മമ്മൂട്ടി മഹാഭാരതത്തിലെ വീരപുരുഷനായ കര്*ണനായി അഭിനയിക്കുന്ന ചിത്രത്തിന്*റെ ഷൂട്ടിംഗ് ഉടന്* ആരംഭിക്കുമെന്ന് സൂചന. ‘കര്*ണന്*’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്*റ് തിരക്കഥ നടന്* പി ശ്രീകുമാറിന്*റേതാണെന്ന് അറിയുന്നു. മമ്മൂട്ടിയാണ് ഈ പ്രൊജക്ടിന് ചുക്കാന്* പിടിക്കുന്നത്.


വര്*ഷങ്ങളായി ‘കര്*ണന്*’ എന്ന തിരക്കഥയുടെ രചനയിലായിരുന്നു പി ശ്രീകുമാര്*. അടുത്തിടെയാണ് തിരക്കഥ പൂര്*ത്തിയായത്. ഉടന്* തന്നെ മമ്മൂട്ടിയെ വായിച്ചു കേള്*പ്പിച്ചു. തിരക്കഥ ഇഷ്ടമായ മമ്മൂട്ടി ഈ പ്രൊജക്ട് ഹരിഹരനെ ഏല്*പ്പിക്കാന്* തീരുമാനിക്കുകയായിരുന്നെന്നാണ് സൂചന.

‘പഴശ്ശിരാജ’ വന്* വിജയമായതോടെ ഗോകുലം ഫിലിംസിന്*റെ ബാനറില്*, എം ടി വാസുദേവന്* നായരുടെ തിരക്കഥയില്* ഒരു സിനിമ ചെയ്യാനായിരുന്നു ഹരിഹരന്* ആദ്യം ആലോചിച്ചിരുന്നത്. മലബാറിലെ ഒരു ധീരവനിതയുടെ ജീവിതകഥ ഈ ചിത്രത്തിനായി ആലോചിക്കുകയും ചെയ്തു. എം ടി ഇതിന്*റെ രചനയ്ക്കാവശ്യമായ ഗവേഷണങ്ങള്* തുടങ്ങുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് ‘കര്*ണന്*’ എന്ന പൂര്*ത്തിയായ തിരക്കഥ മമ്മൂട്ടിക്ക് ലഭിക്കുന്നത്. ഈ വിവരം അറിഞ്ഞതോടെ ഗോകുലം ഗോപാലനും ഹരിഹരനും ആവേശത്തിലായി. വന്* ബജറ്റില്* മലയാള സിനിമയുടെ ഇതിഹാസമായി മാറത്തക്ക വിധത്തില്* കര്*ണന്* ഒരുക്കാനാണ് ഹരിഹരന്* പദ്ധതിയിട്ടിരിക്കുന്നത്. പഴശ്ശിരാജയില്* എടച്ചേന കുങ്കനായി മിന്നിത്തിളങ്ങിയ ശരത് കുമാര്* കര്*ണനില്* ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അര്*ജ്ജുനനായാണ് ശരത്കുമാര്* അഭിനയിക്കുകയെന്ന് സൂചനകളുണ്ട്.

അമ്പതുകോടിക്കടുത്ത് ചെലവ് വരുന്ന ഈ പ്രൊജക്ട് മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്* ആണ് ഒരുങ്ങുന്നത്.