തിരുവനന്തപുരം ജില്ലയില്* ചിറയിന്*കീഴ്* പഞ്ചായത്തിലാണ്* കേരളത്തിലെ പുരാതനമായ ശാര്*ക്കര ഭഗവതി ക്ഷേത്രം. കാളിയൂട്ടിലൂടെ പ്രസിദ്ധമായ മഹാക്ഷേത്രം. ജടായുവിന്റെ ചിറകിന്റെ കീഴിലുള്ള സ്ഥലമെന്ന അര്*ത്ഥത്തില്* ചിറയിന്*കീഴ്* എന്ന്* ആദ്യം ഈ സ്ഥലത്തിന്* പേരുണ്ടായി എന്നും അത്* പിന്നീട്* ചിറയിന്*കീഴ്* എന്നായി മാറിയെന്നും അതല്ല പൗരാണികകാലത്ത്* വിജനമായ ഈ പ്രദേശത്ത്* ധാരാളം ചിറകുകളുണ്ടായിരുന്നുന്നെന്നും ചിറയുടെ കീഴ്പ്രദേശമായിരുന്നതുകൊണ്ട്* ചിറയിന്*കീഴ്* എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു. ക്ഷേത്രത്തില്* നിന്നും അധികം അകലത്തിലല്ലാതെ ഇപ്പോഴും ചിറയുണ്ട്*. അനന്തര ചിറ അത്തരത്തിലൊന്നാണ്*. ക്ഷേത്രത്തിലേക്കുള്ള വഴിയില്* സഭവിള ആശ്രമം എന്നൊരു ബോര്*ഡുണ്ട്*. അവിടെനിന്നും കുറച്ച്* അകലെയായി ഒരു കുന്നിന്*പ്രദേശം. ശ്രീനാരായണഗുരു ഇടയ്ക്കിടെ വന്നിരിക്കാറുണ്ടായിരുന്ന സ്ഥാനം ഈ മനോഹരസ്ഥലത്താണ്* ആശ്രമം സ്ഥിതിചെയ്യുന്നത്*. അനശ്വരനടനായ പ്രേംനസീറിന്റെയും പ്രശസ്ത നാടകകൃത്ത്* ജി.ശങ്കരപിള്ളയുടെയും ചിത്രകാരനായ ചിറയിന്*കീഴ്* ശ്രീകണ്ഠന്* നായരുടെയും കാളിയൂട്ടിന്* പ്രധാന പങ്കുവഹിക്കുന്ന പൊന്നറ നാരായണപിള്ളയുടെയും ജന്മങ്ങളാല്* അനുഗൃഹീതമാണ്* ചിറയിന്*കീഴ്*.
ചുറ്റും തണല്*വീഴ്ത്തുന്ന ആല്*മരങ്ങള്*. നാലുമൂലയിലും കളിത്തട്ടുകള്* വലിയ നടപന്തലും സ്വര്*ണ്ണധ്വജവും ബലിക്കല്*പ്പുരയും നാലമ്പലവും വേലപ്പന്തലുമുണ്ടിവിടെ.
ശ്രീകോവിലില്* വടക്കോട്ട്* ദര്*ശനമേകുന്നു ഭഗവതി-ഭദ്രകാളി ഗണപതി, വീര്*ഭദ്രന്*, യക്ഷി, നാഗം എന്നീ ഉപദേന്മാര്* പ്രത്യേകം കോവിലുകളിലുണ്ട്*. മൂന്നു പൂജയുണ്ട്*. തന്ത്രം തരണനെല്ലൂരാണ്*. പായസ്സവും, മുഴുക്കാപ്പും പ്രധാന വഴിപാടുകള്*. കുട്ടികള്*ക്കായി ഉരുള്*വഴിപാടുമുണ്ട്*.
പണ്ട്* ഈ നാട്* ജനവാസം കുറഞ്ഞപ്രദേശമായിരുന്നു. അക്കാലത്ത്* അമ്പലപ്പുഴ ഭാഗത്തുനിന്നും വന്ന ഏതാനും ശര്*ക്കര വ്യാപാരികള്* ഇവിടെയുണ്ടായിരുന്നു . വഴിയമ്പലത്തില്* വിശ്രമിച്ചു ക്ഷീണമകറ്റിയശേഷം ശര്*ക്കരകുടങ്ങളുമെടുത്ത്* അവര്* യാത്ര തുടരാന്* ഒരുങ്ങവെ കുടങ്ങളില്* ഒന്ന്* ഇളകാതെയായി. അവര്* ബലം പ്രയോഗിച്ച്* ഉയര്*ത്താന്* ശ്രമിച്ചപ്പോള്* കുടം പിളര്*ന്ന്* ശര്*ക്കര ഒഴുകുകയും അതില്* ഒരു വിഗ്രഹം പ്രത്യക്ഷപ്പെടുകയും ചെയ്തു.
വഴിയമ്പലം വൃത്തിയാക്കാന്* എത്തിയ ഒരു വൃദ്ധ ഇതു കാണുകയും നാട്ടിലെ പ്രധാനിയെ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട്* അവര്* ക്ഷേത്രം പണിത്* വിഗ്രഹം പ്രതിഷ്ഠിക്കുകയാണുണ്ടായത്*. ശര്*ക്കരകുടത്തില്* നിന്നും ഉയിര്*കൊണ്ട ദേവി ശര്*ക്കരദേവി എന്ന്* അറിയിപ്പെട്ടു. പിന്നീട്* ശാര്*ക്കരദേവി എന്നായി. വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവുമുണ്ട്*. ക്ഷേത്രത്തിനടുത്തുള്ള ഒരു മഠത്തില്* കളിച്ചുകൊണ്ടുനിന്നിരുന്ന കുട്ടികളുടെ കൂട്ടത്തില്* ഒരു ബാലികയെ കാണാതെയായി. വീട്ടുകാര്* അന്വേഷണത്തിലുമായി. അപ്പോഴാണ്* സ്വാമിയാര്* അവിടെ എത്തിയത്*. കുട്ടി ശര്*ക്കരെകുടത്തില്* ഒളിച്ചതാണെന്നു പറഞ്ഞ്* വില്വമംഗലസ്വാമിയാര്* അവരെ സമാധാനിപ്പിച്ചു. അതുകൊണ്ടാണ്* വ്യാപാരികളുടെ ഒരു കുടം ഉറച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു.
ശാര്*ക്കര ക്ഷേത്രത്തിലെ കാളിയൂട്ട്* ഉത്സവം പ്രസിദ്ധം. കുംഭമാസത്തിലെ മൂന്നാമത്തെ അല്ലെങ്കില്* അവസാനത്തെ വെള്ളിയാഴ്ചയാണ്* കാളിയൂട്ട്*. മാര്*ത്താണ്ഡവര്*മ്മ മഹാരാജാവാണ്* തുടക്കംകുറിച്ചതെന്നാണ്* ഐതിഹ്യം. മാര്*ത്താണ്ഡവര്*മ്മ രാജാവ്* ഒരു നേര്*ച്ച നേര്*ന്നു. യുദ്ധത്തില്* ജയിച്ചാല്* ശാര്*ക്കരയില്* കാളിയൂട്ട്* നടത്താമെന്നായിരുന്നു ആ നേര്*ച്ച. യുദ്ധം ജയിച്ചതിനെതുടര്*ന്ന്* മഹാരാജാവ്* ഏര്*പ്പെടുത്തിയ ചടങ്ങാണ്* കാളിയൂട്ട്*. ക്ഷേത്രത്തിലെ നാലമ്പലത്തിലെ കുളത്തിലാണ്* കാളിയൂട്ട്* നടക്കുക.
ശാര്*ക്കര മീനഭരണിക്കും പ്രശസ്തി. സ്വര്*ണ്ണധ്വജത്തില്* കൊടിയേറുന്നതോടെ പത്തുദിവസം നീണ്ടുനില്*ക്കുന്ന ഉത്സവത്തിന്* തുടക്കം കുറിക്കും. ഭരണി നാളിലാണ്* ആറാട്ട്*. അന്ന്* ഗരുഡന്*തൂക്കവുമുണ്ട്*. അശ്വതിദിവസം ഇരുപത്തിയെട്ട്* സ്ഥലങ്ങളില്* നിന്നും ഉരുള്* വരാറുണ്ട്*. അതോടെ ഈ ദേശം ഉത്സവത്തിന്റെ ഉത്സാഹതിമിര്*പ്പിലാകും....

More Kerala Temples:click here


Keywords:sharkara sree bhagavathi temple,king, sharakara meena bharanni,kallayoottu,garudan thookam, festival,king of Marthandavarma,kaliyoottu,yakshi,nagam,sharakra devi