രാഷ്ട്രീയ കുടിപ്പകയ്ക്ക് കൊലക്കത്തി കൊണ്ട് പരിഹാരം കാണുന്ന കണ്ണൂര്* നാടിന്*റെ കഥ വീണ്ടും വെള്ളിത്തിരയിലേക്ക്. 1997ല്* പുറത്തിറങ്ങിയ കണ്ണൂര്* എന്ന രാഷ്ട്രീയ ചിത്രത്തിന് രണ്ടാം ഭാഗം ആലോചിക്കുകയാണ് അണിയറ പ്രവര്*ത്തകര്*. കണ്ണൂര്* വീണ്ടും എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഹരിദാസ് കേശവനാണ് സംവിധായകന്*.


കണ്ണൂരില്* കരിവള്ളൂര്* ശിവന്**കുട്ടി എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ മനോജ് കെ ജയന്* തന്നെ രണ്ടാം ഭാഗത്തിലും നായകനാകുമെന്നാണ് സൂചന. റോബിന്* തിരുമല തന്നെയാണ് ഈ സിനിമയ്ക്കും തിരക്കഥ രചിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളാണ് പ്രമേയം. കണ്ണൂര്* ആദ്യഭാഗത്തില്* നായികയായ വാണി വിശ്വനാഥ് രണ്ടാം ഭാഗത്തിലും ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കും.

കണ്ണൂര്*, തിരുവനന്തപുരം, ന്യൂഡല്*ഹി എന്നിവിടങ്ങളിലായാണ് കണ്ണൂര്* വീണ്ടും ചിത്രീകരിക്കുന്നത്. മാറിയ രാഷ്ട്രീയ പശ്ചാത്തലം ഉള്*ക്കൊണ്ട് പുതിയ ആഖ്യാനരീതിയിലായിരിക്കും കണ്ണൂരിന്*റെ രണ്ടാം ഭാഗം വെള്ളിത്തിരയിലെത്തുക. വിജയരാഘവന്*, റിസബാവ, വിജയകുമാര്*, ഭീമന്* രഘു, മാമുക്കോയ തുടങ്ങിയവര്* രണ്ടാം ഭാഗത്തിലും ഉണ്ടാകും. ഒരു ഇടവേളയ്ക്ക് ശേഷം ഗീത ഈ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുമെന്നും സൂചനയുണ്ട്.

കണ്ണൂര്* സൂപ്പര്*ഹിറ്റായ ചിത്രമാണ്. മനോജ് കെ ജയനും വാണി വിശ്വനാഥിനുമൊപ്പം നരേന്ദ്രപ്രസാദും തകര്*ത്തഭിനയിച്ച സിനിമയായിരുന്നു ഇത്. കണ്ണൂര്* വന്* ഹിറ്റായതിന് ശേഷം ഹരിദാസ് കേശവന് അതുപോലൊരു മാസ് സിനിമ സൃഷ്ടിക്കാന്* കഴിഞ്ഞിട്ടില്ല. ഒരു തകര്*പ്പന്* കൊമേഴ്സ്യല്* വിജയം തന്നെയാണ് കണ്ണൂര്* വീണ്ടും എന്ന പ്രൊജക്ടിലൂടെ ഹരിദാസ് ലക്*ഷ്യമിടുന്നത്.