നടന്* തിലകന് ഫെഫ്ക - അമ്മ എന്നീ സംഘടനകള്* ഏര്*പ്പെടുത്തിയ വിലക്ക് മാധ്യമങ്ങളില്* ചൂടുപിടിക്കുന്നതിനൊപ്പം ഇന്റര്**നെറ്റിലും ചൂടുപിടിക്കുകയാണ്. സൂപ്പര്* സം*വിധായകന്* ജോഷിയുടെ സംവിധാനത്തില്* മോഹന്**ലാല്*, സുരേഷ്*ഗോപി എന്നിവര്* ഒന്നിക്കുന്ന ക്രിസ്ത്യന്* ബ്രദേഴ്സ് എന്ന ചിത്രത്തില്* നിന്നാണ് തിലകനെ സിനിമാപ്രവര്*ത്തകരുടെ സംഘടനകള്* പുറത്താക്കിയത്. ഒരു സൂപ്പര്**താരമടക്കം ചിലരുടെ കുത്സിതനീക്കങ്ങളാണ് തിലകന് പാരയായത് എന്ന് ആരോപണങ്ങളുണ്ട്. എന്തായാലും തിലകനെ വേണ്ടാത്ത ക്രിസ്ത്യന്* ബ്രദേഴ്സിനെ തങ്ങള്*ക്ക് വേണ്ട എന്ന നിലപാടിലാണ് ഓണ്**ലൈന്* യൂസര്*മാര്*.


തിലകന് വന്* പിന്തുണയാണ് ഓണ്**ലൈന്* യൂസര്*മാര്* നല്*കുന്നതെന്ന് മലയാളം ഫിലിം ഇന്*ഡസ്*ട്രി - ഓഡിയന്*സ് ഡിസിഷന്* എന്ന സബ്*ജക്റ്റ് ലൈനില്* പ്രചരിക്കുന്ന മെയില്* വായിച്ചാല്* മനസിലാകും. ഇന്**ബോക്സില്* നിന്ന് ഇന്*ബോക്സുകളിലേക്ക് ഈ മെയില്* പറക്കുകയാണ്. മലയാളികളായ നെറ്റ് യൂസര്*മാരില്* ഭൂരിഭാഗം പേര്*ക്കും ഈ മെയില്* ലഭിച്ചുകഴിഞ്ഞു. ഇതുപോലുള്ള പല മെയിലുകളും തിലകന് പിന്തുണയുമായി പ്രചരിക്കുന്നുണ്ട്.

മെഗാമക്കള്*, സൂപ്പര്* മക്കള്*, അസാധാരണ മക്കള്*, സാദാമക്കള്* എന്നിങ്ങനെ അമ്മ എന്ന സംഘടനയ്ക്ക് പലതരത്തിലുള്ള മക്കളുണ്ടെന്നും ഇതില്* സാദാമക്കളില്* ഒരാളായ തിലകനെ ചവിട്ടിപ്പുറത്താക്കുന്നത് കണ്ടുനില്*ക്കില്ലെന്നും മലയാളം ഫിലിം ഇന്*ഡസ്*ട്രി - ഓഡിയന്*സ് ഡിസിഷന്* എന്ന മെയില്* മുന്നറിയിപ്പ് നല്**കുന്നു. വിലക്കിനെ പറ്റിയും അന്യന്റെ വീട്ടിലെ പട്ടിയെ പറ്റിയും പറയാന്* നൂറുനാവുള്ള സിനിമാക്കാര്*ക്ക് സിനിമയെ പറ്റി പറയാന്* ഒന്നുമില്ല എന്ന് മെയില്* കുറ്റപ്പെടുത്തുന്നുണ്ട്.

എഴുത്തുകാരന്* എഴുതാന്* പാടില്ല, ചിത്രകാരന്* വരക്കാന്* പാടില്ല, അഭിനേതാവ് അഭിനയിക്കാന്* പാടില്ല എന്നൊക്കെയുള്ള വിവരക്കേടുകള്* പറയാന്* സിനിമാസംഘടനകള്*ക്ക് എവിടെനിന്നാണ് ധൈര്യം കിട്ടുന്നതെന്ന് മെയില്* ചോദിക്കുന്നു.

തിലകനെതിരെ പടവാളോങ്ങുന്ന സംവിധായകന്* ബി ഉണ്ണികൃഷ്ണന് നേരെയും ഇതില്* വിമര്*ശനശരങ്ങളുണ്ട്. സ്മാര്*ട്ട്*സിറ്റിയും ഐജിയും മാടമ്പിയും ഒക്കെ കണ്ടിട്ടുള്ള പ്രേക്ഷകര്*ക്കറിയാം ഉണ്ണികൃഷ്ണന്റെ തലയില്* എത്രത്തോളം സര്*ഗാത്മകതയുണ്ടെന്ന് എന്ന് മെയില്* പരിഹസിക്കുന്നുമുണ്ട്. തിലകന് എതിരെയുള്ള വിലക്കിനെ താങ്ങുന്ന സിബി മലയില്* എന്ന സംവിധായകനോടുള്ള ബഹുമാനത്തിന് മങ്ങലേറ്റു എന്നും മെയില്* പറയുന്നു.

അഭിനയിക്കാനറിയാത്തവരെ പുറത്താക്കാനും നല്ല സിനിമ ഉണ്ടാക്കാത്ത സംവിധായകര്*ക്ക് വിലക്കേര്*പ്പെടുത്താനും മെയില്* ആഹ്വാനം ചെയ്യുന്നു. അത്തരത്തിലുള്ള നീക്കങ്ങള്*ക്ക് മുഴുവന്* പിന്തുണ തരാമെന്നും അറിയിക്കുന്നു. എന്നാല്* തിലകനെ ചവിട്ടിപ്പുറത്താക്കിയ ക്രിസ്ത്യന്* ബ്രദേഴ്സ് എന്ന സിനിമ ഉപരോധിക്കാനുള്ള ആഹ്വാനവുമായിട്ടാണ് മെയില്* അവസാനിക്കുന്നത്. ഈ മെയില്* എല്ലാ മലയാളികള്*ക്ക് ഫോര്**വാഡുചെയ്യാനും സന്ദേശമുണ്ട്.

വിലക്കാനുള്ള അവകാശം ഞങ്ങള്* പ്രേക്ഷകര്*ക്കുമുണ്ട് എന്നറിയുക. ക്രിസ്ത്യന്* ബ്രദേഴ്സ് എന്ന ചിത്രം ഞങ്ങള്* കാണില്ല. ഇത് പ്രേക്ഷകവിലക്ക്! ഈ തീരുമാനം ഒരു താക്കീതാണ്. സിനിമയുടെ യഥാര്*ത്ഥ വിധികര്*ത്താക്കളായ പ്രേക്ഷകരുടെ ശക്തമായ താക്കീത് - എന്ന താക്കീതോടെയാണ് മെയില്* അവസാനിക്കുന്നത്.

നെറ്റ് ഫോറങ്ങളിലും ഗ്രൂപ്പുകളിലും പോര്*ട്ടലുകളിലെ ഡിസ്കഷനുകളിലും തിലകന് ഉപരോധം ഏര്*പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദം പുകയുകയാണ്. ടെലിവിഷനിലും പത്രങ്ങളിലും ചൂടുള്ള വിഷയം തിലകന്* തന്നെ. ആരൊക്കെ കിണഞ്ഞുപരിശ്രമിച്ചാലും, തിലകനുള്ള പിന്തുണ നാള്*ക്കുനാള്* ഏറിവരികയാണെന്ന് തെരുവോരങ്ങളില്* പ്രത്യക്ഷപ്പെട്ടിട്ടുള്ള പോസ്റ്ററുകളും നെറ്റടക്കമുള്ള മാധ്യമങ്ങളില്* വന്നുകൊണ്ടിരിക്കുന്ന ചര്*ച്ചകളും കണ്ടാല്* ബന്ധപ്പെട്ടവര്*ക്ക് മനസിലാകേണ്ടതാണ്,