നടി നവ്യാ നായര്*ക്കെതിരെ പരോക്ഷമായി ആരോപണങ്ങള്* ഉന്നയിച്ച് സംവിധായകന്* രംഗത്ത്. നടനും സംവിധായകനുമായ മഹേഷാണ് നവ്യയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഒരു ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സംവിധായകന്* രൂക്ഷമായി പ്രതികരിക്കുന്നത്.


മഹേഷ് ആദ്യമായി സംവിധാനം ചെയ്ത ‘കലണ്ടര്*’ എന്ന ചിത്രത്തില്* നവ്യയായിരുന്നു നായിക. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘പ്രമുഖ നടി’യുമായി തനിക്ക് ഷൂട്ടിംഗ് സമയത്ത് പലപ്പോഴും ഇടയേണ്ടിവന്നുവെന്നാണ് മഹേഷ് വെളിപ്പെടുത്തിയത്.

“സംവിധായകനും തിരക്കഥാകൃത്തും നിര്*മ്മാതാവും മാസങ്ങളോളം ചര്*ച്ച ചെയ്ത് രൂപപ്പെടുത്തുന്നതാണ് സിനിമയുടെ കഥയും തിരക്കഥയും. അത് ഷൂട്ടിംഗ് ലൊക്കേഷനിലെത്തുപോള്* നടീനടന്**മാര്* അവര്* അഭിനയിക്കേണ്ട ഭാഗങ്ങളില്* കറക്ഷനുകള്* വരുത്തുന്നത് നല്ല കീഴ്വഴക്കമല്ല. കലണ്ടറിലെ ഒരു പ്രമുഖ നടിയുമായി ഇതു സംബന്ധിച്ച് എനിക്ക് വാക്കു തര്*ക്കത്തിലേര്*പ്പെടേണ്ടി വന്നിട്ടുണ്ട്. രണ്ടുമൂന്നു മണിക്കൂര്* സമയം നടി മുഖം കുത്തി വീര്*പ്പിച്ചിരുന്നു. ഷൂട്ടിംഗ് തുടരാന്* കഴിഞ്ഞില്ല. എനിക്ക് പാക്കപ് പറയേണ്ടി വന്നു. നിര്*മ്മാതാവിനാണ് ഇതിന്*റെയൊക്കെ നഷ്ടമുണ്ടാകുന്നതെന്ന് ഓര്*ക്കണം” - മഹേഷ് പറയുന്നു.

“കലണ്ടറിന്*റെ ലൊക്കേഷനില്* വളരെ തിക്തമായ അനുഭവങ്ങളാണ് എനിക്കുണ്ടായത്. ഒരു നടനും നടിയും വളരെ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. അവരുടെ കടും*പിടിത്തമൊന്നും പുറത്താരും അറിഞ്ഞില്ല. സംഘടനയും അറിഞ്ഞിട്ടില്ല. കഥ പറഞ്ഞ്, ഡേറ്റ് തീരുമാനിച്ച്, കരാര്* അനുസരിച്ചുള്ള പണം കൊടുത്ത് ഒക്കെയാണ് ആര്*ട്ടിസ്റ്റുകളെ ലൊക്കേഷനിലേക്ക് കൊണ്ടുവരുന്നത്. മിക്കവര്*ക്കും ലേറ്റായിട്ടേ വരാന്* കഴിയൂ. നേരത്തേ പോകുകയും വേണം. ഈ രീതിയില്* ഷൂട്ടിംഗ് എങ്ങനെയാണ് നടത്തുക?” - മഹേഷ് ചോദിക്കുന്നു.

എന്നാല്*, ആ സിനിമയില്* അഭിനയിച്ച സറീന വഹാബിനെക്കുറിച്ച് മഹേഷിന് നല്ല അഭിപ്രായമാണ്. “ഏറെക്കാലത്തിനു ശേഷം മലയാളത്തില്* അഭിനയിക്കാന്* അവസരം ലഭിച്ചതിന്*റെ ത്രില്ലിലായിരുന്നു സറീനാ മാഡം. രാവിലെ ഏഴുമണിക്ക് ലൊക്കേഷനില്* എത്താന്* പറഞ്ഞാല്* ഏഴുമണിക്കുതന്നെ അവര്* ലൊക്കേഷനിലുണ്ടായിരിക്കും. എന്നാല്* ഒമ്പതുമണിക്ക് ലൊക്കേഷനിലെത്തിയാല്* മതിയെന്നു പറഞ്ഞ് അവരെ പിന്തിരിപ്പിച്ച നടിയും എന്*റെ ചിത്രത്തിലുണ്ടായിരുന്നു.” - മഹേഷ് പറയുന്നു.