-
മലയാള കഥകള്
മുഖമില്ലാത്തവര്*
മാധവനും മല്ലികയും ആ വലിയ മരത്തിന്റെ തണലില്* ഇരിക്കുകയായിരുന്നു.
മാധവന്* മല്ലികയുടെ കൈ പിടിച്ച് എന്തൊക്കയോ പറയുന്നുണ്ട്. മാധവന് കൈനോട്ടം വശമുണ്ടാകും. മല്ലികയുടെ ഭൂതം ഓര്*മ്മിപ്പിക്കുകയും ഭാവി പ്രവചിക്കുകയുമാകാം.
അവര്* തമ്മില്* പ്രണയമൊന്നുമല്ല. നിലാവുണ്ടായിരുന്നെങ്കില്* പ്രണയത്തിലേക്കും അതിനപ്പുറത്തേക്കും വളരാന്* സാധ്യതയുള്ള ഒരു സൌഹൃദം. ഒരു വെറും ആണ്* - പെണ്* സൌഹൃദം മാത്രം.
ഞാനൊരു കരടിയുടെ മുഖം*മൂടിവെച്ച്* അവരുടെ മുമ്പില്* ചാടിവീണും.
മാധവന്* ഒറ്റച്ചാട്ടത്തിന് മരത്തിന്റെ കൊമ്പില്* കയറി.
മല്ലിക ചത്തതുപോലെ തറയില്* മലര്*ന്നു കിടന്നു. കരടി മണത്തുനോക്കി. ശവത്തിന്റെ മണമൊന്നുമില്ല. മല്ലിക ശ്വാസം പിടിച്ച്* കിടക്കാന്* നന്നേ പണിപ്പെടുന്നുണ്ട്*.
കരടി മല്ലികയ്യുടെ ചെവിയില്* പറഞ്ഞു. “ആപത്തില്* സഹായിക്കുന്നവനാണ് യഥാര്*ത്ഥ കൂട്ടുകാരന്*. മാധവനെ വിശ്വസിക്കാന്* കൊള്ളില്ല നീ എന്റെ കൂടെ പോരു...”
കരടി മല്ലികയേയും ചുമലിലേറ്റി കടല്*ക്കരയിലേക്ക്* പോയി.
ഞാന്* കരടിയുടെ മുഖം*മൂടി കടലിലേക്ക്* വലിച്ചെറിഞ്ഞ്* പൊട്ടിച്ചിരിച്ചു
മല്ലികയെ ഇക്കിളിയിട്ട് പൊട്ടിച്ചിരിപ്പിക്കാന്* ശ്രമിച്ചു
കളിവീടുണ്ടാക്കി
തിരകളെണ്ണി
കടല്*ക്കരയില്* നല്ല നിലാവുണ്ടായിരുന്നു.
പെട്ടെന്ന്* നാല് മുഖമൂടികള്* ഞങ്ങളുടെ മുമ്പില്* ചാടി വീണു. അവര്* മുഖം*മൂടികള്* അല്ലായിരുന്നു. മുഖമില്ലാത്തവരായിരുന്നു.
ഞാനും മല്ലികയും മരിച്ചതു പോലെ ശ്വാസം പിടിച്ച് മലര്*ന്നു കിടന്നു.
മുഖമില്ലാത്തവര്* നാലു പേരും ചേര്*ന്ന്* മല്ലികയെ പൊക്കിയെടുത്തു. ഞങ്ങള്* മരിച്ചവരേപ്പോലെ അഭിനയിക്കുകയല്ലേ നിലവിളിക്കാന്* പാടില്ലല്ലോ!
ഒരു മുഖമില്ലാത്തവന്* അവളുടെ ഹാന്*ഡ് ബാഗ്* കാലിയാക്കി എന്റെ നേരെ വലിച്ചെറിഞ്ഞു.
ദുഷ്*ടന്മാര്* അവര്* മല്ലികയേയും കൊണ്ട് പോകുകയാണ്.
മുഖമില്ലാത്തവര്* കട്ടാളന്മാരാണ്, കാടത്തം കാണിക്കാന്* മടിയില്ലാത്തവര്*.
മുഖമില്ലാത്തവര്*ക്ക്* അമ്മ – പെങ്ങന്മാര്* ഇല്ലേ ?
അവരെന്റെ മല്ലികയേയും കൊണ്ട്* പോകുകയാണോ ?
ഈ മുഖമില്ലാത്തവര്* ദുഷ്*ടന്മാരാണ് അവര്* അവളെ പിച്ചിചീന്തുമെന്ന്* ഉറപ്പാണ്.
എങ്കിലും എനിക്ക്* എന്തു ചെയ്യാനാവും.
ഞാനും മരിച്ചതായി അഭിനയിക്കുകയാണ്.
ശ്വാസം വിടുന്നതുപോലും ആരും അറിയാതെ വേണം.
പിന്നെങ്ങനെ നിലവിളിക്കും
പിന്നെങ്ങനെ പ്രതികരിക്കും
പിന്നെങ്ങനെ പ്രതിരോധിക്കും
മല്ലികയും മുഖമില്ലാത്തവരും കാഴ്*ചയില്* നിന്നും മറഞ്ഞപ്പോള്* ഞാന്* എഴുന്നേറ്റ് വീട്ടിലേക്ക്* ഓടി.
മുഖമില്ലാത്തവര്* ഉപേക്ഷിച്ച മല്ലികയുടെ കാലിയാക്കിയ ഹാന്*ഡ്* ബാഗ്* അവളുടെ ഓര്*മ്മയ്ക്കായ്* എടുക്കാന്* മറന്നില്ല.
വീട്ടിലെത്തിയ ഉടന്* തന്നെ മല്ലികയുടെ ഉപേക്ഷിക്കപ്പെട്ട ഹാന്*ഡ്* ബാഗ്* എന്റെ സഹോദരിക്ക്* സമ്മാനമായിക്കൊടുത്തു.
ബാത്തുറൂമില്* കയറി എടുത്തുവെച്ചിരുന്ന വെള്ളത്തില്* മുഖമൊന്നു കഴുകിയപ്പോളാണ് ആശ്വാസമായത്*.
നടന്നതൊക്കെയും സ്വപ്*നമാണെന്ന്* വിശ്വസിക്കാന്* ശ്രമിച്ചു.
വെറുതേ കണ്ണാടിയിലേക്ക്* നോക്കി.
വിശ്വസിക്കാനായില്ല.
എനിക്കും മുഖം ഉണ്ടായിരുന്നില്ല.
കൈകൊണ്ട്* തപ്പി നോക്കി....
ഇല്ല .... എനിക്കും മുഖം ഇല്ല....
അവിടെ വെറും ശൂന്യത മാത്രം.
കരടിയുടെ മുഖം*മൂടിയുണ്ടായിരുന്നത്* കടലില്* വലിച്ചെറിഞ്ഞ്* പൊട്ടിച്ചിരിച്ചതോര്*മ്മവന്നു.
ഇത്* കണ്ണാടിയുടെ കുഴപ്പമാണ് .
ഈ കണ്ണാടി മുഖം നോക്കാന്* കൊള്ളീല്ല.
കണ്ണാടി വലിയ ശബ്*ദത്തോടെ ഞാന്* എറിഞ്ഞുടച്ചു.
കണ്ണാടി പൊട്ടിച്ചിതറുന്ന ശബ്*ദം കേട്ട്* ചിരിക്കാന്* ശ്രമിച്ചു.
എഴുതിയത് ബാജി ഓടംവേലി
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks