ഇത് ചെറമ്മല്* ഈനാശു ഫ്രാന്*സിസ്. അതായത് സി ഇ ഫ്രാന്*സിസ്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സ്വന്തം പ്രാഞ്ചിയേട്ടന്*. തൃശൂരില്* അരി മൊത്തവ്യാപാരമാണ് കക്ഷിയുടെ ജോലി. ഈ ലോകത്തിന്*റെ മുഴുവന്* പ്രശ്നങ്ങള്* തന്*റെ തലയ്ക്കുള്ളില്* ഒളിപ്പിച്ചുനടക്കുന്ന പ്രാഞ്ചിയേട്ടന്* മെഗാസ്റ്റാര്* മമ്മൂട്ടിയുടെ ഏറ്റവും പുതിയ കഥാപാത്രമാണ്.


രഞ്ജിത് സംവിധാനം ചെയ്യുന്ന ‘പ്രാഞ്ചിയേട്ടന്* ആന്*റ് ദി സെയിന്*റ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ടൈറ്റില്* കഥാപാത്രമാകുന്നത്. പതിവില്* നിന്ന് വ്യത്യസ്തമായി ഒരു ആക്ഷേപഹാസ്യ ചിത്രമാണ് ഇത്തവണ രഞ്ജിത് ഒരുക്കുന്നത്. രാഷ്ട്രീയവും കള്ളസ്വാമിമാരും വ്യവസായവുമെല്ലാം ആക്ഷേപഹാസ്യത്തിന്*റെ കൂരമ്പുകളില്* കൊരുക്കപ്പെടുന്നു.

പാലേരി മാണിക്യത്തിന് ശേഷം രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയാണ് പ്രാഞ്ചിയേട്ടന്*. ചിത്രത്തിന്*റെ തിരക്കഥ പൂര്*ത്തിയായി. ജൂലൈ ആദ്യവാരമാണ് ചിത്രീകരണം ആരംഭിക്കുന്നത്. വേണുവാണ് ഛായാഗ്രഹണം.

ആദ്യകാലങ്ങളില്* നര്*മത്തിന് പ്രാധാന്യമുള്ള സിനിമകള്* രഞ്ജിത് എഴുതിയിട്ടുണ്ട്. പെരുവണ്ണാപുരത്തെ വിശേഷങ്ങള്*, നഗരങ്ങളില്* ചെന്ന് രാപ്പാര്*ക്കാം, ശുഭയാത്ര, പ്രാദേശിക വാര്*ത്തകള്*, പാവക്കൂത്ത് തുടങ്ങിയവ ഉദാഹരണം. ആക്ഷന്* ഡ്രാമ വിഭാഗത്തില്* പെടുന്ന ഒട്ടേറെ തിരക്കഥകള്* രചിച്ചശേഷം വീണ്ടും നര്*മ്മത്തിലേക്കുള്ള രഞ്ജിത്തിന്*റെ മടങ്ങിപ്പോക്കാണ് പ്രാഞ്ചിയേട്ടന്* ആന്*റ് ദി സെയിന്*റ്.