ഇംഗ്ലണ്ടിനെതിരായ നാറ്റ്വെസ്റ്റ് ഏകദിന പരമ്പരയില്* ഓസ്ട്രേലിയ വൈറ്റ്വാഷ് ഒഴിവാക്കി. നാലാം മത്സരത്തില്* ഓസീസ് 78 റണ്*സിനാണ് വിജയം നേടിയത്. ആദ്യ മൂന്ന് മത്സരങ്ങള്* വിജയിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത അമ്പത് ഓവറില്* അഞ്ചു വിക്കറ്റ് നഷ്ടത്തില്* 290 റണ്*സെടുത്തു. എന്നാല്* ഇംഗ്ലണ്ട് 212 റണ്*സിന് പുറത്താകുകയായിരുന്നു.


ഓപ്പണര്* ഷെയ്ന്* വാട്സന്* (41), നായകന്* റിക്കിപോണ്ടിംഗ്(92), മൈക്കല്* ക്ലര്*ക്ക്( പുറത്താകാതെ 99) എന്നിവരുടെ മികവിലാണ് മികച്ച സ്കോര്* കണ്ടെത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ആന്*ഡേഴ്സണ്*, ബ്രസ്നന്*, ബ്രോഡ്, സ്വാന്* എന്നിവര്* ഓരോ വിക്കറ്റ് വീതം നേടി.

വന്* സ്കോര്* ലക്*ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് മികച്ച തുടക്കമിട്ടെങ്കിലും വിക്കറ്റ് വീഴാന്* തുടങ്ങിയതോടെ തകരുകയായിരുന്നു. ഓപ്പണര്* സ്ട്രോസ്(37), മോര്*ഗണ്*(47), യാര്*ഡി(57) എന്നിവര്* മാത്രമാണ് മികച്ച ബാറ്റിംഗ് നടത്തിയത്. ഓസ്ട്രേലിയക്ക് വേണ്ടി ഹാരിസ് അഞ്ചും ബോളിംഗ്നര്*, സ്മിത്ത് രണ്ട് വിക്കറ്റ് വീതവും നേടി.