‘ഗജിനി’യുടെ ഹിന്ദി റിമേക്ക് വന്* ഹിറ്റായതോടെ ‘കൂടും കുടുക്കയും’ എടുത്ത് മുംബൈയിലേക്ക് ചേക്കേറിയ അസിന്* ഇതാ ചുവരിലടിച്ച പന്തുപോലെ തിരികെ കോടമ്പാക്കത്തിലേക്ക് തന്നെ തിരിച്ചെത്തുന്നു. സല്**മാനോടൊപ്പം അസിന്* ‘ലണ്ടന്* ഡ്രീംസ്’ എന്ന സിനിമയില്* അഭിനയിച്ചുവെങ്കിലും പടം പൊളിയുകയും ഹിതകരമല്ലാത്ത ഗോസിപ്പുകള്* അസിനെ ചുറ്റിപ്പറ്റി ഉണ്ടാവുകയും ചെയ്തു.


കഴിഞ്ഞ വര്*ഷം ഒക്*ടോബറിലാണ് ഈ സിനിമ റിലീസ് ചെയ്തത്. അതിന് ശേഷം ചാന്*സും കാത്ത് അസിന്* മുംബൈയില്* വാങ്ങിയ വീട്ടില്* കാത്തിരിക്കാന്* തുടങ്ങിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെത്രെ. കമലാഹാസന്* നായകനായി അഭിനയിക്കേണ്ടിയിരുന്ന ‘തേര്**ട്ടീന്**ത്ത് സ്റ്റെപ്പ്’ എന്നൊരു ബ്രഹ്മാണ്ഡ സിനിമയില്* അസിന്* അഭിനയിക്കുമെന്ന് ശ്രുതിയുണ്ടായിരുന്നുവെങ്കിലും ആ പ്രോജക്റ്റ് എങ്ങുമെത്താതെ അവസാനിച്ച മട്ടിലാണ്.

തമിഴ്നാട് സര്*ക്കാര്* സമ്മാനിച്ച ‘കലൈമാമണി’ പുരസ്കാരം വാങ്ങാന്* അസിന്* ചെന്നൈയില്* എത്തിയപ്പോള്* ‘തമിഴിലേക്ക് വീണ്ടും തിരിച്ചുവരുന്നു എന്ന് കേള്*ക്കുന്നുണ്ടല്ലോ’ എന്നാ മാധ്യമപ്രവര്*ത്തകരുടെ ചോദ്യത്തിന്,ങ്ങുന്നു എന്നായിരുന്നു കുറച്ചുകാലം കോടമ്പാക്കം കാറ്റ് പാടിയിരുന്നത്. എന്നാല്* ഇപ്പോള്* എല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു. ഫ്ലാറ്റൊന്ന് പെയിന്റടിച്ച് വൃത്തിയാക്കിയിടാനാണെത്രെ അസിനിപ്പോള്* ആവശ്യപ്പെട്ടിരിക്കുന്നത്. കാരണമെന്തെന്നല്ലേ?

തമിഴിലും തെലുങ്കിലുമടക്കം അഞ്ച് സിനിമകളിലാണ് അസിനിപ്പോള്* കമ്മിറ്റായിരിക്കുന്നത്. ബോഡീഗാര്*ഡിന്റെ തമിഴ് പതിപ്പില്* വിജയ്*യിന്റെ നായികയായിട്ടായിരിക്കും അസിനെ തമിഴിലേക്കുള്ള തിരിച്ചുവരവ്. തുടര്*ന്ന് ഗജിനി ടീം (സൂര്യയും മുരുഗദോസും) ഒന്നിക്കുന്ന പുതിയ ചിത്രത്തില്* അഭിനയിക്കും. പിന്നീട്, ഒരിക്കല്* നയന്**താരയുടെ ഹൃദയനായകനായിരുന്ന ചിമ്പു അഭിനയിക്കുന്ന ചിത്രത്തില്* നായികയാകും. ഒപ്പം തന്നെ, ഒരു തെലുങ്ക് സിനിമയിലും അസിന്* അഭിനയിക്കും. ഈ സിനിമകള്* കൂടാതെ വേറൊരു തമിഴ് സിനിമയിലും അസിന്* കരാറായിട്ടുണ്ട്.

തമിഴകത്തിന്റെ പ്രിയ നായിക തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നത് ആഹ്ലാദത്തോടെയാണ് തമിഴ് പ്രേക്ഷകര്* വരവേല്**ക്കുന്നത്. വിജയ്*യിന്റെ ഭാഗ്യനായിക അസിനാണ് എന്ന് വിജയ് ആരാധകര്* കരുതുന്നത്. ഇരുവരും അഭിനയിച്ച എല്ലാ സിനിമകളും വന്* ഹിറ്റായിരുന്നു. ‘ദിലീപ് - നയന്**താരാ - സിദ്ദിക്ക്’ ടീമിന്റെ മലയാളം ബോഡീഗാര്*ഡ് ആവരേജ് ചിത്രം മാത്രമായിരുന്നെങ്കിലും ‘വിജയ് - അസിന്*’ കോമ്പിനേഷന്* തമിഴ് പതിപ്പിനെ വന്* ഹിറ്റാക്കുമെന്ന് പ്രതീക്ഷിക്കാം.