ബ്രസീലും അര്*ജന്*റീനയും പോയി. ഇന്നു നടക്കുന്ന പാരഗ്വായ്-സ്പെയിന്* മല്*സരത്തില്* പാരഗ്വായ് ജയിക്കണേ എന്നൊരു പ്രാര്*ഥന മാത്രം അവശേഷിക്കുന്നു. ബോളേതാണ് ബാറ്റേതാണെന്നു തിരിച്ചറിയാത്ത എനിക്കു പെട്ടെന്നാണ് ഫുട്ബോളില്* കമ്പമുണ്ടായിരിക്കുന്നത്. ബ്രസീലും അര്*ജന്*റീനയും തമ്മിലാണ് ഫൈനല്* കളിക്കുന്നതെന്നും ഇവരിലാരെങ്കിലും വേള്*ഡ് കപ്പ് കൊണ്ടുപോകുമെന്നുമൊക്കെയാണ് ആദ്യം കേട്ടിരുന്നത്. സെക്രട്ടറിയേറ്റിനടുത്ത് ടിവിക്കട നടത്തുന്ന എന്*റെ പരിചയക്കാരന്* പറഞ്ഞത് ബ്രസീലും അര്*ജന്*റീനയും ലോകകപ്പില്* നിന്നു പുറത്തായെന്നാണ്. മറഡോണയുടെ പേരും അയാള്* പലതവണ പറഞ്ഞു. മറഡോണയൊക്കെ ഇപ്പോഴും കളിക്കുന്നുണ്ട് എന്നു ഞാന്* കരുതിയില്ല. വണ്*ഡേയില്* സെറീന വില്യംസിനെതിരെ ഏറ്റവും കൂടുതല്* സിക്സ് അടിച്ചിട്ടുള്ളയാളാണ് മറഡോണ എന്നെവിടെയോ വായിച്ചതോര്*ക്കുന്നു. ഞാന്* അറിയാവുന്ന വിവരങ്ങള്* പറഞ്ഞന്നേയുള്ളൂ. ഫുട്ബോളില്* *ഞാന്* തീരെ അജ്ഞനല്ല എന്നു നിങ്ങളെ ബോധ്യപ്പെടുത്തേണ്ടതും എന്*റെ ആവശ്യമാണല്ലോ.
സത്യം പറഞ്ഞാല്* ഈ ലോകകപ്പ് തുടങ്ങിയതിനു ശേഷം ഇന്നു വരെ ഒരൊറ്റ കളി പോലും ഞാന്* കണ്ടിട്ടില്ല. ഓരോരുത്തര്* എത്ര സെറ്റിനാണ് മറ്റേ ടീമുകളെ തോല്*പിക്കുന്നത് എന്നും ഞാനന്വേഷിച്ചിട്ടില്ല. ബട്ട്, ഇന്നു ഞാന്* കളി കാണും. കാണാതിരിക്കാനെനിക്കാവില്ല. എന്നെ ഫുട്ബോളിലേക്ക് ഹഠാദാകര്*ഷിച്ച പാരഗ്വായിലെ ലിഞ്ചെറി മോഡല്* ലറിസ റിക്വല്*മിയോടൊപ്പം ഇക്കളി തീക്കലി പാരഗ്വായ് ജയിക്കണേ എന്നു *ഞാന്* പ്രാര്*ഥിക്കുന്നു.
അര്*ജന്*റീന ജയിച്ചാല്* നഗ്നനായി ഓടിക്കൊള്ളാമെന്ന് മറഡോണ പറഞ്ഞിരുന്നുവത്രേ. മറഡോണയുടെ നഗ്നത എത്ര ഭീകരമായിരിക്കും എന്നതോര്*ക്കണം, അല്ലെങ്കില്* ദൈവം തമ്പുരാന്* ഇടപെട്ട് ആ ടീമിനെ തോല്*പിക്കില്ലല്ലോ. കോഴിക്കോട്ടെ അര്*ജന്*റീന ഫാന്*സും മറഡോണയോട് ഐക്യദാര്*ഡ്യം പ്രഖ്യാപിച്ച് അര്*ജന്*റീന കപ്പുമായി നില്*ക്കുമ്പോള്* തുണിയില്ലാതെ ഓടും എന്നു പറഞ്ഞിരിക്കുന്നു. അര്*ജന്*റീനയുടെ അപ്പീസു പൂട്ടിയതോടെ നാട്ടുകാര്* പലതും കാണാതെ രക്ഷപെട്ടു. ലോകം കാത്തിരിക്കുന്ന കാളി ഇന്നിനിയുള്ളതാണ്. സ്പെയിനും പാരഗ്വായും തമ്മിലുള്ള മുടിഞ്ഞ കളി.
പാരഗ്വായ് ഫൈനലില്* ജയിച്ചാല്* ദേഹത്ത് പതാകയുടെ നിറം പൂശി നഗ്നയായി ഓടുമെന്ന് നമ്മുടെ ലറിസ നേരത്തെ പറഞ്ഞിരുന്നല്ലോ. ആദ്യം അതു കേട്ടപ്പോള്* പുള്ളിക്കാരി ചുമ്മാ പറ്റിക്കാന്* വേണ്ടി പറഞ്ഞതാണെന്നാണ് കരുതിയത്. ബ്രസീലും അര്*ജന്*റീനയും തുള്ളിതുളളി നില്*ക്കുമ്പോഴാണ് ഒരു പാരഗ്വായ്.ബട്ട്, കാര്യങ്ങള്* തകിടം മറഞ്ഞിരിക്കുകയാണ്. ഫൈനലില്* പാരഗ്വായ് കളിക്കാനും ജയിക്കാനുമുള്ള സാധ്യത കണ്ണുമടച്ചു തള്ളിക്കളയാനാവില്ലെന്നിരിക്കെ ലോകം ലറിസയുടെ ചിത്രങ്ങള്* ഡൗണ്*ലോഡ് ചെയ്ത് മനസാ വസ്ത്രാക്ഷേപം നടത്തി പാരഗ്വായുടെ വിജയത്തിനു വേണ്ടി പ്രാര്*ഥിക്കണോ വേണ്ടയോ എന്നാലോചിക്കുമ്പോള്* ലറിസ രണ്ടുപടി താഴേക്കിറങ്ങിയിരിക്കുകയാണ്.
ലറിസയുടെ ഒടുവിലത്തെ പ്രഖ്യാപനമനുസരിച്ച് ഇന്ന് സ്പെയിനുമായുള്ള കളി പാരഗ്വായ് ജയിച്ചാല്* ലറിസ തുണിയുരിയും. ദേഹമാകെ പതാകയുടെ നിറം പൂശി (ട്രാന്*സ്പെരന്*റ് പതാകകളാണ് ഈ സമൂഹത്തിനാവശ്യം)ചേച്ചി ഗാലറിയില്* ഇരിക്കുകയാണ്, പാരഗ്വായ് ജയിച്ചാല്* ഇറങ്ങിയോടും. കളി തുടങ്ങാന്* ഇനി ഏതാനും മണിക്കൂറുകള്* മാത്രം. പാരഗ്വായ് ജയിക്കുമോ ? ജയിക്കണോ ? അതോ, ചേച്ചി പാരഗ്വായ് ഒരു ഗോളടിച്ചാല്* തുണിയുരിയാം എന്ന് ഓഫര്* പരിഷ്കരിക്കുമോ ?
എന്തൊക്കെയായാലും ലറിസയ്*ക്കു ബുദ്ധിയുണ്ട്. സ്വന്തം ടീമിനെ പിന്തുണയ്*ക്കാന്* വേണ്ടി ടീമിനോടൊപ്പം ഔദ്യോഗിക ചിയര്* ഗേളായി എത്തിയ ലറിസയ്ക്ക് ഇനി ഒന്നും നോക്കാനില്ല. ഒരു അടിവസ്ത്ര മോഡലായി പുറപ്പെട്ട ലറിസ തിരികെ രാജ്യത്തെത്താന്* പോകുന്നത് ലോകപ്രസിദ്ധയായിട്ടാണ്, തുണിയുരിഞ്ഞാലും ഇല്ലെങ്കിലും. കേരളത്തിന്*റെ ഒരു കോണിലിരുന്ന് കൂതറ ബ്ലോഗറായ ഞാന്* വരെ ലറിസയെപ്പറ്റി വര്*ണിക്കുമ്പോള്* മുഖ്യധാരാ മാധ്യമങ്ങള്* ചേച്ചിയെ ആഘോഷിച്ചതിനു കയ്യും കണക്കുമില്ല എന്നതു പ്രത്യേകം പറയേണ്ടല്ലോ. ലോകകപ്പ് ആരു കൊണ്ടുപോയാലും നമുക്കെന്ത്.. ഇന്നത്തെ മനോഹരമായ കളിയില്* പാരഗ്വായ് ജയിക്കണേ എന്ന് എല്ലാവരും മനസ്സറിഞ്ഞ് പ്രാര്*ഥിക്കുക