സത്യന്* അന്തിക്കാട് തന്*റെ അമ്പതാം ചിത്രത്തിന് പേരിട്ടു - ‘കഥ തുടരും’. ജയറാം നായകനാകുന്ന ചിത്രം കോഴിക്കോട്ടും പരിസരങ്ങളിലുമായി ചിത്രീകരണം തുടരുകയാണ്. മം*മ്ത നായികയാകുന്ന ഈ സിനിമയില്* ജയറാം ഓട്ടോ ഡ്രൈവര്* പ്രേമന്* എന്ന കഥാപാത്രമായാണ് വേഷമിടുന്നത്.

പതിവില്* നിന്ന് വിപരീതമായി ഇത്തവണ നഗര പശ്ചാത്തലത്തിലാണ് സത്യന്* അന്തിക്കാട് തന്*റെ സിനിമയുടെ കഥ പറയുന്നത്. ഒറ്റപ്പെട്ടു പോകുന്ന ഭാഗ്യലക്*ഷ്മി എന്ന യുവതിയുടെയും അവളുടെ മൂന്നുവയസുള്ള മകളുടെയും കഥയാണിത്. അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന അന്ധവിശ്വാസിയായ പ്രേമന്* എന്ന യുവാവിന്*റെ ജീവിതവും പ്രേക്ഷകരെ അനുഭവിപ്പിക്കുകയാണ് സത്യന്* അന്തിക്കാട്.

ഭാഗ്യദേവത എന്ന സൂപ്പര്*ഹിറ്റിന് ശേഷം സത്യന്* രചനയും സംവിധാനവും നിര്*വഹിക്കുന്ന ചിത്രമാണ് ‘കഥ തുടരും’. വേണു ഛായാഗ്രഹണം നിര്*വഹിക്കുന്ന ഈ സിനിമയിലെ ഗാനങ്ങള്* ഇളയരാജയുടേതാണ്. വയലാര്* ശരത്*ചന്ദ്രവര്*മ്മയാണ് ഗാനരചന.

ട്രൂലൈന്* സിനിമ നിര്*മ്മിക്കുന്ന ‘കഥ തുടരും’ സത്യന്* അന്തിക്കാടിന്*റെ പതിവ്* താരങ്ങളാല്* സമ്പന്നമാണ്. ഏപ്രില്* 30നാണ് ഈ ചിത്രം പ്രദര്*ശനത്തിനെത്തുന്നത്.