ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നഷ്ടമായതിനു പിന്നാലെ ഒക്ടോബറില്* നടക്കുന്ന ആഷസ് പരമ്പര കൂടി നഷ്ടമായാല്* തന്*റെ ക്യാപ്റ്റന്* തൊപ്പി തെറിക്കുമെന്ന് ഓസ്ട്രേലിയന്* നായകന്* റിക്കി പോണ്ടിംഗ്. പോണ്ടിംഗിന്*റെ നായകത്വത്തിന് കീഴില്* ഓസീസിന് രണ്ട് തവണ ആഷസ് നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് അടുത്ത ആഷസ് കൂടി നഷ്ടമായാല്* തന്*റെ തൊപ്പി പോകുമെന്ന് പോണ്ടിംഗ് വ്യക്തമാക്കിയത്.

‘ഒക്ടോബറില്* ഓസ്ട്രേലിയയില്* നടക്കുന്ന ആഷസ് പരമ്പര സ്വന്തമാക്കാനായില്ലെങ്കില്* ഞാന്* വേറെ പണി നോക്കേണ്ടി വരും. ആഷസിനു പുറമെ ഇന്ത്യന്* പരമ്പരയും ഏകദിന ലോകകപ്പും വരാനിരിക്കുന്നതിനാല്* എന്*റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലമാണ് വരാനിരിക്കുന്നത്. ഈ സാഹചര്യത്തില്* കഴിവിന്*റെ പരമാവധി പുറത്തെടുത്തേ മതിയാവു’.

ഈ വെല്ലുവിളികളെ വിജയകരമായി നേരിടാ*നായാല്* ടീമിനെ പുതിയ ചക്രവാളത്തിലേക്ക് നയിക്കാന്* തനിക്കാവുമെന്നും പോണ്ടിംഗ് പറഞ്ഞു. ആഷസും ലോകകപ്പും നേടി ക്യാപ്റ്റന്* പദവി ഒഴിയുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്*കാന്* പോണ്ടിംഗ് തയ്യാറായില്ല.

തനിക്ക് കഴിക്കാന്* കഴിയുന്നിടത്തോളം കളി തുടരുമെന്നും പോണ്ടിംഗ് പറഞ്ഞു. ‘വിരമിക്കാന്* അനുയോജ്യ സമയം എന്നൊരു സമയമുണ്ടോ എന്ന് എനിക്കറിയില്ല. എന്തായാലും എന്*റെ മേല്* സമ്മര്*ദ്ദമില്ല’. കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും ആഷസ് പരമ്പരയില്* മികവ് കാട്ടുക എന്നതാണ് തന്*റെ ലക്*ഷ്യമെന്നും പോണ്ടിംഗ് പറഞ്ഞു.