പ്രഭുദേവയും നയന്**താരയുമായുള്ള വിവാഹം തല്*ക്കാലമില്ല എന്ന് ഉറപ്പായി. കുറച്ചുനാളായി പുതിയ പ്രൊജക്ടുകള്* സ്വീകരിക്കാതിരുന്ന നയന്**സ് ഒടുവില്* ഒരു തമിഴ് ചിത്രത്തിന്*റെ കരാറില്* ഒപ്പിട്ടു. തമിഴകത്തെ യുവ സംവിധായകന്* ആര്* കണ്ണന്* സംവിധാനം ചെയ്യുന്ന ‘വന്താന്* വേന്ദ്രന്*’ എന്ന സിനിമയിലാണ് നയന്*സ് ഇനി അഭിനയിക്കുക.


ബോസ് എങ്കിറ ഭാസ്കരനാണ് നയന്**താരയുടേതായി റിലീസ് കാത്തിരിക്കുന്ന തമിഴ് ചിത്രം. ഇതിനുശേഷം ഇലക്ട്ര എന്ന മലയാള ചിത്രത്തിലും ഉപേന്ദ്ര നായകനാകുന്ന കന്നഡച്ചിത്രത്തിലുമായിരുന്നു നയന്**താര അഭിനയിച്ചത്. എന്നാല്* തമിഴ് ചിത്രങ്ങളൊന്നും തല്**ക്കാലം സ്വീകരിക്കുന്നില്ലെന്നായിരുന്നു നയന്**സിന്*റെ നിലപാട്.

പ്രഭുദേവയുമായുള്ള വിവാഹം ഉടനുണ്ടാകുമെന്നും അതിനാലാണ് നയന്**സ് പുതിയ സിനിമകളൊന്നും ഏല്*ക്കാത്തതെന്നും റൂമറുകള്* പ്രചിരിച്ചിരുന്നു. എന്നാല്* അഭ്യൂഹങ്ങളൊക്കെ തള്ളിക്കളഞ്ഞുകൊണ്ട് പുതിയ തമിഴ് ചിത്രത്തിന് നയന്**താര ഡേറ്റ് നല്*കിയിരിക്കുകയാണ്.

സൂപ്പര്*ഹിറ്റ് ചിത്രങ്ങളായ ജയം കൊണ്ടേന്*, കണ്ടേന്* കാതലായ് എന്നിവയുടെ സംവിധായകനാണ് ആര്* കണ്ണന്*. പുതിയ ചിത്രമായ വന്താന്* വേന്ദ്രനില്* നായകന്* ജീവയാണ്. മുംബൈയുടെ പശ്ചാത്തലത്തില്* ഒരു ആക്ഷന്* ത്രില്ലറാണ് ഈ സിനിമയിലൂടെ കണ്ണന്* ലക്*ഷ്യമിടുന്നത്. ‘ഈ’ എന്ന ഹിറ്റിനു ശേഷം ജീവയുടെ നായികയായി നയന്**താര എത്തുന്ന സിനിമ കൂടിയാണ് വന്താന്* വേന്ദ്രന്*.