ബോയ്സ്, സന്തോഷ് സുബ്രഹ്*മണ്യം, സച്ചിന്*, ജാനേ തു യ ജാനേ ന, ബൊമ്മറിലു തുടങ്ങിയ സിനിമകളിലൂടെ തമിഴിലും ഹിന്ദിയിലും തെലുങ്കിലും വെന്നിക്കൊടി പാറിച്ച ജെനിലിയ ഡിസൂസ മലയാളത്തിലെത്തുന്നു. പൃഥ്വിരാജിന്*റെ നായികയായാണ് ജെനിലിയയുടെ മലയാളപ്രവേശം.

സന്തോഷ് ശിവന്* സംവിധാനം ചെയ്യുന്ന ഉറുമി എന്ന ചിത്രത്തിലാണ് ജെനിലിയ പൃഥ്വിയുടെ നായികയാകുന്നത്. ശങ്കര്* രാമകൃഷ്ണന്* തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്*റെ കഥ നടക്കുന്നത് പതിനഞ്ചാം നൂറ്റാണ്ടിലാണ്.

1498ല്* കേരളത്തിലെത്തിയ പോര്*ച്ചുഗീസ് നാവികന്* വാസ്കോ ഡ ഗാമയെ വധിക്കാന്* ലക്*ഷ്യമിട്ടു നടക്കുന്ന ഒരു സംഘം യുവാക്കളുടെ കഥയാ*ണ് ഉറുമി. ഈ സംഘത്തിന്*റെ തലവനായി പൃഥ്വിരാജ് അഭിനയിക്കുന്നു. പോര്*ച്ചുഗീസ് രാജകുമാരിയായാണ് ജെനിലിയ വേഷമിടുന്നത്. ഇവര്*ക്കിടയിലുണരുന്ന പ്രണയം ചിത്രത്തിന്*റെ ഹൈലൈറ്റാണ്.

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഉറുമിയുടെ ഛായാഗ്രഹണം നിര്*വഹിക്കുന്നതും സന്തോഷ് ശിവന്* തന്നെയാണ്. അന്താരാഷ്ട്രതലത്തില്* ശ്രദ്ധേയമാകുന്ന ഒരു ചിത്രമായി ഉറുമിയെ മാറ്റാണ് സന്തോഷ് ശിവന്* ശ്രമിക്കുന്നത്.

അനന്തഭദ്രം എന്ന സിനിമയ്ക്ക് ശേഷം സന്തോഷ് ശിവന്* സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മണിരത്നത്തിന്*റെ രാവണന്* എന്ന സിനിമയുടെ ഛായാഗ്രഹണം നിര്*വഹിച്ചത് സന്തോഷ് ശിവനാണ്. ലെനിന്* രാജേന്ദ്രന്*റെ മകരമഞ്ഞില്* നായകനായും സന്തോഷ് അഭിനയിച്ചു. ഈ തിരക്കുകള്* അവസാനിച്ചതോടെ തന്*റെ പുതിയ സംവിധാന സംരംഭത്തിന് സന്തോഷ് ശിവന്* തുടക്കം കുറിക്കുകയാണ്.

സ്റ്റോറി ഓഫ് ടിബ്ലു, ഹലോ, മല്ലി, ദി ടെററിസ്റ്റ്, അശോക, നവരസ, അനന്തഭദ്രം, പ്രാരംഭ, ബിഫോര്* ദി റെയ്*ന്*സ്, തഹാന്* എന്നിവയാണ് സന്തോഷ് ശിവന്* സംവിധാനം ചെയ്ത ചിത്രങ്ങള്*.