Results 1 to 3 of 3

Thread: കഥ തുടരുന്നു

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default കഥ തുടരുന്നു


    ‘ഭാഗ്യദേവത’യ്ക്കു ശേഷം ജയറാമിനെ നായകനാക്കി സത്യന്* അന്തിക്കാട് ഒരുക്കിയിരിക്കുന്ന പുതിയ ചിത്രമാണ് ‘കഥ തുടരുന്നു’. ആസിഫ് അലിയും മം*മ്തയുമാണ് മറ്റ് പ്രധാന വേഷങ്ങളില്*. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ രചനയും സത്യന്* അന്തിക്കാടിന്റെ തന്നെ. ട്രൂലൈന്* സിനിമയുടെ ബാനറില്* തങ്കച്ചന്* ഇമ്മാനുവേലാണ് ചിത്രം നിര്*മ്മിച്ചിരിക്കുന്നത്. കുടുംബപ്രേക്ഷകരെ മുന്**നിര്*ത്തി, അടുത്തിടയായി സത്യന്* അന്തിക്കാട് പിന്തുടരുന്ന പതിവ് ചേരുവയില്* തന്നെയാണ് ഈ ചിത്രവും തയ്യാറാക്കിയിരിക്കുന്നത്.

    നന്നായി തുടങ്ങി എങ്ങിനെയൊക്കെയോ വികസിച്ച് എങ്ങുമെങ്ങുമെത്താതെ അവസാനിക്കുന്ന തിരക്കഥയാണ് ഒരേ സമയം ചിത്രത്തിന്റെ മികവും കുറവും. കാരിക്കേച്ചറുകള്* പോലെ കോറിയിട്ടിരിക്കുന്ന ചില കഥാപാത്രങ്ങള്*, അവരിലൂടെ വികസിക്കുന്ന ആഴമോ പരപ്പോ അവകാശപ്പെടുവാനില്ലാത്ത ഒരു ചെറിയ കഥാതന്തു; ഇതാണ് ഈ ചിത്രം. ഇടവേളവരെ നന്നായി പോവുന്ന ചിത്രം പിന്നീട് അവിശ്വസിനീയമായ കഥാസന്ദര്*ഭങ്ങളിലൂടെയാണ് വികസിക്കുന്നത്. അതോടെ സിനിമയുടെ രസവും തീരുന്നു. അധികമില്ലെങ്കിലും, അശ്ലീലച്ചുവയുള്ള ദ്വയാര്*ത്ഥ പ്രയോഗങ്ങളല്ലാത്ത, സന്ദര്*ഭങ്ങളോടിണങ്ങുന്ന നര്*മ്മരംഗങ്ങള്* സിനിമയുടെ മാറ്റുയര്*ത്തുന്ന ഘടകമാണ്. രംഗങ്ങളെ കോര്*ത്തിണക്കി അനായാസമായി കഥ പറഞ്ഞു പോവുന്ന സത്യന്* സ്പര്*ശമാണ്, പറഞ്ഞു വരുമ്പോള്* ഉള്ളി തൊലിച്ച പോലെയെങ്കിലും, കണ്ടിരിക്കാവുന്ന ഒരു ചിത്രമായി ഇതിനെ മാറ്റുന്നത്.നായകന്* ജയറാമാണെങ്കിലും ശരിക്കും കഥ തുടരുന്നത് മം*മ്ത മോഹന്**ദാസ് അവതരിപ്പിക്കുന്ന വിദ്യാലക്ഷ്മി എന്ന നായികാ കഥാപാത്രത്തിലൂടെയാണ്. കഥാപാത്രത്തോട് നീതി പുലര്*ത്തുവാന്* കഴിവിനൊത്ത് മം*മ്ത ശ്രമിച്ചിട്ടുണ്ട്. എന്നാല്* ഉച്ചാരണത്തിലെ പ്രശ്നങ്ങളും ഡബ്ബിംഗിലെ കുറവുകളും കഥാപാത്രത്തിന് ബാധ്യതയാവുന്നു. ജയറാം, ആസിഫ് അലി തുടങ്ങിയവരുടെ കഥാപാത്രങ്ങള്* പ്രേക്ഷകരെ സ്പര്*ശിക്കുന്നതേയില്ല. ബേബി അനിഘ അവതരിപ്പിച്ച വിദ്യാലക്ഷ്മിയുടെ മകള്* കൗതുകമുണര്*ത്തുന്നു. സത്യന്* സിനിമകളിലെ സ്ഥിരാംഗങ്ങളായ ഇന്നസെന്*റിനും മാമുക്കോയക്കുമൊപ്പം ചേമ്പില്* അശോകന്*, ലക്ഷ്മിപ്രിയ, വെട്ടുകിളി പ്രകാശ്, ശ്രീജിത്ത് രവി, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ്* ചിത്രത്തിലെ മറ്റ് അഭിനേതാക്കള്*. ഇവരേവരും പതിവിന്*പടി തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഫലിപ്പിച്ചിട്ടുണ്ട്.

    വേണുവിന്റെ ക്യാമറ പകര്*ത്തിയിരിക്കുന്ന ദൃശ്യങ്ങള്* സിനിമയ്ക്കൊരു മുതല്*ക്കൂട്ടാണ്. “ആരോ പാടുന്നു ദൂരെ...” എന്ന ആദ്യ ഗാനരംഗത്തിനു പശ്ചാത്തലമാവുന്ന ദൃശ്യഭംഗി എടുത്തു പറയേണ്ടതുണ്ട്. അരുണ്* സീനുവിന്റെ മിതമായ ഇഫക്ടുകള്* ചേരുന്ന ദൃശ്യങ്ങളെ ഒഴുക്കോടെ ചേര്*ക്കുന്നതില്* കെ. രാജഗോപാല്* മികവു പുലര്*ത്തി. ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം, പാണ്ഡ്യന്റെ ചമയങ്ങള്*, സമീറ സനീഷിന്റെ വസ്ത്രാലങ്കാരം എന്നിവയും ചിത്രത്തിനുതകുന്നവ തന്നെ. വയലാര്* ശരത്ചന്ദ്ര വര്*മ്മയെഴുതി ഇളയരാജ ഈണമിട്ടിരിക്കുന്ന ഗാനങ്ങളില്*, കാര്*ത്തിക് പാടിയിരിക്കുന്ന “കിഴക്കുമല കമ്മലിട്ട...” എന്ന ഗാനം ചിത്രത്തോട് ചേര്*ന്നു പോവുന്നു. ദൃശ്യങ്ങളുടെ മികവില്* ഹരിഹരനും കെ.എസ്. ചിത്രയും ചേര്*ന്നു പാടിയ ആദ്യഗാനം കണ്ടിരിക്കാമെങ്കില്*; ശ്വേതയും വിജയ് യേശുദാസും ചേര്*ന്നു പാടിയ “മഴമേഘചേലിന്* പൂരം...” എന്ന ഗാനം ചിത്രത്തിനൊരു അനിവാര്യതയല്ല. ഈ ഗാനങ്ങള്*ക്കു വേണ്ടി ബ്രിന്ദയും രേഖയും ചേര്*ന്നൊരുക്കിയിരിക്കുന്ന നൃത്തച്ചുവടുകളാവട്ടെ, ഗാനരംഗങ്ങള്*ക്ക് പ്രത്യേകിച്ചൊരു ഭംഗിയും നല്*കുന്നതുമില്ല.

    അവശ്വസിനീയമായ ആകസ്മികതകള്*, ഇടയ്ക്കുള്ള വലിച്ചു നീട്ടല്* എന്നിവയൊക്കെ സിനിമയുടെ നിറം കുറയ്ക്കുന്നുണ്ടെങ്കിലും, സരസമായി അവതരിപ്പിച്ചിരിക്കുന്ന ചില കഥാപാത്രങ്ങളിലൂടെയും രംഗങ്ങളിലൂടെയും ഇതത്രയ്ക്ക് പ്രകടമാക്കാതിരിക്കുവാന്* സംവിധായകനായി. കുട്ടിയുള്ളൊരു നായികയോടിഷ്ടം തോന്നുന്ന നായകന്* മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വിപ്ലവമാണ്. ഒടുവില്* നായകനും നായികയുമൊരുമിക്കുമ്പോള്*, കുട്ടി നായികയുടെ സ്വന്തം കുഞ്ഞല്ല, നായികയിപ്പോഴും കന്യകയാണ് എന്നീ സ്ഥിരം കുറ്റികളില്* കൊണ്ട് കെട്ടുന്നില്ല എന്നതും ആശ്വാസത്തിനു വക നല്*കുന്നു. ഒരു വന്* വിജയമൊന്നുമായില്ലെങ്കിലും, ഒരൊന്നൊന്നര മാസം തികയ്ക്കുവാന്* ആളെ ടെമ്പോയിലിറക്കേണ്ട ഗതികേട് ചിത്രത്തിനുണ്ടാവുമെന്നു തോന്നുന്നില്ല. ഒപ്പമിറങ്ങിയ സൂപ്പര്* സ്റ്റാര്* ചിത്രങ്ങള്* പെട്ടിയിലായാലും അല്പകാലം കൂടി തുടരുവാനുള്ള കഥയൊക്കെ ഈ സത്യന്* ചിത്രത്തിനുണ്ട്. കഥ അങ്ങിനെ തുടരട്ടെ...

  2. #2
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default കഥ തുടരും Reviews

    വിദ്യാലക്ഷ്മി (മമ്*ത മോഹന്**ദാസ്) എന്ന യുവതിയുടെ ജീവിതത്തിലെ സംഭവബഹുലമായ ഒരു കാലഘട്ടമാണ് സത്യന്* അന്തിക്കാടിന്റെ അന്*പതാം ചിത്രമായ കഥ തുടരുന്നുവില്* നമ്മള്* കാണുന്നത്. ജനിച്ചുവളര്*ന്ന കുടുംബവും ഉയര്*ന്ന ജീവിതസാഹചര്യങ്ങളും പ്രണയത്തിനു വേണ്ടി ഉപേക്ഷിക്കുന്ന വിദ്യ ആരെയും തളര്*ത്തുന്ന ജീവിതാവസ്ഥകളിലൂടെ കടന്നുപോവുന്നു.

    അന്യമതസ്ഥനായ കാമുകന്* -പിന്നീട് ഭര്*ത്താവും- ഷാനവാസ് അഹമ്മദ് (അസിഫ് അലി), മകള്* ലയ (ബേബി അനിഖ), ഓട്ടോ ഡ്രൈവറാ*യ പ്രേമന്* (ജയറാം) എന്നിവര്* മുതല്* ലോട്ടറിക്കച്ചവടക്കാരനും വീട്ടുജോലിക്കാരിയും കള്ളനും മരുന്നുതളിക്കാരനും വരെ ഇതിനിടെ വിദ്യയുടെ ജീവിതത്തിലേക്ക് വരികയും പോവുകയുമൊക്കെ ചെയ്യുന്നുണ്ട്. അവരൊക്കെ വിദ്യയുടെ ജീവിതത്തില്* വരുത്തുന്ന ചെറുതും വലുതുമായ മാറ്റങ്ങളിലൂടെ സഞ്ചരിച്ചാണ് കഥ തുടരുന്നു അവസാനിക്കുന്നത്.

    PLUSES
    ഒരു സ്ത്രീകഥാപാത്രത്തെ മുന്നില്* നിര്*ത്തി മലയാളസിനിമയൊരുക്കുക എന്നത് അതിസാഹസികമാണ്. അച്ചുവിന്റെ അമ്മയ്*ക്കു ശേഷം ഒരിക്കല്*കൂടി അതിനു മുതിര്*ന്ന സത്യന്* അന്തിക്കാടിനെ എഴുന്നേറ്റു നിന്ന് ബഹുമാനിക്കാതെ പറ്റില്ല.

    സത്യന്*സിനിമകളില്* പതിവുള്ളതുപോലെ, തീരെ കൃത്രിമത്വം തോന്നാത്ത, നിലവാരമുള്ള, ജീവിതഗന്ധിയായ നര്*മസന്ദര്*ഭങ്ങളും കഥാപാത്രങ്ങളുമൊക്കെ ഇതില്* ഇടയ്*ക്ക് കാണാം. ഏതു കേസിലും പ്രതിയാകാന്* നടക്കുന്ന മുന്* കള്ളനും (ചെമ്പില്* അശോകന്*) പ്രകടനത്തൊഴിലാളികളും അവരുടെ നേതാവും (മാമുക്കോയ) കുഞ്ഞമ്മയുടെ (കെ പി എ സി ലളിത) കണ്ണീര്* ഡമോണ്*സ്*ട്രേഷനുമൊക്കെ ചില നല്ല ഉദാഹരണങ്ങള്*. ഇടയ്*ക്ക് മലയാളസിനിമാരംഗത്തെ ഒന്ന് തോണ്ടിവിടുന്നതും ചിരിക്കു വക തരുന്നുണ്ട്.

    വിദ്യാലക്ഷ്മിയായി സ്ക്രീനില്* ജീവിക്കാന്* മമ്തയ്*ക്ക് കഴിഞ്ഞു; മികച്ച അഭിനയം. അതിനൊപ്പമോ ചിലപ്പോള്* അതിനും മുകളിലോ നില്*ക്കുന്ന അഭിനയം കാഴ്ച വച്ചു കെ പി എ സി ലളിത. ചെമ്പില്* അശോകന്*, ബേബി അനിഖ, ഇന്നസെന്റ്, മാമുക്കോയ, ലക്ഷ്*മിപ്രിയ തുടങ്ങിയവരും ചിത്രത്തിന് ജീവന്* പകരുന്നതില്* വലിയ പങ്കു വഹിച്ചിട്ടുണ്ട്.

    MINUSES
    സങ്കടത്തോടെ മാത്രം പറയാന്* കഴിയുന്ന ഒന്നുണ്ട്: കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതിലും അഭിനേതാക്കളെ കാസ്*റ്റ് ചെയ്യുന്നതിലും ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും ഭദ്രമായ തിരക്കഥ ഒരുക്കുന്നതിലും അതിന് രൂപഭംഗിയുള്ള ചലച്ചിത്രഭാഷ്യം നല്*കുന്നതിലും സത്യന്* അന്തിക്കാട് ഒരുപാട് പുറകോട്ട് പോയിരിക്കുന്നു. ഇതിനേക്കാള്* വളരെ കൂടുതല്* നമ്മള്* പ്രതീക്ഷിക്കുന്നുണ്ട്; അതു നല്*കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടു താനും.

    രണ്ടാമതൊന്ന് ആലോചിക്കാതെ വെട്ടിക്കളയാവുന്ന ഭാഗങ്ങള്* ഒന്നിലധികമുണ്ട്. ഉദാ*ഹരണത്തിന്, വിദ്യ പ്രേമനോട് തന്റെ പശ്ചാത്തലം വിവരിക്കുന്ന ഭാഗത്തെ ഫ്ലാഷ് ബാക്ക് സീനുകള്*. സിനിമയെന്തെന്ന് വലിയ പിടിയില്ലാത്ത സംവിധായകരാണ് അമച്വര്* എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഈ പരിപാടി സാധാരണ കാണിക്കാറുള്ളത്. വിദ്യയുടെ വിദേശയാത്രയേക്കുറിച്ച് നാട്ടുകാര്* അഭിപ്രായം പറയുന്ന സീക്വന്*സിലുമുണ്ട് ഇതേ അമച്വറിസം.

    വിദ്യാലക്ഷ്*മിയുടെ റെയില്**വേ സ്റ്റേഷന്* വാസം നന്നായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അത് തീരെ ന്യായീകരിക്കാന്* പറ്റുന്നതല്ല. അത്തരമൊരു അവസ്ഥയില്* പെട്ടു പോകുന്ന ഒരു സാധാരണ പെണ്**കുട്ടിയുടെ ഏറ്റവും അവസാനത്തെ ഓപ്*ഷനായി വേണമെങ്കില്* റെയില്**വേ സ്റ്റേഷനെ കാണാം. എന്നാല്*, കുട്ടിയും രണ്ടു ബാഗുമായി വിദ്യ നേരെ പോകുന്നത് അങ്ങോട്ടാണ്.

    ആദ്യപകുതിയില്* ഇത്തിരി ഇഴഞ്ഞാണ് സിനിമ നീങ്ങുന്നത്. മമ്തയ്*ക്ക് പറ്റിയ ജോഡിയാകാന്* അസിഫ് അലിക്ക് കഴിയാതെ പോയതും ആദ്യപകുതിക്ക് ദോഷം ചെയ്തു. മനസ്സില്* നില്*ക്കുന്ന മട്ടില്* സിനിമ അവസാനിപ്പിക്കാനും കഴിഞ്ഞിട്ടില്ല.

    EXTRAS
    1. സംവിധാനം സത്യന്* അന്തിക്കാട് എന്ന് ടൈറ്റിലില്* എഴുതിക്കാണിക്കുന്ന സിനിമയേക്കുറിച്ച് കാണികള്*ക്ക് ചില പ്രതീക്ഷകളുണ്ട്. അതില്* പകുതിയെങ്കിലും നിറവേറ്റിയാല്* അവര്* സന്തുഷ്*ടരാകും; ബാക്കി പകുതി കണ്ണടച്ചുവിട്ടേക്കും. പറയത്തക്ക പുതുമകളോ എക്സലന്*സോ ഇല്ലാതിരുന്നിട്ടും ഇന്നത്തെ ചിന്താവിഷയം, ഭാഗ്യദേവത, രസതന്ത്രം എന്നീ സമീപകാലചിത്രങ്ങള്* തിയറ്ററുകളില്* പണമുണ്ടാക്കിയത് അതുകൊണ്ടാണ്.
    ആ പകുതിയുടെ ആനുകൂല്യം പോലും നേടിയെടുക്കാന്* കഥ തുടരുന്നുവിന് സാധിക്കുന്നില്ല.

    2. മികച്ച ടീ*മിനെ ഒപ്പം നിര്*ത്താന്* സത്യന്* അന്തിക്കാടിന് കഴിഞ്ഞിട്ടുള്ളപ്പോഴാണ് അദ്ദേഹത്തെ ഒരു ബ്രാന്*ഡ് ആക്കി മാറ്റിയ ചിത്രങ്ങളെല്ലാം പിറന്നിരിക്കുന്നത്. ശ്രീനിവാസന്*, രഘുനാഥ് പലേരി, ലോഹിതദാസ്, ജോണ്*സണ്*, സൂപ്പര്* സ്റ്റാര്* ആകുന്നതിനു മുന്*പുള്ള മോഹന്*ലാല്*, ഒടുവില്* ഉണ്ണികൃഷ്*ണന്*, രഞ്ജന്* പ്രമോദ് തുടങ്ങിയവര്* ഉദാഹരണം. സഹസംവിധായകര്* മുതല്* മെസിലെ ചായക്കാരന്* വരെ നമുക്കറിയാത്ത വേറെയും ചിലര്* ഉണ്ടാകാം. പല കാരണങ്ങള്* കൊണ്ട് ഇവരൊന്നും ഇപ്പോള്* അദ്ദേഹത്തിനൊപ്പമില്ല. അടുത്ത ഏപ്രിലില്* അടുത്ത ചിത്രവുമായി വരുന്നതിനു മുന്*പ് സമര്*ഥരായ പുതിയ ടീം അംഗങ്ങളെ കണ്ടുപിടിക്കാന്* അദ്ദേഹം കുറച്ച് സമയം ചെലവിടണം. ഇപ്പോള്* ടീമില്* കയറിക്കൂടിയിരിക്കുന്ന പാഴ്*വസ്തുക്കള്* പുറംതള്ളുകയും വേണം.

    LAST WORD
    സത്യന്* അന്തിക്കാടിന്റെ മകന്* അഖില്* സത്യന്* ഈ ചിത്രത്തിലൂടെ സഹസംവിധായകനായി. അതിനു പകരം, അഖില്* ഈ ചിത്രത്തിന്റെ സംവിധായകനായിരുന്നെങ്കില്* നമുക്ക് ഇങ്ങനെ എഴുതാമായിരുന്നു:
    അച്ഛനെപ്പോലെ ജീവിതത്തെ പ്രസന്നമായി സമീപിക്കാനും അതില്* നിന്ന് നര്*മത്തിന്റെ നേര്*ത്ത നൂലുകള്* ഇഴ ചേര്*ത്തെടുക്കാനും അഖിലിനു കുറെയൊക്കെ കഴിഞ്ഞു. ആദ്യചിത്രം അത്ര നന്നായില്ലെങ്കിലും, നല്ലൊരു ചിത്രവുമായി ഈ ചെറുപ്പക്കാരന്* എന്നെങ്കിലും നമ്മുടെ മുന്നില്* വന്നുകൂടായ്*കയില്ല.
    പക്ഷേ, ഇതിന്റെ സംവിധായകന്* അഖില്* അല്ല!

    RATING
    Good Movie

  3. #3
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default കഥ തുടരുന്നു

    കഥ തുടരുന്നു! ഈ സിനിമയ്ക്ക് ഏറ്റവും യോജിച്ച ടൈറ്റില്*. സത്യന്* അന്തിക്കാട് കഥ തുടരുകയാണ്. ഈ അമ്പതാം സിനിമയിലും ‘പണ്ടുമുതല്* പറയുന്ന അതേ കഥ’ തുടരുന്നു! എങ്കിലും, മലയാള സിനിമയിലെ ഈ കടുത്ത വേനല്*ക്കാലത്ത് നല്ല തണുത്ത ജലം കുടിക്കാന്* കിട്ടിയ അനുഭൂതിയുണ്ട് ഈ സിനിമയ്ക്കെന്ന് പറയാതെ വയ്യ. ആവര്*ത്തിച്ച് പറഞ്ഞാലും അന്തിക്കാടന്* കഥകളുടെ മധുരം കുറയുന്നില്ല. ചുറ്റുമുള്ള ചവര്*പ്പന്* സിനിമകള്*ക്കിടയില്* ഇളം*മധുരവും തേന്**മധുരമാകും.

    മം*മ്തയാണ് ചിത്രത്തിലെ നായിക. അല്ലെങ്കില്* മം*മ്ത അവതരിപ്പിക്കുന്ന വിദ്യാലക്*ഷ്മി എന്ന യുവതി തന്നെയാണ് ഈ ചിത്രത്തിന്*റെ കഥ. അവള്* ഒരു സങ്കടക്കടലാണ്. ചെറുപ്രായത്തിലേ ഭര്*ത്താവ്(ഷാനവാസ് - ആസിഫ് അലി) മരിച്ചു. ഒരു രാത്രിയില്* ക്വട്ടേഷന്* സംഘത്തിന്*റെ ആക്രമത്തില്* അയാള്* കൊല്ലപ്പെട്ടതാണ്. നമ്മുടെ നാട്ടില്* പതിവായി നടക്കുന്ന ഒരു ആളുമാറിക്കൊലപാതകം.

    മിശ്രവിവാഹിതരായതിനാല്* വിദ്യാലക്ഷ്മിയ്ക്കോ ഷാനവാസിനോ വീട്ടുകാരുടെ പിന്തുണ ഉണ്ടായിരുന്നില്ല. ഷാനവാസിന്*റെ മരണശേഷം വിദ്യാലക്*ഷ്മിയും മകളും തീര്*ത്തും ഒറ്റപ്പെടുന്നു. സ്വത്തോ പണമോ ആശ്വസിപ്പിക്കാന്* ആരെങ്കിലുമോ ഇല്ലാതെ അവര്* അനാഥരാകുന്നു. അങ്ങനെ ഒരു അവസ്ഥയിലാണ് പ്രേമന്*(ജയറാം) എന്ന അന്ധവിശ്വാസിയായ ഓട്ടോ ഡ്രൈവര്* അവരുടെ രക്ഷയ്ക്കെത്തുന്നത്.

    ഓട്ടോയില്* കയറിയ ശേഷം പണം നല്*കാതെ മുങ്ങുന്ന വിദ്യാലക്*ഷ്മി, പിന്നീട് കാണുമ്പോള്* തന്*റെ കഥയെല്ലാം പ്രേമനോട് പറയുന്നു. അയാള്* പതിവ് സത്യന്* അന്തിക്കാട് നായകന്* തന്നെ. നായികയുടെ ദുഃഖം തന്*റേയും ദുഃഖം. വിദ്യാലക്*ഷ്മിയെയും മകളെയും സ്വന്തം താമസസ്ഥലത്തേക്ക് പ്രേമന്* കൊണ്ടുപോകുന്നു. പിന്നീടെല്ലാം പതിവു പോലെ. അയാളുടെ ചുറ്റുവട്ടത്തുള്ളവര്*ക്ക് വിദ്യ പ്രിയങ്കരിയാകുന്നു.

    അതിനിടയില്* ഷാനവാസിന്*റെ ബന്ധുക്കളില്* നിന്ന് ചില പ്രശ്നങ്ങള്*. ഒടുവില്* ഒരു വഴി തുറന്നുകിട്ടിയപ്പോള്* അവളോട് രക്ഷപ്പെടാന്* എല്ലാവരും നിര്*ബന്ധിക്കുന്നു. അവള്* പോകാനൊരുങ്ങുമ്പോഴാണ് പ്രേമന്*റെ നെഞ്ചിലൊരു കൊളുത്തിവലി. പ്രേമന്* പ്രേമിച്ചുതുടങ്ങിയിരുന്നു വിദ്യയെ. മനസ്സിനക്കരെയിലെ റെജി എന്ന കഥാപാത്രത്തിന് തോന്നിയ അതേ വികാരം തന്നെ.

    തന്*റെ തന്നെ മുന്**കാല പടങ്ങളില്* നിന്നാണ് സത്യന്* അന്തിക്കാട് ഇപ്പോള്* ഊര്*ജ്ജം ഉള്*ക്കൊള്ളുന്നത്. എം ബി ബി എസ് പാതി മുടങ്ങിയ വിദ്യാലക്ഷ്മിയെ തുടര്*ന്ന് പഠിപ്പിക്കാനുള്ള പ്രേമന്*റെ തീരുമാനം തന്നെ നോക്കുക. ‘വിനോദയാത്ര’യിലെ വിനോദ് നായികയായ അനുപമയോടു ചെയ്യുന്നതും അതുതന്നെയാണ്.

    യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്* ജയറാമിന്*റെ പ്രണയം നായികയെ അറിയിക്കുന്നതാരാണ് - സാക്ഷാല്* ഇന്നസെന്*റ്. ‘കഥ തുടരുന്നു’വില്* ജയറാം പ്രണയപ്രശ്നത്തില്* അകപ്പെടുമ്പോഴും ഉപദേശകന്*റെ റോള്* ഇന്നസെന്*റിനാണ്. സന്ദേശം എന്ന ചിത്രത്തിലെ മാമുക്കോയയുടെ കഥാപാത്രം ഏതാണ്ട് അതേപോലെ ഈ ചിത്രത്തിലുമുണ്ട്.

    പ്രേമന്* താമസിക്കുന്ന ചേരിപ്രദേശം നമ്മളെ മറ്റൊരു സത്യന്* ചിത്രം ഓര്*മ്മിപ്പിക്കും - കൊച്ചു കൊച്ചു സന്തോഷങ്ങള്*. ആ സിനിമയിലെ നര്*ത്തകിയായ നായികയോടു തോന്നുന്ന അതേ വികാരമാണ് ഈ ചേരിപ്രദേശത്തെ ആളുകള്*ക്ക് വിദ്യാലക്*ഷ്മിയോടും തോന്നുന്നത്.
    Pro


    ഗാനങ്ങളില്* പോലുമുണ്ട് ആവര്*ത്തനം. മനസിനക്കരെയില്* ജയറാമും ഇന്നസെന്*റും ചേര്*ന്ന് പാടുന്ന കള്ളുകുടിപ്പാട്ട് ഭാഗ്യദേവതയില്* ചെറിയ വ്യത്യാസത്തോടെ ‘ആഴിത്തിരതന്നില്* വീണാലും...’ എന്ന് അവതരിച്ചു. അതേ പാട്ട് 'കിഴക്കുമല കമ്മലിട്ട..’ എന്ന് പുതിയ ചിത്രത്തിലും ആവര്*ത്തിക്കുന്നു. ഭാഗ്യദേവതയിലെ “അല്ലിപ്പൂവേ മല്ലിപ്പൂവേ...” എന്ന ഗാനം മറ്റൊരു രൂപത്തില്* കഥ തുടരുന്നുവില്* “ആരോ പാടും...” എന്ന് ആവര്*ത്തിച്ചിരിക്കുന്നു. പാട്ടിന്*റെ താ*ളവും മുഹൂര്*ത്തങ്ങളുമെല്ലാം തമ്മില്* നല്ല സാമ്യം.

    എന്നിരുന്നാലും, ഇതൊരു പക്കാ സത്യന്* അന്തിക്കാട് ചിത്രമാണ്. കുടുംബപ്രേക്ഷകര്*ക്ക് കണ്ടിരിക്കാന്* കഴിയുന്ന എല്ലാ ഘടകങ്ങളും ചേര്*ന്ന ഒരു സിനിമ. ഇളയരാജയുടെ പാട്ട്, ജയറാമിന്*റെ അഭിനയം, വേണുവിന്*റെ ക്യാമറ എല്ലാം ശരാശരിക്ക് മുകളില്*. വിദ്യാലക്*ഷ്മി എന്ന കഥാപാത്രത്തെ മം*മ്ത ഉജ്ജ്വലമാക്കി. മം*മ്തയുടെ ഭര്*ത്താവായി അഭിനയിച്ച ആസിഫ് അലിയും മികച്ച പ്രകടനം കാഴ്ചവച്ചു. കെ പി എസ് ലളിത, മാമുക്കോയ, ഇന്നസെന്*റ് എന്നിവര്*ക്ക് പതിവുപോലെ 100/100 മാര്*ക്ക്. ചെമ്പില്* അശോകന്*റെ അഭിനയവും എടുത്തുപറയണം.

    താരാഘോഷവും അട്ടഹാസവും പ്രിയമില്ലാത്താവര്*ക്ക് ധൈര്യപൂര്*വം ‘കഥ തുടരുന്നു’ കളിക്കുന്ന തിയേറ്ററില്* കയറാം. ലാളിത്യമുള്ള ഒരു സിനിമ കണ്ട് മനസ്സു നിറയ്ക്കാം.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •