തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച സെഞ്ച്വറി ചെന്നൈ ചിന്നസ്വാമിയില്* ഇംഗ്ലണ്ടിനെതിരെ നേടിയതാണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്* ടെണ്ടുല്*ക്കര്* പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന് ശേഷം നടന്ന ടെസ്റ്റ് മത്സരത്തില്* രണ്ടാം ഇന്നിങ്സിലാണ് സച്ചിന്* സെഞ്ച്വറി നേടിയത്. ടെസ്റ്റില്* ഇന്ത്യ വിജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു.


മത്സരത്തിന്റെ രണ്ട് ആഴ്ച മുമ്പ് നടന്ന ഭീകരാക്രമണത്തിന്റെ ഭീതിയിലായിരുന്നു ഇരു ടീമുകളും ചെന്നൈയിലെത്തിയത്. സുഹൃത്തുക്കളെല്ലാം ഭീതിയിലായിരുന്നു. മത്സരം നടക്കില്ലെന്ന അവസരത്തിലായിരുന്നു ഇംഗ്ലണ്ടെത്തുന്നത്. രാജ്യമെങ്ങും ഭീതിയിലായ അവസരത്തില്* മത്സരം നടക്കുക ബുദ്ധിമുട്ടായിരുന്നു എന്നും സച്ചിന്* പറഞ്ഞു.

ഇത്രയും ഭീതിയ്ക്കിടെ ഇന്ത്യയിലെത്തിയ ഇംഗ്ലണ്ടിനെ സച്ചിന്* പ്രശംസിക്കാനും മറന്നില്ല. കാന്*സര്* രോഗികളെ സഹായിക്കാനായി ഫണ്ട് സ്വരൂ*പിക്കുന്ന ചടങ്ങിനെത്തിയതായിരുന്നു സച്ചിന്*. കൂ*ടെ ഭാര്യ ആഞ്ജലിയുമുണ്ടായിരുന്നു.

ഭീകരാക്രമണത്തിന് ശേഷം നടന്ന ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് മത്സരത്തെ കുറിച്ച് നിരവധി വാദപ്രതിവാദങ്ങള്* നടന്നു. നാലാം ഇന്നിങ്സിലെ വീരേന്ദ്ര സെവാഗിന്റെ വെടിക്കെറ്റ് ബാറ്റിംഗും ഇന്ത്യയുടെ വിജയം എളുപ്പമാക്കിയെന്നും സച്ചിന്* പറഞ്ഞു. കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട സച്ചിന്* തന്റെ സെഞ്ച്വറി ഭീകരാക്രമണത്തില്* കൊല്ലപ്പെട്ടവര്*ക്കായാണ് സമര്*പ്പിച്ചത്.