Results 1 to 1 of 1

Thread: സിങ്കം തകര്*ത്തുവാരുന്നു!

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default സിങ്കം തകര്*ത്തുവാരുന്നു!



    സിങ്കം മെഗാഹിറ്റിലേക്ക് കുതിക്കുകയാണ്. ആദ്യദിനം തന്നെ ‘സൂപ്പര്* ആക്ഷന്* എന്*റര്*ടെയ്നര്*’ എന്ന പേരുനേടിയതോടെ ഈ സിനിമ സൂര്യയുടെ ഏറ്റവും വലിയ കൊമേഴ്സ്യല്* വിജയമാകുമെന്ന് ഉറപ്പായി. ലോകമെമ്പാടും 512 തിയേറ്ററുകളില്* റിലീസ് ചെയ്ത ഈ ചിത്രം എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും 90 ശതമാനം കളക്ഷനിലാണ് മുന്നേറുന്നത്. തമിഴ്നാട്ടില്* 352 കേന്ദ്രങ്ങളിലാണ് സിങ്കം കളിക്കുന്നത്.


    മുംബൈയിലും പുനെയിലുമായി 38 തിയേറ്ററുകളിലാണ് സിങ്കം റിലീസ് ചെയ്തത്. ഒരു തമിഴ് ചിത്രത്തിന് അടുത്തകാലത്ത് ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിംഗാണിത്. ഇവിടെമാത്രം ഒരു ദിവസം 72 ഷോ പ്രദര്*ശനം നടക്കുന്നു. ഹൃത്വിക് റോഷന്*റെ കൈറ്റ്സ് തകര്*ന്നതോടെ മുംബൈയിലെ കൂടുതല്* മള്*ട്ടിപ്ലക്സുകള്* സിങ്കം പ്രദര്*ശിപ്പിക്കാന്* തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്.

    ഒരു ബിഗ് ബജറ്റ് ഹിന്ദി ചിത്രത്തിന് ലഭിക്കുന്നതിലും മികച്ച വരവേല്*പ്പാണ് മുംബൈ ഏരിയയില്* ഈ ഹരിച്ചിത്രത്തിന് ലഭിക്കുന്നതെന്നാണ് റിപ്പോര്*ട്ടുകള്*. യുവാക്കളെയും കുടുംബങ്ങളെയും ഒരുപോലെ ആകര്*ഷിക്കുന്നു എന്നതാണ് സിങ്കത്തിന്*റെ പ്രത്യേകത. പ്രവൃത്തിദിവസം റിലീസ് ചെയ്തിട്ടും കുടുംബപ്രേക്ഷകരുടെ ഇത്രവലിയ പങ്കാളിത്തം ലഭിച്ചത് സിനിമയുടെ ലോംഗ്*റണ്* ഉറപ്പാക്കുന്നു.

    ‘പൈസാ വസൂല്*’ ചിത്രമെന്ന പേര് നേടിയതോടെ കൂടുതല്* നോര്*ത്തിന്ത്യന്* മാര്*ക്കറ്റുകളിലേക്ക് സിങ്കം റിലീസ് ചെയ്യപ്പെടുകയാണ്. തമിഴ് സിനിമയ്ക്ക് കൂടുതല്* പുതിയ മാര്*ക്കറ്റുകള്* നേടിക്കൊടുക്കാന്* ഈ സൂര്യ ചിത്രത്തിന് കഴിയുന്നു എന്നത് അദ്ദേഹത്തിന്*റെ ഉയര്*ന്ന താരമൂല്യത്തിന്*റെ തെളിവാണ്.
    Last edited by rameshxavier; 05-29-2010 at 08:01 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •