ചുമ്മാ പറയുന്നതല്ല! പാചക പരീക്ഷണങ്ങള്* നടത്തുന്നതിനിടയ്*ക്ക് മുഖത്തും ചില കിച്ചണ്* ടിപ്*സ് പയറ്റി നോക്കാവുന്നതേയുള്ളൂ. ഉപ്പു മുതല്* കര്*പ്പൂരം വരെ എന്നൊക്കെ പറയുന്നത് പോലെ തക്കാളി മുതല്* മുട്ട വരെ ഈ സൌന്ദര്യ വര്*ദ്ധക ടിപ്പുകളില്* ഉണ്ട്. ഇനി വെറുതേ ബ്യൂട്ടി പാര്*ലറില്* പോയി ക്യൂ നിന്ന് കാശ് കൊടുത്ത് കീശ കാലിയാക്കണ്ട. ആ സമയം കൊണ്ട് നേരെ അടുക്കളയിലിരിക്കുന്ന വെജിറ്റബിള്*സിന്*റെ അടുത്തും മറ്റും ഒന്നു ചെന്ന് നോക്കാം.

നീളവും മിനുസവുമുള്ള തലമുടിയാണല്ലോ സൌന്ദര്യത്തിന്*റെ പ്രധാന അളവുകോല്*. അതുകൊണ്ട് തന്നെ മുടി സംരക്ഷണ കാര്യത്തില്* അടുക്കളയില്* നിന്ന് എന്തൊക്കെ ചെയ്യാന്* കഴിയുമെന്ന് ആദ്യം നോക്കാം. ആദ്യം തന്നെ കൈ കോഴിമുട്ടയുടെ നേരെ പോകട്ടെ. മുട്ട പൊട്ടിച്ച് മുട്ടയുടെ വെള്ള മാത്രമെടുക്കുക. മുടിയില്* തേച്ചു പിടിപ്പിച്ച് വയ്*ക്കുക. അല്പസമയത്തിനു ശേഷം ഇത് കഴുകിക്കളയുക. മുടിക്ക് നല്ല ആരോഗ്യവും തിളക്കവും ലഭിക്കും.

അച്ചാറിടാന്* വാങ്ങിവെച്ച നാരങ്ങയും, ബീറ്റ്*റൂട്ടും ഒക്കെ അടുത്തുണ്ടോ. പേടിക്കണ്ട, ഇവരും നമുക്ക് ആവശ്യമുള്ളവര്* തന്നെ. ചര്*മ്മകാന്തി ലഭിക്കാന്* നാരങ്ങ മികച്ച ഔഷധമാണ്. നാരങ്ങാനീരും പാലും തേനും ചേര്*ത്ത് ത്വക്കില്* പുരട്ടുക. കുറച്ചുസമയം കഴിഞ്ഞ് കഴുകി കളയുക. ചര്*മ്മം തിളങ്ങും. പക്ഷേ, തിളക്കം കൂട്ടാന്* നാരങ്ങാനീര് തനിയെ ഉപയോഗിക്കരുത്. കാരണം വേറൊന്നുമല്ല നാരങ്ങാനീര് സിട്രിക് ആസിഡാണ് എന്നതുതന്നെ.

എന്തുപറ്റി? ബീറ്റ്*റൂട്ട് അരിഞ്ഞു കഴിഞ്ഞപ്പോഴേക്കും കൈ ബീറ്റ്*റൂട്ട് പോലെയായോ. കൈയും ബീറ്റ്*റൂട്ടും തിരിച്ചറിയാന്* വയ്യെന്നാണോ പറയുന്നത്. എങ്കില്* നേരെ ചുണ്ടിലേക്ക് കൈ വച്ചോളൂ. വെറുതെ പറയുന്നതല്ല, ബീറ്റ്*റൂട്ട് നീര് ചുണ്ടില്* തേയ്*ക്കുന്നത് ചുണ്ടിന്*റെ ചുവപ്പ് നിറം വര്*ദ്ധിപ്പിക്കും.

അടുക്കളയിലെ ഒഴിവാക്കാനാവാത്ത വിഭവങ്ങളാണ് ഉരുളക്കിഴങ്ങും തക്കാളിയും. ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നത് മുഖസൌന്ദര്യത്തിനും നല്ലതാണ്. ഉരുളക്കിഴങ്ങ് ചാറും തക്കാളിച്ചാറും ചേര്*ത്ത് മുഖത്ത് തേയ്*ക്കുന്നത് മുഖസൌന്ദര്യത്തിന് നല്ല മരുന്നാണ്. സൌന്ദര്യത്തിന്*റെ കാര്യത്തില്* തക്കാളി ഒരു സകലകലാവല്ലഭനാണ്.

തൈരും തക്കാളിച്ചാറും ചേര്*ത്ത് മുഖത്തിട്ടാല്* മുഖത്തെ പരുപരുപ്പ് മാറിക്കിട്ടും. റവ തക്കാളിച്ചാറില്* യോജിപ്പിച്ച് മുഖത്ത് തേയ്*ക്കുന്നത് മുഖത്തിന് തിളക്കം നല്*കും. തക്കാളിച്ചാറില്* വെള്ളരിക്ക കഷണം ചേര്*ത്ത് കണ്ണിന് താഴെ പുരട്ടുകയാണെങ്കില്* കണ്ണിന് താഴെയുള്ള കറുപ്പ് പാടുകള്* മാറിക്കിട്ടും.

ഇനിയിപ്പോ ബ്യൂട്ടി പാര്*ലറില്* പോയി കാശ് കളയണ്ടല്ലേ? എന്നാണോ ചോദിക്കാന്* വരുന്നത്. വേണ്ടെന്നേ. അടുക്കള വഴി ഒന്ന് കയറിയിറങ്ങി വാ. ഇനി നിങ്ങളല്ലേ സുന്ദരി!ഇതും തിരയുക: അടുക്കള, കോഴിമുട്ട, ബീറ്റ്റൂട്ട്, തക്കാളി, ബ്യൂട്ടി