ടീം ഇന്ത്യയെ നയിക്കാന്* അവസരം ലഭിച്ചാല്* സ്വീകരിക്കുമെന്ന് സീനിയര്* താരം ഹര്*ഭജന്* സിംഗ്. വൈസ് ക്യാപ്റ്റന്* സ്ഥാനം നല്*കുകയാണെങ്കില്* ഏറ്റെടുക്കുമെന്ന് ഭാജി പറഞ്ഞു. പതിനൊന്ന് വര്*ഷമായി അന്താരാഷ്ട്ര ക്രിക്കറ്റില്* തുടരുന്ന ഹര്*ഭജന്* സിംഗിന് ദേശീയ ടീമിനെ നയിക്കാന്* ഇതുവരെ അവസരം ലഭിച്ചിട്ടില്ല. സച്ചിന്* ടെണ്ടുല്*ക്കറുടെ അഭാവത്തില്* ഐ പി എല്* ട്വന്റി-20 ടൂര്*ണമെന്റില്* മുംബൈ ഇന്ത്യന്*സ് ടീമിനെ ഹര്*ഭജന്* നയിച്ചിരുന്നു.


എന്റെ സമയം വരുമ്പോള്* ക്യാപ്റ്റന്*, വൈസ് ക്യാപ്റ്റന്* സ്ഥാനം ലഭിക്കുമെന്നാണ് കരുതുന്നതെന്നു മുപ്പതാം പിറന്നാള്* ആഘോഷിക്കുന്ന ഹര്*ഭജന്* പറഞ്ഞു. തന്റെ ആഗ്രഹം എന്നെങ്കിലും പൂര്*ത്തീകരിക്കാനാകുമെന്നാണ് കരുതുന്നത്. സ്പിന്* ബൌളര്* അനില്* കുംബ്ലെ വിരമിക്കുന്നതിന് മുമ്പ് രണ്ട് വര്*ഷം ടീമിനെ നയിച്ചു. ഇത്തരമൊരു അവസരം തനിക്കും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാജി പറഞ്ഞു.

താങ്കളൊരു ഓള്* റൌണ്ടര്* താരമാണോ എന്ന ചോദ്യത്തിന് ഒരിക്കലും അല്ലെന്നാണ് ഹര്*ഭജന്* പറഞ്ഞത്. നിര്*ണ്ണായക മത്സരങ്ങളില്* ടീമിനെ വിജയിപ്പിക്കാന്* സാധിച്ചു എന്നത് കൊണ്ട് ഓള്* റൌണ്ടറാകാന്* കഴിയില്ല. ഇന്ത്യയില്* ഒരേ ഒരു ഓള്* റൌണ്ടര്* മാത്രമെ ഉണ്ടായിട്ടൊള്ളൂ, അത് കപില്*ദേവ് മാത്രമാണെന്നും ഹര്*ഭജന്* പറഞ്ഞു.