ബോളിവുഡ് സുന്ദരി വിദ്യാബാലന്* മലയാളത്തിലേക്ക് തിരിച്ചു വരികയാണ്. ആദ്യ ചിത്രമായ ‘ചക്രം’ പാതിവഴിയില്* നിന്നപ്പോള്* മലയാളം ഉപേക്ഷിച്ച് ഹിന്ദിയിലേക്ക് ചേക്കേറിയ വിദ്യാബാലന്* അവിടെ അമിതാഭ് ബച്ചന്*റെ മാതാവായി വരെ (‘പാ’ ഓര്*ക്കുക) അഭിനയിച്ചു. ഇപ്പോഴിതാ, വീണ്ടും മലയാളത്തില്* ഒരുകൈ നോക്കാനിറങ്ങുകയാണ് താരം. അതും മെഗാസ്റ്റാര്* മമ്മൂട്ടിയുടെ നായികയായി.

യുവസംവിധായകനായ പ്രസാദ് സംവിധാനം ചെയ്യുന്ന ‘മതിലുകള്*ക്കപ്പുറം’ എന്ന സിനിമയിലാണ് മമ്മൂട്ടിയുടെ നായികയായി വിദ്യ എത്തുന്നത്. അടൂര്* ഗോപാലകൃഷ്ണന്* സംവിധാനം ചെയ്ത ‘മതിലുകള്*’ എന്ന ചിത്രത്തിന്*റെ രണ്ടാം ഭാഗമാണിത്. വൈക്കം മുഹമ്മദ് ബഷീറായാണ് മമ്മൂട്ടി ഈ ചിത്രത്തില്* അഭിനയിക്കുന്നത്.

മതിലുകളില്* പരസ്പരം കാണാതെ, ഒരു മതിലിന് അപ്പുറവുമിപ്പുറവും നിന്ന് പ്രണയിക്കുന്ന ബഷീറിന്*റെയും നാരായണിയുടെയും കഥയാണ് അടൂര്* പറഞ്ഞത്. ബഷീറിനും നാരായണിക്കും പിന്നീട് എന്ത് സംഭവിച്ചു എന്നും ബഷീറിന്*റെ ജീവിതത്തില്* പിന്നീടുണ്ടായ സംഭവങ്ങളും ചേര്*ത്ത് ഈ പ്രണയകഥ പൂര്*ണമാക്കുകയാണ് പ്രസാദ്.

മതിലുകള്*ക്കപ്പുറം എന്ന സിനിമയുടെ തിരക്കഥ പ്രസാദ് മൂന്നു വര്*ഷങ്ങള്*ക്ക് മുമ്പുതന്നെ പൂര്*ത്തിയാക്കി. നിര്*മ്മാണ പ്രവര്*ത്തനങ്ങള്* ആരംഭിച്ചുകഴിഞ്ഞു. എന്നാല്* ചിത്രീകരണത്തീയതി പിന്നീട് പ്രഖ്യാപിക്കും. രവി കെ ചന്ദ്രനാണ് ക്യാമറ ചലിപ്പിക്കുന്നത്. ലൈവ് റെക്കോര്*ഡിംഗായിരിക്കും ചിത്രത്തിന്. ശബ്ദലേഖകന്* സാക്ഷാല്* റസൂല്* പൂക്കുട്ടിയാണ്.

പ്ലേ ഹൌസിന്*റെ ബാനറില്* മമ്മൂട്ടി നിര്*മ്മിക്കുന്ന മതിലുകള്*ക്കപ്പുറം മലയാള സിനിമയിലെ ഒരു നാഴികക്കല്ലായിരിക്കുമെന്നാണ് അണിയറപ്രവര്*ത്തകര്* പറയുന്നത്. മുമ്പ് കലാഭവന്* മണിയെ നായകനാക്കി ‘പാഞ്ചജന്യം’ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട് പ്രസാദ്. എന്നാല്* കലാപരമായും സാമ്പത്തികമായും ദയനീയ പരാജയമായിരുന്നു ആ സിനിമ.