വേഗതയുടെ, കുട്ടിക്രിക്കറ്റ് ലോകകപ്പിന്റെ മൂന്നാം പതിപ്പില്* കിരീടം ഇംഗ്ലണ്ടിന്. ഫൈനലില്* ഓസ്*ട്രേലിയയെ ഏഴു വിക്കറ്റിന് കീഴടക്കിയാണ് കോളിങ്*വുഡും സംഘവും കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഓസീസ് നിശ്ചിത ഓവറില്* ആറു വിക്കറ്റ് നഷ്ടത്തില്* 147 റണ്*സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നു ഓവര്* ശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്* ലക്*ഷ്യത്തിലെത്തുകയായിരുന്നു.

ഇംഗ്ലണ്ടിന് ലഭിക്കുന്ന ആദ്യ ലോക ക്രിക്കറ്റ് കിരീടം കൂടിയാണിത്. തുടരെ വിക്കറ്റുകള്* പിഴുത് തുടക്കത്തില്*ത്തന്നെ എതിരാളികളെ സമ്മര്*ദത്തിലാഴ്ത്തിയായിരുന്നു ഇംഗ്ലണ്ട് ജയം. ഓപ്പണര്* മൈക്കല്* ലംബിനെ തുടക്കത്തില്* തന്നെ നഷ്ടമായെങ്കിലും ക്രെയ്ഗ് കീസ്*വെറ്ററും (63) പീറ്റേഴ്*സണും (47) ഇംഗ്ലണ്ടിന് കിരീടം സമ്മാനിക്കുകയായിരുന്നു.

ക്രെയ്ഗ് കൈസ്*വെറ്ററും (49 പന്തില്* രണ്ടു സിക്*സും ഏഴു ഫോറുമടക്കം 63) കെവിന്* പീറ്റേഴ്*സണും (31 പന്തില്* ഒരു സിക്*സും നാലു ഫോറുമടക്കം 47) രണ്ടാം വിക്കറ്റിന് 68 പന്തില്* ചേര്*ത്ത 111 റണ്*സാണ് വിജയത്തില്* നിര്*ണായകമായത്. കോളിങ്*വുഡും (12) ഇയോന്* മോര്*ഗനും (15) പുറത്താവാതെ നിന്നു.

നേരത്തേ, മുന്*നിര എളുപ്പം തകര്*ന്നിട്ടും ഡേവിഡ് ഹസിയുടെ (54 പന്തില്* 59 റണ്*സ്) മികവിലാണ് ഓസീസ് മാന്യമായ സ്കോര്* നേടിയത്. കാമറോണ്* വൈറ്റ് 30 റണ്*സെടുത്തു. മൈക്ക് ഹസി 17 റണ്*സുമായി പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിന്റെ റ്യാന്* സൈഡ്*ബോട്ടം രണ്ടു വിക്കറ്റ് വീഴ്ത്തി.

കെന്*സിങ്ടണ്* ഓവലിലെ പിച്ചിന്റെ ആനുകൂല്യം ഇംഗ്ലീഷ് ബൗളര്*മാര്* തുടക്കത്തിലേ മുതലാക്കുകയായിരുന്നു. ഇന്നിങ്*സിന്റെ മൂന്നാം പന്തില്* സൈഡ്*ബോട്ടം ഓസീസ് ഓപണര്* ഷെയ്ന്* വാട്*സനെ (രണ്ട്) മടക്കി. എട്ട് റണ്*സിനിടെ മൂന്ന് മുന്*നിര ബാറ്റ്*സ്മാന്മാരെ നഷ്ടപ്പെട്ട ഓസ്*ട്രേലിയക്ക് താങ്ങായത് മധ്യനിരക്കാരന്* ഡേവിഡ് ഹസ്സിയുടെ(59) അര്*ധശതകവും കാമറോണ്* വൈറ്റ്(30), ക്യാപ്റ്റന്* മൈക്കല്* ക്ലാര്*ക്ക്(27), മൈക്ക് ഹസ്സി(17 നോട്ടൗട്ട്) എന്നിവരുടെ പിന്തുണയുമാണ്. 54 പന്തില്* രണ്ടു ബൗണ്ടറിയും രണ്ടുസിക്*സറുമടിച്ച ഡേവിഡ് ഹസ്സിയാണ് ഓസീസിന്റ രക്ഷകനായത്.