ഏഷ്യാ കപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി. ശ്രീലങ്കയെ 81 റണ്*സിനാണ് തോല്*പ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്* ആറു വിക്കറ്റ് നഷ്ടത്തില്* 268 റണ്*സ് നേടി. മറുപടി ബാറ്റിംഗിനെത്തിയ ലങ്കയുടെ ഇന്നിംഗ്സ് ഇന്ത്യന്* ബൌളര്*മാര്* 187 റണ്*സില്* അവസാനിച്ചു. ദിനേശ് കാര്*ത്തിക്കിന്റെ (66) അര്*ധ സെഞ്ചുറിയും ആശിഷ് നെഹ്*റയുടെ നാലു വിക്കറ്റുമാണ് ഇന്ത്യന്* വിജയം എളുപ്പമാക്കിയത്.


ഗൗതം ഗംഭീറും കാര്*ത്തിക്കും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്*കിയത്. ഗംഭീര്* പെട്ടെന്ന് പുറത്തായെങ്കിലും നായകന്* മഹേന്ദ്രസിങ് ധോണി (38), രോഹിത് ശര്*മ (41) മാന്യമായ സ്കോര്* നേടാന്* സഹായിച്ചു. അവസാന ഓവറുകള്* വെടിക്കെറ്റ് ബാറ്റിംഗ് പുറത്തെടുക്കാന്* കഴിയാതെ പോയതാണ് സ്കോര്* കുറച്ചത്.

ഉജ്ജ്വലമായി പന്തെറിഞ്ഞ ആശിഷ് നെഹ്*റ 40 റണ്*സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. സഹീര്*ഖാനും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതം നേടി. അഞ്ചാമനായി മടങ്ങിയ റെയ്*ന 29 റണ്*സ് നേടി. 25 റണ്*സുമായി ജഡേജയും ഏഴു റണ്*സുമായി ഹര്*ഭജനും പുറത്താകാതെ നിന്നു. ബൗളിങ് നിരയില്* കണ്ടമ്പിയും മലിംഗയും രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയുടെ തുടക്കം തന്നെ പാളി. സ്*കോര്* ബോര്*ഡില്* അഞ്ചു റണ്*സ് മാത്രമായിരിക്കെ തിലകരത്*ന ദില്*ഷനെ (പൂജ്യം) പുറത്താക്കി. അര്*ധ സെഞ്ച്വറി നേടിയ ചാമര കപുഗദേരക്കും (55) കണ്ടമ്പിക്കും (31) പുറമെ മറ്റാര്*ക്കും ലങ്കന്* നിരയില്* തിളങ്ങാനായില്ല.