പാകിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്* ഓസ്ട്രേലിയ മികച്ച നിലയില്*. ആദ്യ ഇന്നിംഗ്സില്* പാകിസ്ഥാന്* ഓസീസിനെ 253 റണ്*സിന് പുറത്താക്കിയപ്പോള്* ഓസീസ് പാകിസ്ഥാനെ 148 റണ്*സിന് പുറത്താക്കി തിരിച്ചടിച്ചു. രണ്ടാം ഇന്നിംഗ്സില്* ഓസീസ് നാല് വിക്കറ്റ് നഷ്ടത്തില്* 100 റണ്*സെടുത്തിട്ടുണ്ട്.

ബൌളര്*മാര്* നിറഞ്ഞു കളിച്ച മത്സരത്തില്* ഇരു ടീമുകളുടെയും ബാറ്റിംഗ് നിര തകരുകയായിരുന്നു. പാകിസ്ഥാന്റെ ആദ്യ ഇന്നിംഗ്സില്* സല്*മാന്* ബട്ട്(63), നായകന്* സഹീദ് അഫ്രീദി(31) ഒഴികെ ആരും തന്നെ മികച്ച പ്രകടനം കാഴ്ചവച്ചില്ല. മുന്**നിര താരങ്ങളായ ഫര്*ഹത്ത്, ഉമര്* അമീന്*, ഉമര്* അക്മല്*, കമ്രാന്* അക്മല്* എന്നിവരെല്ലാം രണ്ടക്കം സ്കോര്* ചെയ്യാനാവാതെ പുറത്തായി. ഓസീസിന് വേണ്ടി ഷെയ്ന്* വാട്സന്* അഞ്ചു വിക്കറ്റ് നേടി. ബോളിംഗ്നര്*, ഹില്*ഫെനോസ് എന്നിവര്* രണ്ട് വിക്കറ്റ് വീതവും നേടി.

രണ്ടാം ഇന്നിംഗ്സില്* ഓസീസ് തകര്*ച്ചയിലാണ്. ഓപ്പണര്* ഷെയ്ന്* വാട്സന്* (31), റിക്കി പോണ്ടിംഗ്(0), മൈക്കല്* ക്ലാര്*ക്ക്(12), മൈക്കല്* ഹസ്സി(0) എന്നിവര്* പുറത്തായി. 49 റണ്*സുമായി സൈമന്* കാറ്റിച്ചും രണ്ട് റണ്*സുമായി മിച്ചല്* ജോണ്*സനുമാണ് ക്രീസില്*. പാകിസ്ഥാന് വേണ്ടി ആസിഫ്, ഉമര്* ഗുല്* രണ്ട് വിക്കറ്റ് നേടി.