തിങ്കളാഴ്ചത്തെ അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തില്* നടന്* തിലകന്* ഹാജരാകും. തിങ്കളാഴ്ചയാണ് യോഗം. തൊഴില്* നിഷേധം ഉള്*പ്പെടെയുള്ള കാര്യങ്ങള്* തിലകന്* അമ്മയ്ക്കു മുമ്പില്* അവതരിപ്പിക്കും.

നേരിട്ട് ഹാജരായി വിശദീകരണം നല്കണമെന്ന് ആവശ്യപ്പെട്ട് ‘അമ്മ’ ഇതിനു മുമ്പ് രണ്ടു തവണ കത്തു നല്കിയിരുന്നു. രണ്ടു തവണയും ദൂതന്* മുഖേന മറുപടി നല്കിയ തിലകന്* വേറൊരിക്കല്* തപാല്* മാര്*ഗവും വിശദീകരണവും നല്കിയിരുന്നു. എന്നാല്* ഇതില്* ‘അമ്മ’ തൃപ്തയായിരുന്നില്ല.

തിങ്കളാഴ്ച കൊച്ചിയില്* ‘അമ്മ’യ്ക്കു മുമ്പില്* നേരിട്ടെത്തി കാര്യങ്ങള്* ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അമ്മ ഇപ്പോള്* കത്തു നല്കിയിരിക്കുന്നത്. ഹാജരായില്ലെങ്കില്* തിലകന് ‘അമ്മ’യെ ഒന്നും ബോധിപ്പിക്കാനില്ലെന്ന് കരുതി നടപടികള്* സ്വീകരിക്കുന്നതായിരിക്കുമെന്നും സംഘടന അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തിലകന്* നേരിട്ടെത്തി കാര്യങ്ങള്* ബോധിപ്പിക്കാന്* തയ്യാറെടുക്കുന്നത്.

‘അമ്മ’ തിലകനോട് പ്രധാനമായും അച്ചടക്കലംഘനത്തെക്കുറിച്ചായിരിക്കും ചോദിക്കുക. എന്നാല്* തനിക്ക് നേരിടേണ്ടി വന്ന തൊഴില്* നിഷേധത്തെക്കുറിച്ച് ആയിരിക്കും തിലകന്* ബോധിപ്പിക്കുക. ക്രിസ്ത്യന്* ബ്രദേഴ്സ്, ഡാം 999 എന്നീ ചിത്രങ്ങളില്* നിന്ന് തിലകന്* ഒഴിവാക്കപ്പെട്ടിരുന്നു. ഒരു പരിധി വരെ പ്രശ്നങ്ങള്* തിങ്കളാഴ്ചത്തെ യോഗത്തില്* പരിഹരിക്കപ്പെടുമെന്നാണ് സൂചന. എന്നാല്*, സംഘടനയും തിലകനും താന്താങ്ങളുടെ നിലപാടുകളില്* ഉറച്ചു നില്ക്കുകയാണെങ്കില്* യോഗം കൂടുതല്* ആശയസംഘര്*ഷിതമാകും.