‘നീലത്താമര’ മലയാള സിനിമയ്ക്ക് കഴിവുള്ള കുറേ പുതുമുഖങ്ങളെ സമ്മാനിച്ചു. ആ ചിത്രത്തിലെ നായകന്* കൈലാഷ് വളരെ ശ്രദ്ധയോടെ തന്*റെ പുതിയ ചിത്രങ്ങള്* തെരഞ്ഞെടുക്കുകയാണ്. ബെസ്റ്റ് ഓഫ് ലക്ക്, ശിക്കാര്* തുടങ്ങിയ പുതിയ ചിത്രങ്ങളില്* മികച്ച കഥാപാത്രങ്ങളെയാണ് കൈലാഷിന് ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ മലയാള സിനിമയിലെ ‘മാറ്റങ്ങളുടെ തമ്പുരാന്*’ രഞ്ജിത് കൈലാഷിനെ തന്*റെ ചിത്രത്തില്* നായകനാക്കുന്നു.


രഞ്ജിത് കഥയും തിരക്കഥയുമെഴുതുന്ന ‘പെണ്**പട്ടണം’ എന്ന ചിത്രത്തില്* കൈലാഷാണ് നായകന്*. സ്ത്രീ കഥാപാത്രങ്ങള്*ക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തില്* ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് കൈലാഷ് അവതരിപ്പിക്കുന്നത്. വിഷ്ണുപ്രിയ, രേവതി, ശ്വേതാ മേനോന്*, കെ പി എ സി ലളിത എന്നിവര്* കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വി എം വിനു ആണ് ‘പെണ്*പട്ടണം’ സംവിധാനം ചെയ്യുന്നത്. രഞ്ജിത്തിന്*റെ തിരക്കഥയ്ക്ക് സംഭാഷണം എഴുതുന്നത് ടി എ റസാഖ്.

വര്*ണചിത്ര ഫിലിംസ് നിര്*മ്മിക്കുന്ന പെണ്*പട്ടണം ഈയാഴ്ച ചിത്രീകരണം ആരംഭിക്കും. കോഴിക്കോടാണ് പ്രധാന ലൊക്കേഷന്*.