നിലവിലെ ചാമ്പ്യന്*മാരായ ഇറ്റലി ലോകകപ്പിന്*റെ ആദ്യ റൌണ്ട് കടക്കാതെ പുറത്തായി. ലോക ഫുട്ബോളിലെ ചെറുമീനുകളായ സ്ലൊവാക്യയോട് രണ്ടിനെതിരെ മൂന്നു ഗോളുകള്*ക്ക് അടിയറവ് പറഞ്ഞാണ് ചാമ്പ്യന്*മാരുടേ മടക്കം. പ്രീക്വാര്*ട്ടര്* യോഗ്യതയ്ക്ക് സമനിലയെങ്കിലും വേണ്ടിയിരുന്ന ഇറ്റലി അവസാന നിമിഷം കൈ മെയ് മറന്നു പൊരുതിയെങ്കിലും ഗോള്* മാത്രം നേടാ*നായില്ല.


ആദ്യ പകുതിയുടെ 25 ആം മിനുറ്റില്* റോബര്*ട്ട് വിറ്റെക് ആണ് സ്ലൊവാക്യയ്ക്ക് വേണ്ടി അക്കൌണ്ട് തുറന്നത്. തിരിച്ചടിക്കാന്* ആവുന്നതെല്ലാം ശ്രമിച്ചിട്ടും കന്നവാരോയ്ക്കും കൂട്ടര്*ക്കും ഗോള്* മാത്രം നേടാനായില്ല. ഒടുവില്* പ്രതിരോധം മറന്നുള്ള ആക്രമണത്തിനിടെ 72 ആം മിനുറ്റില്* റോബര്*ട്ട് വിറ്റെക്ക് വീണ്ടും ഇറ്റാലിയന്* വലയനക്കി.

തോല്*വി ഉറപ്പാക്കിയ അസൂരിപ്പടയ്ക്ക് 81 ആം മിനുറ്റില്* അന്*റോണിയോ ഡി നറ്റാലെ നേടിയ ഗോള്* ജീവവായു ആയി. സമനില പോലും പ്രീക്വാര്*ട്ടര്* ഉറപ്പാക്കുമെന്ന് ഉറപ്പായപ്പോള്* പ്രതിരോധം മറന്ന് ആക്രമിച്ച ഇറ്റലി ഒടുവില്* അതിന് വന്* വില കൊടുക്കേണ്ടി വന്നു. 89 ആം മിനുറ്റില്* കമില്* കപൌനുക് വീണ്ടും ഇറ്റാലിയന്* വലയില്* പന്തെത്തിച്ചു.

3-1ന് പുറകിലായ ഇറ്റലിയ്ക്ക് വേണ്ടി 90 ആം മിനുറ്റില്* ഫാബിയൊ ഗ്വാഗിലെറെല ഗോള്* നേടി പ്രതീക്ഷ നിലനിര്*ത്തിയെങ്കിലും അവസാന നിമിഷത്തെ കൂട്ടപ്പൊരിച്ചിലില്* സ്ലൊവാക്യന്* പ്രതിരോധം പതറിയില്ല. ഗ്രൂപ്പ് ചാമ്പ്യന്മാരായി പരാഗ്വയും സ്ലൊവാക്യയ്ക്കൊപ്പം പ്രീക്വാര്*ട്ടറിലെത്തി.