തമിഴ്നാട് മുന്* മുഖ്യമന്ത്രി ജയലളിത തോല്**വി തീരെ ഇഷ്ടപ്പെടാത്ത വ്യക്തിയാണ്. തനിക്ക് ബോധ്യപ്പെടാത്ത രീതിയിലുള്ള പ്രവര്*ത്തനം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും ജയലളിത അത് മനസില്* കുറിച്ചു വയ്ക്കുന്നു. അവസരം വരുമ്പോള്* ശക്തമായ പ്രതികരണം പുരട്ചി തലൈവിയില്* നിന്ന് പ്രതീക്ഷിക്കാം.ഖുശ്ബുവിന്*റെ കാര്യത്തില്* സംഭവിച്ചതും അതാണ്.


ഖുശ്ബു ഡി എം കെയില്* ചേര്*ന്നതോടെ ജയലളിത തന്*റെ ശത്രുക്കളുടെ പട്ടികയില്* ഒരാളുടെ പേരുകൂടി എഴുതിച്ചേര്*ത്തു. ജയ ടി വിയില്* ഖുശ്ബു ജാക്പോട്ട് എന്ന പരിപാടി വര്*ഷങ്ങളായി അവതരിപ്പിച്ചു വരുന്നുണ്ടായിരുന്നു. അവതാരക സ്ഥാനത്തുനിന്ന് ഖുശ്ബുവിനെ നീക്കിക്കൊണ്ടാണ് ജയലളിത പകരം വീട്ടിയത്. ഖുശ്ബുവിന് പകരക്കാരിയായി ആരു വരും എന്നത് കോടമ്പാക്കം ഉറ്റുനോക്കിയ സംഗതിയാണ്. ഇപ്പോള്* അതിനും ഉത്തരം ലഭിച്ചിരിക്കുന്നു.

ജയ ടി വിയുടെ പ്രസ്റ്റീജ് പ്രോഗ്രാമായ ജാക്പോട്ട് ഇനിമുതല്* അവതരിപ്പിക്കുക നദിയ മൊയ്തു ആയിരിക്കും. ആദ്യമൊന്നും മിനിസ്ക്രീനില്* വലിയ താല്**പ്പര്യം കാണിക്കാതിരുന്ന നദിയ ജാക്പോട്ടിലേക്കുള്ള ക്ഷണം സന്തോഷപൂര്*വം സ്വീകരിച്ചു എന്നാണ് അറിയുന്നത്. തമിഴകത്ത് ഏറെ പോപ്പുലറായ ഈ ഷോ അവതരിപ്പിക്കുന്നതിലൂടെ തന്*റെ താരപദവി കോളിവുഡില്* കൂടുതല്* ഉറപ്പിക്കാമെന്നാണ് നദിയ പ്രതീക്ഷിക്കുന്നത്.

അതേസമയം, സിനിമയിലും കൂടുതല്* സജീവമാകുകയാണ് നദിയാ മൊയ്തു. മലയാളത്തില്* മമ്മൂട്ടിക്കൊപ്പം ഡബിള്*സ്, ഫാസില്* ചിത്രം തുടങ്ങിയവയിലാണ് നദിയ അഭിനയിക്കുന്നത്. തമിഴിലും അരഡസനോളം ചിത്രങ്ങള്* നദിയയുടെ ഡേറ്റിനായി കാത്തിരിക്കുന്നുണ്ട്.