ഇന്ത്യന്* സിനിമയിലെ ഇതിഹാസമായ സീനിയര്* ബച്ചന്റെ നിര്*ബന്ധപ്രകാരം ഈയടുത്ത ദിവസമാണ് മോഹന്**ലാല്* ട്വിറ്റര്* എന്ന മൈക്രോ ബ്ലോഗിംഗ് സൈറ്റില്* (twitter.com/Lal_mohanlal) ചേര്*ന്നത്. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട എല്ലാത്തിനോടും പ്രത്യേക പ്രതിപത്തി കാണിക്കുന്ന മമ്മൂട്ടി ആകട്ടെ, 2009-ല്* തന്നെ ട്വിറ്ററില്* (twitter.com/mammukka) അംഗമാണ്. എന്നാല്* ഇരുവര്*ക്കുമുള്ള ആരാധകരുടെ എണ്ണം ഏകദേശം ഒരുപോലെയാണ്. 12,502 ആരാധകരെ നേടിയെടുത്തുകൊണ്ട് മമ്മൂട്ടി ഒന്നാം സ്ഥാനത്താണെങ്കില്* 11,358 ആരാധകരുമായി തൊട്ടടുത്ത് തന്നെ മോഹന്**ലാലുമുണ്ട്. ബ്ലാക്ക്*ബറി ഫോണ്* ഉപയോഗിച്ചാണ് മമ്മൂട്ടിയും ലാലും ട്വീറ്റുന്നത് എന്നത് ശ്രദ്ധേയമാണ്.

മേജര്* രവി സംവിധാനം ചെയ്യുന്ന കാണ്ഡഹാര്* എന്ന സിനിമയുടെ ലൊക്കേഷനില്* വച്ചാണെത്രെ മോഹന്**ലാലിനോട് അമിതാഭ് ബച്ചന്* ട്വിറ്ററിന്റെ പ്രാധാന്യത്തെ പറ്റി പറഞ്ഞ് മനസിലാക്കിയത്. മോഹന്**ലാല്* ട്വീറ്റ് ചെയ്യാന്* തുടങ്ങിയ കാര്യം സൈബര്* ലോകത്തെ ആദ്യമായി അറിയിച്ചതും ബച്ചന്* തന്നെ. ‘മലയാളത്തിലെ മറ്റൊരു സൂപ്പര്**സ്റ്റാറായ മമ്മൂട്ടിയെ ട്വീറ്റ് ചെയ്യാനായി എനിക്ക് നിര്*ബന്ധിക്കേണ്ടി വന്നില്ല, കാരണം മമ്മൂട്ടി മുമ്പുതന്നെ ട്വിറ്ററില്* അംഗമാണ്’ എന്നും ബച്ചന്* സൈബര്* ലോകത്തെ അറിയിക്കുകയുണ്ടായി.

തമാശയും സ്വയം പരിഹാസവും കലര്*ത്തിയുള്ള ട്വീറ്റുകളാണ് മമ്മൂട്ടിയുടെ ട്വിറ്റര്* അക്കൌണ്ടില്* ഉള്ളത്. ‘പ്രായങ്ങളൊക്കെ തോനെ ആയില്ലേ? നിര്*ത്തിക്കൂടെ? കൊച്ചുപിള്ളാര്*ക്ക് വഴിമാറിക്കൊടുക്കൂ’ എന്ന് മമ്മൂട്ടിയുടെ വിമര്*ശിച്ചുകൊണ്ടുള്ള ഒരു ട്വീറ്റ് മമ്മൂട്ടി തന്നെ തന്റെ അക്കൌണ്ടില്* ആര്**ടി (റീട്വീറ്റ്) ചെയ്തിട്ടുണ്ട്. ഫുട്*ബോള്* ആരാധകനായ മമ്മൂട്ടിയുടെ മറ്റൊരു ട്വീറ്റ് ഇങ്ങിനെയാണ്, ‘ബ്രസീലും അര്*ജന്റീനയും തമ്മിലൊരു അവസാന യുദ്ധം നമുക്ക് നഷ്*ടപ്പെട്ടു. കാത്തിരുന്ന് കാണാം.. ഏതെങ്കിലും യൂറോപ്യന്* ടീം വിജയിക്കുമോ?’

മോഹന്*ലാല്* ട്വിറ്ററില്* പിച്ചവയ്ക്കാന്* തുടങ്ങിയിട്ടേയുള്ളൂ. ‘സുപ്രഭാതം. എന്നെ ഇഷ്*ടപ്പെടുന്നവരുമായി ബന്ധപ്പെടാന്* സഹായിക്കുന്ന ട്വിറ്റര്* നല്ലൊരു സംവിധാനം തന്നെ. കൃത്യമായി ട്വീറ്റ് ചെയ്യാന്* ഞാന്* ശ്രമിക്കാം’ എന്ന് മോഹന്**ലാല്* എഴുതുന്നു. ജീവിതത്തെ പറ്റിയുള്ള തന്റെ ഉള്**ക്കാഴ്ചകളെ പറ്റിയും മോഹന്**ലാല്* എഴുതുന്നുണ്ട്. അമിതാഭ് ബച്ചനുള്ള ഒരു മറുപടി ഇങ്ങിനെയാണ്, ‘ഫുട്*ബോളിനെ പോലെ അതീവസുന്ദരമായ ഒരു കളിയാണ് ജീവിതവും! കാരണം എപ്പോഴും ഒരു നാളെയുണ്ട്.