ഖുശ്ബു വീണ്ടും മലയാളത്തിലെത്തുന്നു. മമ്മൂട്ടി നായകനാകുന്ന പ്രാഞ്ചിയേട്ടന്* ആന്*റ് ദി സെയിന്*റ് എന്ന ചിത്രത്തിലാണ് ഖുശ്ബു അഭിനയിക്കുന്നത്. ചിത്രത്തില്* മമ്മൂട്ടിയുടെ നായികയല്ലെങ്കിലും നായകകഥാപാത്രത്തോട് ഉള്ളില്* നേരിയ പ്രണയം സൂക്ഷിക്കുന്ന കഥാപാത്രമാണിതെന്ന് സൂചനയുണ്ട്. രഞ്ജിത് സംവിധാനം ചെയ്യുന്ന ഈ സിനിമയില്* പ്രിയാമണിയാണ് നായിക.


കൈയൊപ്പ് എന്ന രഞ്ജിത് ചിത്രത്തില്* മമ്മൂട്ടിയുടെ നായികയായാണ് ഇതിനുമുമ്പ് ഖുശ്ബു മലയാളത്തില്* അഭിനയിച്ചത്. പ്രാഞ്ചിയേട്ടനിലും ഏറെ അഭിനയപ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് താരത്തിന്. തൃശൂരിലെ റീജന്*സി ക്ലബ് മെമ്പറായാണ് ഖുശ്ബു വേഷമിടുന്നത്. ഈ ക്ലബിന്*റെ പ്രസിഡന്*റ് സ്ഥാനത്തേക്ക് പ്രാഞ്ചിയേട്ടന്* മത്സരിക്കുന്ന രംഗങ്ങള്* സിനിമയുടെ ഹൈലൈറ്റാണ്.

ചെറമ്മല്* ഈനാശു ഫ്രാന്*സിസ് എന്ന പ്രാഞ്ചിയേട്ടന്* തൃശൂരിലെ പ്രമുഖ അരിവ്യാപാര കുടുംബത്തിലെ അംഗമാണ്. അരിക്കച്ചവടം മാത്രമല്ല, ഒട്ടേറെ ബിസിനസുകള്* പ്രാഞ്ചിക്കുണ്ട്. ധനികനാണെങ്കിലും വിദ്യാഭ്യാസം തീരെക്കുറവ്. തൃശൂര്* ഭാഷയിലാണ് സംസാരം. മിക്കപ്പോഴും മുണ്ടും ഷര്*ട്ടുമാണ് വേഷം. അവിവാഹിതന്*.

കാപ്പിറ്റോള്* ഫിലിംസിന്*റെ ബാനറില്* രഞ്ജിത് രചനയും സംവിധാനവും നിര്*വഹിക്കുന്ന പ്രാഞ്ചിയേട്ടന് ക്യാമറ ചലിപ്പിക്കുന്നത് വേണുവാണ്. ഷിബു ചക്രവര്*ത്തിയുടെ ഗാനങ്ങള്*ക്ക് ഔസേപ്പച്ചനാണ് ഈണം നല്*കുന്നത്. തൃശൂരിലും ഗോവയിലുമായി ചിത്രീകരിക്കുന്ന ഈ സിനിമ പ്ലേ ഹൌസാണ് പ്രദര്*ശനത്തിനെത്തിക്കുന്നത്.

ഇന്നസെന്*റ്, സിദ്ദിഖ്, ടിനി ടോം, രാമു, ടി ജി രവി, ഇടവേള ബാബു തുടങ്ങിയവരും പ്രാഞ്ചിയേട്ടന്* ആന്*റ് ദി സെയിന്*റിന്*റെ ഭാഗമാണ്.