വിനീത് ശ്രീനിവാസന്* സംവിധാനം ചെയ്ത മലര്*വാടി ആര്*ട്സ് ക്ലബ് ഗംഭീരമാണെന്ന് റിപ്പോര്*ട്ട്. പ്രേക്ഷകരെ ഓരോ നിമിഷവും ചിരിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ സിനിമ ഒരുക്കിയിട്ടുള്ളത്. എല്ലാ സെന്*ററുകളിലും തകര്*പ്പന്* വരവേല്*പ്പാണ് ചിത്രത്തിന് ലഭിക്കുന്നത്.


അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ഈ സിനിമ. ഇത്രയും മികച്ച രീതിയില്* തുടക്കവും ഇന്*റര്*വെല്* പഞ്ചുമുള്ള ഒരു സിനിമ അടുത്തകാലത്ത് വന്നിട്ടില്ലെന്നാണ് പ്രേക്ഷകാഭിപ്രായം. രണ്ടാം പകുതിയില്* ചില പാകപ്പിഴകള്* വന്നിട്ടുണ്ടെങ്കിലും പ്രേക്ഷകരെ കഥയ്ക്കൊപ്പം സഞ്ചരിക്കാന്* വിനീതിന്*റെ മേക്കിംഗ് പ്രേരിപ്പിക്കുന്നുണ്ട്. സെക്കന്*റ് ഹാഫിലെ ചില രംഗങ്ങള്* കണ്ണുനനയിക്കുന്നതാണ്.

പുതുമയുള്ള പ്രണയ രംഗങ്ങളും യുവാക്കളുടെ സാഹസികതയുമൊക്കെ പ്രേക്ഷകരെ രസിപ്പിക്കുന്നു. ഒരു മികച്ച തിരക്കഥാകൃത്തിന്*റെയും സംവിധായകന്*റെയും ഉദയമാണ് മലര്*വാടിയിലൂടെ ഉണ്ടായിരിക്കുന്നത്. പുതുമുഖങ്ങളും സീനിയര്* അഭിനേതാക്കളും മത്സരിച്ച് അഭിനയിച്ചിരിക്കുകയാണ് ചിത്രത്തില്*.

സലിം കുമാര്* ഗംഭീര പ്രകടനമാണ് മലര്*വാടിയില്* നടത്തുന്നത്. ജഗതി, സുരാജ് വെഞ്ഞാ*റമ്മൂട് എന്നിവരും നന്നായിരിക്കുന്നു. ഗസ്റ്റ് റോളിലെത്തുന്ന ശ്രീനിവാസനും നന്നായി. എന്തായാലും മലര്*വാടി ഒരു വന്* വിജയമാകുമെന്ന സൂചനയാണ് ആദ്യ ദിനത്തിലെ പ്രകടനം നല്*കുന്നത്.