാഖാനും ഷാരൂഖ്ഖാനുമൊത്ത് ഒരു പ്രോജക്ടിന്റെ കാര്യം കേട്ടിരുന്നു....
    വെറും റൂമറാണത്....ഫറാഖാന്* നല്ല സുഹൃത്താണ്. ഷാരൂഖുമായും നല്ല റാപ്പോയുണ്ട്. ഒരു ടി.വി.ഷോയില്* ഞങ്ങളൊന്നിച്ചുണ്ടായിരുന്നു. അതു കണ്ട് വാര്*ത്ത പടച്ചുവിടുകയായിരുന്നു.... ബോളിവുഡില്* ന്യൂസ് റിപ്പോര്*ട്ടിങ്ങല്ല, ന്യൂസ് മേക്കിങ്ങാണ് നടക്കുന്നത്. ഒരടിസ്ഥാനവുമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ന്യൂസ് ക്രിയേറ്റ് ചെയ്യുന്നു...

    ഹിന്ദിയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നല്ലോ 'ഗജിനി '.അതിനു പിന്നാലെ വന്ന 'ലണ്ടന്*ഡ്രീംസി 'ന്റെ പ്രതികരണം എങ്ങനെയിരുന്നു?

    അത് ആവറേജായിരുന്നു....

    മ്യൂസിക്കലായതുകൊണ്ടാണോ ആ ചിത്രം അത്രയ്ക്ക് സ്വീകരിക്കപ്പെടാതിരുന്നത്?

    എന്തുകൊണ്ടാണെന്ന് എനിക്ക് പറയാന്* കഴിയില്ല. അത്തരം കാര്യങ്ങള്* മാര്*ക്കറ്റ്എക്*സ്​പര്*ട്ടുകള്*ക്കല്ലേ വിശദീകരിക്കാന്* കഴിയൂ...ചെയ്യുന്ന കഥാപാത്രം പരമാവധി നന്നാക്കുക. അതാണ് ഞാന്* ലക്ഷ്യമിടുന്നത്. പിന്നീട് അതെങ്ങനെ സ്വീകരിക്കപ്പെട്ടു എന്നാലോചിച്ച് വേവലാതിപ്പെടുന്ന പ്രശ്*നമില്ല. നെഗറ്റീവ് റെസ്*പോണ്*സസ് ഓവര്* അനലൈസ് ചെയ്ത് ഉത്ക്കണ്ഠപ്പെടാതെ പോസിറ്റീവായി മുന്നോട്ടുപോവുകയെന്നതാണ് നയം. ചെയ്തകാര്യങ്ങളിലെ പോരായ്മകള്*, എന്തുകൊണ്ട് ഒരു സിനിമ നന്നായി സ്വീകരിക്കപ്പെട്ടില്ല എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് തീരേ ആലോചിക്കില്ലെന്നല്ല. എന്തുകൊണ്ടങ്ങനെ എന്ന് തിരിച്ചറിയാന്* ശ്രമിക്കും. പിന്നീട് അത്തരം പ്രശ്*നങ്ങള്* ആവര്*ത്തിക്കാതിരിക്കാമല്ലോ....

    View Asin's Photo Gallery

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default


    ഹിന്ദിയില്* പുതിയ പ്രോജക്ടുകള്*?

    പുതിയൊരു ചിത്രം വരുന്നുണ്ട്.അതിനെക്കുറിച്ചുള്ള വിശദാംശങ്ങള്* പുറത്തുവിടാനിപ്പോള്* കഴിയില്ല. വെളിപ്പെടുത്തരുതെന്ന് നിര്*മാതാക്കള്*തന്നെ പറഞ്ഞിട്ടുള്ളതുകൊണ്ടാണ്....

    കമലഹാസനോടൊപ്പം 'നയന്റീന്*ത് സ്റ്റെപ്പ് ' എന്നൊരു പ്രോജക്ടിനെക്കുറിച്ച് കേട്ടിരുന്നു.പിന്നീടത് ഉപേക്ഷിച്ചെന്നും കേട്ടു.എന്താണ് സംഭവിച്ചത്?

    അതിന്റെ സംവിധായകനും കമല്*സാറും തമ്മില്* ചില അഭിപ്രായവ്യത്യാസങ്ങള്*. അതുകൊണ്ട് തല്ക്കാലം അത് നടക്കില്ല. കമല്*സാറിനു പകരക്കാരനെ കണ്ടെത്തണമെന്നാണെങ്കില്* അത് അത്ര എളുപ്പമല്ലല്ലോ....

    തമിഴില്* വല്ലതും ചെയ്യാനുദ്ദേശിക്കുന്നുണ്ടോ?

    ധാരാളം ഓഫറുകള്* വരുന്നുണ്ട്. ചെയ്തുകഴിഞ്ഞതരം വേഷങ്ങള്* ആവര്*ത്തിക്കാന്* താത്പര്യമില്ല. അതുകൊണ്ട്, വ്യത്യസ്തമായതെന്തെങ്കിലും വരട്ടെ, എന്നിട്ടുനോക്കാം എന്നാണു വിചാരിക്കുന്നത്.

    'നരേന്ദ്രന്* മകന്* ജയകാന്തന്* വക'യില്* അഭിനയിച്ച അസിനില്* നിന്ന് ഏറെ വളര്*ന്നു ഇന്ന്...മലയാളത്തില്* അന്ന് അത്രനല്ല സ്വീകരണം കിട്ടിയെന്നു പറയാന്* കഴിയില്ലല്ലോ....മറ്റുഭാഷകളില്* തിളങ്ങുമ്പോഴും മലയാളത്തില്* അതിനവസരമുണ്ടായില്ലെന്ന നഷ്ടബോധമുണ്ടോ....?

    അങ്ങനെയൊന്നുമില്ല...നഷ്ടബോധമോ കിട്ടാത്തതിനെക്കുറിച്ചാലോചിച്ച് സങ്കടപ്പെട്ടിരിക്കലോ എന്റെ ശീലമല്ല. ചെയ്യാനുള്ളത് നന്നായി ചെയ്തുമുന്നോട്ടുപോവുക. കിട്ടുന്ന അവസരങ്ങള്* നന്നായി ഉപയോഗിക്കുക- അതാണ് ചെയ്യുന്നത്.

    മലയാളത്തില്* അഭിനയിക്കാന്* വിളിച്ചാലോ?
    നല്ല അവസരമാണെങ്കില്* തീര്*ച്ചയായും വരും. പ്രതിഫലമോ ഭാഷയോ ഒന്നുമല്ല ഞാന്* പരിഗണിക്കാറ്. ഏതാണു ബാനര്*, കഥാപാത്രമെന്ത്, നായകന്*, സംവിധായകന്*, സഹതാരങ്ങള്* എന്നിവരൊക്കെയാര്- ഇതൊക്കെയാണ് സിനിമകള്* തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം. പണത്തിനുവേണ്ടി അഭിനയിക്കേണ്ട കാര്യമില്ലതാനും.

    ഗോവയില്* അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനവേദിയില്* ഇക്കുറി അസിന്* ഉണ്ടായിരുന്നല്ലോ. അഭിനേത്രിയെന്ന നിലയില്* രാജ്യത്തിന്റെ അംഗീകാരം കിട്ടണമെന്ന മോഹമില്ലേ?

    ടാലന്റഡ് പെര്*ഫോര്*മര്* എന്ന അംഗീകാരമാണ് ഏറ്റവും വലുത്.പുരസ്*കാരങ്ങള്* ലക്ഷ്യമിട്ടല്ല അഭിനയിക്കുന്നത്. നന്നായി ചെയ്യുന്നതിന്റെ ഫലമായി സ്*റ്റേറ്റ് , നാഷണല്* അവാര്*ഡൊക്കെ കിട്ടുകയാണെങ്കില്* തീര്*ച്ചയായും സന്തോഷം.

    അവാര്*ഡ് സാധ്യതയുള്ള സിനിമകള്* തിരഞ്ഞുപിടിച്ച് അഭിനയിക്കുകയില്ലെന്നാണോ?

    അങ്ങനെയൊരു ലക്ഷ്യം വെച്ചല്ല അഭിനിയിക്കുന്നത്. ഇഷ്ടമാകുന്ന സിനിമകളിലാണ് അഭിനയിക്കുന്നത്. അവാര്*ഡിനുവേണ്ടി പ്രത്യേകതരം സിനിമകള്* തിരഞ്ഞെടുക്കേണ്ടതുണ്ടെന്നു ഞാന്* കരുതുന്നില്ല.

    സിങ്ക്*സൗണ്ടിന്റെ കാലമാണല്ലോ ബോളിവുഡിലിത്...അതിന്റെ അനുഭവങ്ങളെങ്ങനെ?

    രസകരമാണത്...അഭിനയിക്കുമ്പോള്* തന്നെ ശബ്ദവും റെക്കോഡ് ചെയ്യുന്നതിനാല്*, സ്വാഭാവികത കൂടും. അഭിനയിച്ച് പൂര്*ത്തിയാക്കിയശേഷം പിന്നീടൊരിക്കല്* ഡബ്ബിങ് സ്റ്റുഡിയോയില്* പോയി സംഭാഷണങ്ങള്* ഉരുവിടുന്നതിനെക്കാള്* ഫീല്* ഉണ്ടാകും അതേ സമയത്ത് റെക്കോഡ് ചെയ്യുന്നതിന്.പിന്നീട് ഡബ്ബിങ്ങിനു പോകേണ്ട എന്ന സൗകര്യം കൂടിയുണ്ടല്ലോ.അതുകൊണ്ട് എനിക്ക് സിങ്ക്*സൗണ്ടാണ് ഏറെ ഇഷ്ടം.

    അത്രയധികം നടിമാര്* അങ്ങനെ പറയുമെന്നു തോന്നുന്നില്ല....

    അതെ...സൗത്തില്*നിന്നു ഹിന്ദിയിലെത്തി ആദ്യചിത്രത്തില്*തന്നെ സിങ്ക് സൗണ്ട് ചെയ്യുകയായിരുന്നു ഞാന്*. ശ്രീദേവി മാഡത്തെ പോലെയുള്ള വലിയ താരങ്ങള്* പോലും ആദ്യകാല ചിത്രങ്ങളില്* സ്വയം ഡബ്ബു ചെയ്തിരുന്നില്ലെന്നോര്*ക്കണം. സിങ്ക്*സൗണ്ടാണ് നല്ലതെന്നു പറയുമ്പോഴും അത് ചെയ്യുക അത്ര എളുപ്പമല്ല. ചിത്രീകരിക്കുന്നതിന്റെ പരിസരത്തെ ശബ്ദങ്ങള്* മുഴുവന്* കയറിവരും....ഗജിനിയുടെ ചിത്രീകരണം രാത്രി നടക്കുമ്പോള്*, ഒരു ചീവീടിന്റെ ശബ്ദം വലിയ പ്രശ്*നമായിരുന്നു....അതൊഴിവാക്കാന്* കുറേപ്പേര്* മരം പിടിച്ചുകുലുക്കിക്കൊണ്ടിരുന്നു. എലി ശബ്ദമുണ്ടാക്കിയപ്പോള്* അതിനെ ഓടിച്ചുവിടാന്* കുറേ നേരമെടുത്തു. ചിലപ്പോള്* ഷൂട്ടിങ് നടക്കുമ്പോഴാകും അടുത്ത വീട്ടില്*നിന്ന് ഒരു പ്രഷര്*കുക്കറിന്റെ വിസില്* മുഴങ്ങുക.
    അതൊഴിവാക്കണമെങ്കില്*, ചിത്രീകരണം തുടങ്ങുംമുമ്പ് അവിടെച്ചെന്ന്, ''ചേച്ചീ, പാചകം തല്*ക്കാലത്തേക്ക് മാറ്റിവെക്കാമോ?'' എന്ന് അപേക്ഷിക്കേണ്ടിവരും....അങ്ങനെ പലതും ചെയ്യേണ്ടിവരാറുണ്ടെങ്കിലും സിങ്ക്*സൗണ്ടിന്റെ സാന്നിധ്യം സിനിമയെ കൂടുതല്* നന്നാക്കാറുണ്ട്....



    ഊര്*ജം പ്രസരിപ്പിക്കുന്ന ഉല്ലാസസാന്നിധ്യമാണ് സിനിമയില്* അസിന്*. ആ അനുഭവം സൃഷ്ടിക്കുന്നതില്* അസിന്റെ ശബ്ദത്തിനും സംഭാഷണശൈലിക്കുമെല്ലാം വലിയ പങ്കുണ്ട്....സ്വയം ഡബ്ബ് ചെയ്യുന്നത് ഇക്കാര്യത്തില്* വലിയ സഹായമായിട്ടുണ്ട്...അല്ലേ?

    തീര്*ച്ചയായും. എന്റെ മുഖത്തോടൊപ്പം സ്*ക്രീനില്* കേള്*ക്കുന്ന ശബ്ദം എന്റേതുതന്നെയാവണമെന്ന് തീരുമാനിച്ചിരുന്നു; സിനിമയിലായാലും പരസ്യചിത്രങ്ങളിലായാലും. ഡബ്ബിങ് കൂടി ചെയ്യുമ്പോഴേ അഭിനയത്തിന് പൂര്*ണത വരൂ. നമ്മള്* ചെയ്*തൊരു കഥാപാത്രത്തിന് മറ്റാരെങ്കിലും ശബ്ദം നല്കുമ്പോള്*, അഭിനയിക്കുമ്പോള്* നമ്മളനുഭവിച്ച മാനസികഭാവങ്ങളിലൂടെയാവണമെന്നില്ല അവര്* കടന്നുപോകുന്നത്. അവര്* അവരുടേതായ മറ്റൊരു തലത്തില്* നിന്നാണ് സംഭാഷണങ്ങള്* പറയുക. എനിക്കതില്* അത്ര തൃപ്തിയില്ല. നമ്മള്* ചെയ്ത കാര്യത്തിന് നമ്മള്*തന്നെ പൂര്*ണത വരുത്തണം. എന്നുവെച്ച്, ഡബ്ബിങ് ആര്*ട്ടിസ്റ്റുകളുടെ കഴിവിനെ കുറച്ചുകാണുകയല്ല. എനിക്ക് കുറേക്കൂടി തൃപ്തി വരണമെങ്കില്* സ്വയം ഡബ്ബുചെയ്യണമെന്നു മാത്രം.

    ഈ സംസാരം കേള്*ക്കുമ്പോള്* ഇതേ അസിന്* തന്നെയാണോ തെലുങ്കിലും തമിഴിലും ഹിന്ദിയിലുമൊക്കെ കഥാപാത്രങ്ങള്*ക്ക് ശബ്ദം നല്കിയതെന്നു സംശയം തോന്നും....അത്രയധികം മലയാളിത്തം നിറഞ്ഞിരിക്കുന്നു വാക്കുകളില്*. മറ്റു ഭാഷാസിനിമകളില്* കാണുമ്പോള്* അവിടെ ജനിച്ചുവളര്*ന്നൊരാളെപ്പോലെ തോന്നും...

    എന്റെ സംഭാഷണത്തിന് അങ്ങനെയൊരു ഗുണമുണ്ട്. മലയാളച്ചുവയില്ലാതെ തമിഴും തെലുങ്കും ഹിന്ദിയുമൊക്കെ സംസാരിക്കാന്* കഴിയും. ഹിന്ദിയൊക്കെ നേരത്തെ അറിയാവുന്ന ഭാഷയായതിനാല്* സിനിമയില്* പ്രശ്*നമുണ്ടായില്ല. തെലുങ്കും തമിഴും ഇതിനുവേണ്ടി പഠിച്ചെടുത്തു. ഭാഷകള്* പഠിക്കാന്* പെട്ടെന്നു കഴിയുന്നുവെന്നുള്ളതും നല്ലകാര്യം. ഇവിടെ മുംബൈയില്* ആരോടെങ്കിലും മലയാളം സംസാരിക്കാന്* കഴിയുന്നത് വല്ലപ്പോഴുമല്ലേ? കോഡ് ഭാഷയെന്നാണ് ഇവിടെ അതിനെ വിളിക്കുന്നത്.അച്ഛനും ഞാനും തമ്മില്* മലയാളത്തില്* സംസാരിക്കുമ്പോള്*, കേട്ടുനില്*ക്കുന്നവര്*ക്കൊന്നും ഒരു വക മനസ്സിലാകാത്തതുകൊണ്ടാണ് അങ്ങനെയൊരു പേര്. ഞങ്ങള്*ക്ക് രഹസ്യമായെന്തെങ്കിലും പറയണമെങ്കില്* മലയാളത്തില്* പറഞ്ഞാല്* മതി...( തനിമലയാളിയുടെ സ്വകാര്യമായൊരു കുസൃതിയുടെ രസത്തില്* അസിന്* ചിരി പങ്കുവെക്കുന്നു....)

    ഹിന്ദിയിലെത്തിയശേഷം അസിനെക്കുറിച്ചും കഥകള്* പ്രചരിച്ചിരുന്നല്ലോ....

    കഥകളേ ഉള്ളൂ ഇവിടെ...വാസ്തവത്തില്* ഇവിടെ വന്നശേഷം സൗത്തിലെ ജേര്*ണലിസ്റ്റുകളോട് ബഹുമാനം കൂടി.അവിടെ എന്തു വാര്*ത്ത വരുമ്പോഴും വാസ്തവത്തിന്റെ അംശം ഉണ്ടാകാറുണ്ട്. തീരെ ശരിയല്ലാത്ത ഒരു വാര്*ത്തയും അവര്* നല്കാറില്ല. അതിശയോക്തി കുറച്ചുകണ്ടേക്കാമെങ്കിലും...ബോളിവുഡില്* മീഡിയകളുടെ മത്സരം കാരണമാവാം, ഒരു സത്യവുമില്ലാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. ചാനലുകള്*ക്ക് ടി.ആര്*.പി കൂട്ടണം, മാഗസിനുകള്*ക്ക് കൂടുതല്* വില്ക്കണം....വലിയ ഇന്*ഡസ്ട്രിയായതിനാല്* ഇതൊക്കെ സ്വാഭാവികമാണ്, കുറേക്കഴിയുമ്പോള്* യൂസ്ഡ് ആകും എന്നൊക്കെയാണ് ആളുകള്* പറയുന്നത്. വാര്*ത്തകളില്* വരാന്* ഒട്ടും താല്പര്യമില്ലാത്തയാളാണ് ഞാന്*. അതുകൊണ്ടുതന്നെ തീരേ വാസ്തവമില്ലാത്ത കാര്യങ്ങള്* വരുമ്പോള്* അസ്വസ്ഥത തോന്നുന്നു...യൂസ്ഡ് ആകാന്* കഴിയുന്നില്ല.

    വാര്*ത്തകളില്* നിറഞ്ഞുനില്*ക്കാനായി കഥകള്* പ്രചരിപ്പിക്കുന്നതില്* ചില താരങ്ങള്* താല്പര്യമെടുക്കാറുണ്ടെന്നു കേള്*ക്കുന്നു....

    അങ്ങനെയുള്ളവരുണ്ടാകാം...പക്ഷേ, അങ്ങനെയാരെയും ഞാന്* കണ്ടിട്ടില്ല.

    മുംബൈയിലായതില്* പിന്നെ മലയാളപ്രസിദ്ധീകരണങ്ങളില്* അസിനെക്കുറിച്ച് വല്ലപ്പോഴുമേ എന്തെങ്കിലും കാണാറുള്ളൂ.....കൊച്ചിയില്* വരവു കുറഞ്ഞോ?

    മൂന്നുവര്*ഷത്തിനു ശേഷമാണ് 'പ്രൈഡ് ഓഫ് കേരള' അവാര്*ഡിനായി അന്ന് കൊച്ചിയില്* വന്നത്. 2007 ഫിബ്രവരിയിലാണ് അതിനുമുമ്പ് വന്നുപോയത്. മുംബൈയില്* താമസമായതില്* പിന്നെ അച്ഛനും അമ്മയുമൊക്കെ കൊച്ചി വിട്ട് അങ്ങോട്ടുപോന്നു. അവര്* ഇടയ്ക്കിടെ കൊച്ചിയിലേക്കു വരാറുണ്ട്. പക്ഷേ, ഞാന്* വന്നിട്ട് മൂന്നു വര്*ഷമാകുന്നു.

    പുരസ്*കാരം വാങ്ങി കൊച്ചിയിലങ്ങനെ നില്*ക്കുമ്പോള്* എന്തുതോന്നി?

    പ്രൈഡ് ഓഫ് കേരള...വണ്ടര്*ഫുള്* ടൈറ്റില്*....ആരാണത് മോഹിച്ചുപോകാത്തത്? അങ്ങനെയൊരു പേരു കേള്*പ്പിക്കാനല്ലേ എല്ലാവരുടെയും ആഗ്രഹം? സ്വന്തം നാട്ടില്* നിന്ന് അങ്ങനെയൊരംഗീകാരം കിട്ടുന്നതിലും വലുതായെന്തുണ്ട്...?വലിയ സന്തോഷം തോന്നി... കൊച്ചിയെനിക്ക് വെറും ഒരു നാടുമാത്രമല്ല, അവിടെയാണ് ഞാന്* പഠിച്ചതും വളര്*ന്നതുമെല്ലാം...നേവല്* പബ്ലിക് സ്*കൂളും സെന്റ്*തെരേസാസ് സ്*കൂളും കോളേജും മറൈന്*ഡ്രൈവിലെ ഞങ്ങളുടെ ഫ്ലറ്റുള്ള ട്രൈറ്റന്*ടവേഴ്*സും ഒക്കെ തൊട്ടടുത്താണ്....ഞാന്* വളര്*ന്ന വഴികള്*... അവിടെനിന്ന് അത്തരമൊരംഗീകാരം സ്വീകരിക്കാന്* കഴിഞ്ഞത് മറക്കാന്* കഴിയില്ല...ലവ്, അഫക്ഷന്*...അതിന്റെയൊക്കെ സൂചനയാണല്ലോ ആ പുരസ്*കാരം...
    നീണ്ട ഇടവേളയ്ക്കുശേഷമാണല്ലോ കൊച്ചിയിലെത്തിയത്...കൂട്ടുകാരെയൊക്കെ കണ്ടുവോ?
    ഇപ്പോള്* കൊച്ചിയില്* ലാന്*ഡ്*ചെയ്യുമ്പോള്* കാണാനാരുമില്ലെന്നതാണ് സത്യം.ഓര്*മകളിലേക്കാണ് വന്നിറങ്ങിയത്. കഴിഞ്ഞതവണവരെ കൂട്ടുകാരില്* പലരും അവിടെ പഠിക്കുന്നുണ്ടായിരുന്നു... ഇപ്പോള്* എല്ലാവരും പലയിടങ്ങളിലായി...

  3. #3
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    സ്*കൂള്*കാലം മുതലുള്ള ചങ്ങാതിമാരാണോ അവര്*?
    അതെയതെ...എല്*.കെ.ജി കാലം മുതല്* ഞങ്ങളൊന്നിച്ചുണ്ടായിരുന്നു...ഞങ്ങള്* ഏഴുപേരാണ്...എന്റെ എല്ലാ കാര്യങ്ങളും അറിയുന്നവര്*...വളര്*ച്ചയുടെ ഓരോ ഘട്ടത്തിലും ഒന്നിച്ചുണ്ടായിരുന്നവര്*...ഇപ്പോള്* പല ഭൂഖണ്ഡങ്ങളിലാണ് ഞങ്ങള്*...ഒരാള്* ലണ്ടനില്*,പിന്നൊരാള്* ഓസ്*ട്രേലിയയില്*,മറ്റൊരാള്* ന്യൂയോര്*ക്കില്*,മൂന്നുപേര്* ബാംഗ്ലൂരില്*, ഞാന്* മുംബൈയിലും...എന്നുവെച്ച് ഞങ്ങള്* തമ്മില്* കമ്യൂണിക്കേഷന് ഒരു തടസ്സവുമില്ല. ഗ്രൂപ്പ് ഇ-മെയില്* വഴി ദിവസവും നാല്പതുമെയിലെങ്കിലും അയക്കും. പരസ്​പരം കണ്ടുകൊണ്ടിരുന്ന കാലത്തേതിനെക്കാള്* കൃത്യമായി ചെറിയ കാര്യങ്ങള്*പോലും അറിയുന്നു...

    അവരാരെങ്കിലും അസിന്റെ മേഖലയിലുണ്ടോ?

    ഇല്ല....അവരൊക്കെ സോഫ്റ്റ്*വെയര്* മേഖലയിലും മറ്റുമാണ്...ആര്*ട്ടിസ്റ്റിക് പ്രൊഫഷനില്* ആരുമില്ല. എന്റെ കുടുംബത്തിലും ഇത്തരത്തില്* ആരുമില്ല. എല്ലാവരും അക്കാദമിക് ലൈനിലാണ്...

    അസിനും പണ്ട് സിവില്*സര്*വീസായിരുന്നു ലക്ഷ്യം എന്നു പറഞ്ഞിട്ടുണ്ട്...

    അതെ....അച്ഛന്റെയും മറ്റും അക്കാദമിക് നിലവാരം വെച്ച് ഞാന്* അങ്ങനെയാണ് വരികയെന്ന് ആളുകള്* പ്രതീക്ഷിച്ചു...(അച്ഛന്റെ ഡിഗ്രികള്*ക്കുതന്നെ പേരിനെക്കാള്* നീളമുണ്ട്.)എല്ലാവരും അങ്ങനെ പ്രതീക്ഷിച്ചപ്പോള്*, എന്നാല്* അങ്ങനെയായിക്കോട്ടെ എന്നു ഞാനും കരുതി. പഠനം തന്നെയായിരുന്നു പ്രധാനം. മോഡലിങ്ങും മറ്റും അതിന്റെ സൈഡായി അങ്ങനെ വന്നതാണ്.



    കൊച്ചിയിലെ ഫ്ലാറ്റില്* ആരുണ്ടിപ്പോള്*?

    അത് അടച്ചിട്ടിരിക്കുകയാണ്. കൊച്ചിയില്* ബന്ധുക്കളും അങ്ങനെയാരുമില്ല...കൂട്ടുകാരുടെ പാരന്റ്*സൊക്കെയുണ്ടെന്നുമാത്രം. ഇത്തവണ വന്നപ്പോള്* പഴയ വഴികളിലൂടെയൊക്കെ കാറോടിച്ചുപോയി...സെന്റ് തെരേസാസ് കോളേജിനും ഹയര്*സെക്കന്*ഡറി സ്*കൂളിനും മുന്നിലൂടെയൊക്കെ...എന്തൊക്കെ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നു നോക്കി...പണ്ട് ഒറ്റ ഗേറ്റായിരുന്നു. ഇപ്പോള്* ഒരു ഗേറ്റു കൂടി വന്നു....

    എന്നിട്ട് അവിടെ ആരെയെങ്കിലുമൊക്കെ കണ്ടോ?

    ക്ലാസ്സ് നടക്കുകയായിരുന്നു....അതിനിടയില്* തടസ്സമുണ്ടാക്കേണ്ടല്ലോ...പിന്നീടൊരിക്കല്* വരാമെന്നു കരുതി...(ശബ്ദത്തില്* പഴയ ആ കുട്ടിയുടെ ആഹ്ലാദം തുളുമ്പുന്നു...)
    ഓര്*മകളുടെ മഴയില്* കുളിച്ചുനില്*ക്കുകയാണ് അസിന്*...ആ പുരസ്*കാരരാവിലെന്നപോലെ... സംസ്*കൃതം, ഫ്രഞ്ച്, തെലുങ്ക് , തമിഴ്,ഹിന്ദി ,ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ ഏഴു ഭാഷകളറിയാവുന്ന താരം മനംനിറഞ്ഞൊരു നിമിഷം മൗനിയായി....പിന്നെ വീണ്ടും ഏറ്റവും ഇഷ്ടപ്പെട്ട കോട്ടയംമലയാളത്തിന്റെ സവിശേഷമായ ഈണവും വേഗവും കൈവിടാതെ ചറുപിറുന്നനെ സംസാരിക്കാന്*തുടങ്ങി ... വെറുതെയല്ല ഈ പെണ്*കുട്ടി മുംബൈ മഹാനഗരത്തില്* തിരക്കേറിയ താരമായിരിക്കുമ്പോഴും നമ്മുടെ ഹൃദയത്തിന്റെ അയലത്തുപാര്*പ്പുറപ്പിച്ചിരിക്കുന്നത്.

  4. #4
    Join Date
    Sep 2003
    Location
    india
    Posts
    11,527

  5. #5
    Join Date
    Sep 2003
    Location
    india
    Posts
    11,527

  6. #6
    Join Date
    Sep 2003
    Location
    india
    Posts
    11,527

  7. #7
    Join Date
    Sep 2003
    Location
    india
    Posts
    11,527

  8. #8
    Join Date
    Sep 2003
    Location
    india
    Posts
    11,527

  9. #9
    Join Date
    Sep 2003
    Location
    india
    Posts
    11,527

  10. #10
    Join Date
    Feb 2011
    Posts
    8

    Default

    Superrrrrrrrrrrrrrrr . Excellent ..

    Ilove it
    post more......

Page 1 of 2 12 LastLast

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •