സിനിമാ സമരം ഒത്തുതീര്*ന്നു. വിതരണക്കാരും തീയേറ്റര്* ഉടമകളും തമ്മില്* ഇന്ന് നടന്ന ചര്*ച്ചയിലാണ് സമരം ഒത്തുതീര്*ന്നത്. പ്രശ്നങ്ങള്* എല്ലാം ചര്*ച്ച ചെയ്ത് പരിഹരിച്ചതായി എക്സിബിറ്റേഴ്സ് ഫെഡറേഷന്* നേതാവ് ലിബര്*ട്ടി ബഷീര്* അറിയിച്ചു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്* സെക്രട്ടറി ജി സുരേഷ്കുമാറിന്*റെ മധ്യസ്ഥതയിലായിരുന്നു ചര്*ച്ച നടന്നത്.

വിവിധ വിഷയങ്ങള്* ഉന്നയിച്ച് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്* നിലപാട് കര്*ശനമാക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ചര്*ച്ചകള്* നടന്നിരുന്നെങ്കിലും അവ പരാജയപ്പെടുകയായിരുന്നു. ഹോള്*ഡ്ഓവര്* കണക്കാക്കുന്ന രീതി പരിഷ്*കരിക്കണമെന്നായിരുന്നു വിതരണക്കാരുടെ മുഖ്യ ആവശ്യം. ഈയാവശ്യത്തിന് എക്സിബിറ്റേഴ്സ് ഫെഡറേഷന്* വഴങ്ങിയെങ്കിലും കളക്ഷന്*റെ ശതമാനം സംബന്ധിച്ച് തീരുമാനമായിരുന്നില്ല.

എന്നാല്* ഇന്ന് നടന്ന ചര്*ച്ചയില്* പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നും ഈ വെള്ളിയാഴ്ച മുതല്* പുതിയ ചിത്രങ്ങള്* റിലീസ് ചെയ്യുമെന്നും ലിബര്*ട്ടി ബഷീര്* അറിയിച്ചു.