മധു മുട്ടത്തിന്*റെ ഭാവനയില്* നിന്ന് വിരിഞ്ഞ നാഗവല്ലി എന്ന കഥാപാത്രത്തെ മണിച്ചിത്രത്താഴ് എന്ന സിനിമ കണ്ടവര്* മറക്കുകയില്ല. മോഹന്**ലാല്*, ശോഭന, സുരേഷ്*ഗോപി എന്നിവര്* മത്സരിച്ചഭിനയിച്ച ഫാസിലിന്*റെ മണിച്ചിത്രത്താഴ് മലയാളത്തിലെ എക്കാലത്തെയും വന്* ഹിറ്റുകളിലൊന്നാണ്. അപൂര്*വചാരുതയോടെ ശോഭന അവതരിപ്പിച്ച നാഗവല്ലി എന്ന കഥാപാത്രം ഒട്ടൊന്നുമല്ല പ്രേക്ഷകരുടെ ഉറക്കം കെടുത്തിയിട്ടുള്ളത്. സാക്ഷാല്* രജനീകാന്തിന്*റെ ഉറക്കവും നാഗവല്ലി കാരണം ഇല്ലാതായി. നാഗവല്ലിയുടെ കോപം തനിക്കെതിരെ തിരിയാതിരിക്കാന്* മൈസൂരില്* പോയി മൃത്യഞ്ജയ ഹോമം കഴിച്ച ആശ്വാസത്തിലാണ് രജനിയിപ്പോള്*!

ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങി എല്ലാ പ്രമുഖ ഇന്ത്യന്* ഭാഷകളിലും മണിച്ചിത്രത്താഴിന് റിമേക്ക് ഉണ്ടായിട്ടുണ്ട്. റിമേക്കുകളില്* ഏറെ ശ്രദ്ധേയമായത് രജനീകാന്ത് നായകനായി അഭിനയിച്ച ചന്ദ്രമുഖിയും കന്നഡ നടന്* വിഷ്ണുവര്*ദ്ധന്* നായകനായ ആപ്തമിത്ര എന്ന സിനിമയുമാണ്. രണ്ടും മെഗാ ഹിറ്റുകള്* ആയിരുന്നു. ആപ്തമിത്രയില്* നാഗവല്ലിയെ അവതരിപ്പിച്ചത് അന്തരിച്ച സൌന്ദര്യ ആയിരുന്നു. സിനിമയിറങ്ങി ഒരുമാസം കഴിയുന്നതിന് മുമ്പ് കോപ്റ്റര്* അപകടത്തില്* പെട്ട് സൌന്ദര്യ മരണമടഞ്ഞു. നാഗവല്ലിയുടെ പ്രേതമാണ് സൌന്ദര്യയെ കൊലപ്പെടുത്തിയത് എന്ന് അക്കാലത്ത് സാന്**ഡല്**വുഡ് അടക്കം പറഞ്ഞിരുന്നു.

ആപ്തമിത്രയുടെ രണ്ടാം ഭാഗമായ ആപ്തരക്ഷക ചിത്രീകരിക്കുമ്പോള്* നായികയായ വിമലാ രാമന്* താമസിച്ചിരുന്ന മുറിയില്* നാഗവല്ലിയുടെ പ്രേതത്തെ കണ്ടുവെന്ന് വാര്*ത്തകള്* ഉണ്ടായിരുന്നു. സംഭവം ഇങ്ങനെ - ആപ്തരക്ഷകയുടെ ആദ്യദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടലില്* തിരിച്ചെത്തിയ വിമല ഞെട്ടി, കാരണം നാഗവല്ലിയതാ ഹോട്ടല്* റൂമില്*! മുടിയൊക്കെ അഴിച്ചിട്ട് ഉലാത്തുകയാണെത്രെ നാഗവല്ലി! ഹാലൂസിനേഷന്* ആയിരിക്കുമെന്ന് സ്വയം വിശ്വസിപ്പിച്ച് വല്ലവിധേനെയും ഉറങ്ങിയ വിമല, ആരോ തന്*റെ അരികില്* കിടക്കുന്നുവെന്ന തിരിച്ചറിവില്* ഞെട്ടിയുണര്*ന്നു. നോക്കുമ്പോള്* വീണ്ടും നാഗവല്ലി! അലറിവിളിച്ച വിമലാ രാമന്* ഹോട്ടലിലെ താമസക്കാരെയാരും അന്ന് രാത്രി ഉറക്കിയില്ല എന്നായിരുന്നു വാര്*ത്ത!

ആപ്തമിത്ര ചിത്രീകരിക്കുമ്പോഴും ഇതുപോലുള്ള അനുഭവങ്ങള്* ഉണ്ടായിരുന്നുവെന്ന് സംവിധായകന്* പി വാസു ഓര്*മിക്കുന്നു. രാരാ.. എന്ന പാട്ട് (കന്നഡ റീമേക്കില്* ഒരുമുറൈ വന്ത് പാര്*ത്തായാ എന്ന പാട്ടിന് പകരം ചിത്രീകരിച്ച ഗാനം) ചിത്രീകരിക്കുമ്പോള്* മൂന്ന് നര്*ത്തകികള്* ബോധം*കെട്ട് വീണെത്രെ. രമേഷ് ഭട്ടെന്ന നടനാവട്ടെ മൂന്ന് ദിവസം ബോധം*മറഞ്ഞ നിലയിലായിരുന്നു. ആപ്തമിത്രയില്* ഡോക്*ടറായി അഭിനയിച്ച വിഷ്ണുവര്*ദ്ധനും നാഗവല്ലിയുടെ സാമീപ്യം തിരിച്ചറിയുകയുണ്ടായെത്രെ.

ആപ്തരക്ഷകയുടെ ചിത്രീകരണം പൂര്*ത്തിയായയുടന്* നായകന്* വിഷുവര്*ദ്ധനനും അന്തരിച്ചു. സൌന്ദര്യയുടെയും വിഷ്ണുവര്*ദ്ധനന്*റെയും മരണത്തിന് നാഗവല്ലിയുടെ പ്രേതമാണെന്ന് വിശ്വസിക്കുന്നവര്* കുറവല്ല. തമിഴ് സൂപ്പര്**സ്റ്റാര്* രജനികാന്തും നാഗവല്ലിയുടെ പ്രേതത്തില്* വിശ്വസിക്കുന്നുവെന്നാണ് ഇപ്പോള്* കിട്ടിയ വാര്*ത്ത. ഈയടുത്ത ദിവസമാണ് രജനീകാന്ത് തന്*റെ സ്നേഹിതന്* അഭിനയിച്ച ആപ്തരക്ഷകയുടെ പ്രിവ്യൂ കണ്ടത്. സിനിമ കണ്ട് രജനീകാന്ത് കരഞ്ഞുപോയെത്രെ. താനും വിഷ്ണുവര്*ദ്ധനനും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും സുഹൃത്തിന്*റെ അവസാന സിനിമ കണ്ടപ്പോള്* തനിക്ക് കരച്ചില്* വഅടക്കാനായില്ല എന്നുമാണ് രജനി പറഞ്ഞത്.

എന്തായാലും, ആപ്തരക്ഷക കണ്ടുകഴിഞ്ഞ് രജനിയും കുടുംബവും വച്ചുപിടിച്ചത് മൈസൂരിലെ ഒരു പ്രധാന ക്ഷേത്രത്തിലേക്കാണെത്രെ. നര്*സിപ്പൂരിലുള്ള ഈ ക്ഷേത്രത്തില്* രജനിക്കായി പ്രത്യേകം മൃത്യുഞ്ജയ ഹോമമാണ് നടത്തപ്പെട്ടത്. നാഗവല്ലിയുടെ പ്രേതത്തിന്*റെ കോപത്തില്* നിന്ന് രക്ഷപ്പെടാന്* പൂജകളും മറ്റ് കര്*മങ്ങളും ചെയ്യാന്* കഴിഞ്ഞ കുറേ മാസങ്ങളായി രജനിയെ അടുത്ത സുഹൃത്തുക്കള്* നിര്*ബന്ധിച്ച് കൊണ്ടിരിക്കുകയായിരുന്നു. അവസാനം രജനി സമ്മതിക്കുകയായിരുന്നുവെത്രെ!

നിരീശ്വര വാദിയും യുക്തിവാദിയുമായ കോവൂരിന്*റെ കേസ് ഡയറികളില്* വിവരിച്ചിരിക്കുന്ന ഒരു ചെറിയ സംഭവമാണ് മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്ക് തിരക്കഥ രചിക്കാന്* മധു മുട്ടത്തിന് പ്രചോദനമായത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ദ്വന്ദ്വവ്യക്തിത്വം (ഡ്യുവല്* പേഴ്സണാലിറ്റി) എന്ന രോഗം അനുഭവിക്കുന്നവര്*ക്ക് ലഭിക്കുന്ന അമാനുഷിക സിദ്ധിയെ പറ്റിയാണ് മണിച്ചിത്രത്താഴ് പറയുന്നത്. ഭൂതപ്രേതപിശാചുക്കളൊന്നും യഥാര്*ത്ഥത്തില്* ഉള്ളതല്ല എന്നൊരു സന്ദേശവും മണിച്ചിത്രത്താഴ് നല്**കുന്നുണ്ട്. എന്നാല്* ഇതിന് തികച്ചും വിരുദ്ധമായ നിലപാടാണ് മണിച്ചിത്രത്താഴിന്*റെ റീമേക്കുകള്* എടുത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.