പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് വായിക്കാന്* പോലും പ്രായമാകുന്നതിന് മുമ്പേ പുകവലി തുടങ്ങിയാല്* എന്തുചെയ്യും? ആര്*ദി റിസാല്* എന്ന കൊച്ചു പയ്യന് പ്രായം രണ്ട് വയസ്സ് മാത്രം, എന്നാല്* ഒരു ദിവസം അവന്* വലിക്കുന്നത് നാല്**പതോളം സിഗരറ്റുകളാണ്.

ഇന്തോനേഷ്യയിലെ മൂസി ബാനിയുവാസിനില്* നിന്നാണ് കൌതുകവും അതേസമയം ഭയാനകവുമായ ഈ വാര്*ത്ത. 18 മാസം മാത്രം പ്രായമുള്ളപ്പോഴാണ് ആര്*ദിക്ക് പിതാവ് മൊഹമ്മദ് സിഗരറ്റിന്*റെ ഗന്ധം അറിയാനുള്ള അവസരം നല്*കിയത്. ഇപ്പോള്* ആര്*ദിക്ക് സിഗരറ്റ് വാങ്ങാന്* വേണ്ടി മാത്രം മാതാപിതാക്കള്* ഒരു ദിവസം ചെലവിടുന്നത് 3.78 പൌണ്ടാണ്.

തന്*റെ മകന്* പൂര്*ണമായും പുകവലിക്ക് അടിമയായതില്* ആര്*ദിയുടെ അമ്മ ദിയാന ആകെ അങ്കലാപ്പിലാണ്. സിഗരറ്റ് ലഭിച്ചില്ലെങ്കില്* അവന്* വെപ്രാളം കാണിക്കുകയും ചുമരില്* ചെന്ന്* തലയിട്ടിടിക്കുകയും ചെയ്യും. സിഗരറ്റ് വലിച്ചില്ലെങ്കില്* തലവേദനയുണ്ടാവുന്നുവെന്നാണ് അവന്* പറയുന്നത് - ഇരുപത്തിയാറുകാരിയായ ദിയാന വിതുമ്പിക്കൊണ്ട് പറഞ്ഞു. എന്നാല്* ആര്*ദിയുടെ ഈ സ്വഭാവത്തില്* പിതാവ് മൊഹമ്മദിന് വലിയ ആശങ്കകളൊന്നുമില്ല.

ഒരു ബ്രാന്*ഡ് മാത്രം വലിക്കാനാണ് ആര്*ദിക്കിഷ്ടം. ആര്*ദിയുടെ പുകവലി മാറ്റിയെടുക്കാന്* അധികൃതരും വലിയ താല്**പര്യമാണ് കാണിക്കുന്നത്. കുട്ടി പുകവലി മാറ്റുകയാണെങ്കില്* ഒരു കാറ് വാങ്ങിത്തരാമെന്നാണ് ആര്*ദിയുടെ കുടുംബത്തിന് അധികൃതര്* നല്*കിയ വാഗ്ദാനം.

കുട്ടികള്*ക്കിടയിലെ പുകവലി രാജ്യത്ത് വര്*ദ്ധിച്ചുവരുന്നതാണ് അധികൃതരെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചതെന്നറിയുന്നു. ഇന്തോനേഷ്യയില്* മൂന്നിനും പതിനഞ്ചിനും ഇടയില്* പ്രായമുള്ള കുട്ടികളില്* 25 ശതമാനം പേരും സിഗരറ്റ് വലിച്ചിട്ടുള്ളവരോ തുടര്*ച്ചയായി വലിക്കുന്നവരോ ആണ്.