എങ്ങനെ മലയാളത്തില്* ടൈപ്പ് ചെയ്യാം?

എങ്ങനെയാണ് മലയാളത്തില്* ടൈപ്പ് ചെയ്യുവാന്* സാധിക്കുന്നതെന്ന് നോക്കാം. അല്*പ്പം ക്ഷമയുണ്ടെങ്കില്* വളരെയെളുപ്പം പഠിച്ചെടുക്കാവുന്ന ഒന്നാണ് മലയാളത്തിലുള്ള ടൈപ്പിംഗ്.

എന്തൊക്കെയാണ് ആവശ്യമായുള്ളത്?

മലയാളത്തില്* ടൈപ്പ് ചെയ്യുവാന്* വേണ്ടത് മൂന്നേ മൂന്ന് സംഗതികളാണ്.

1. ഒരു മലയാളം യൂണിക്കോഡ് ഫോണ്ട്
അഞ്ജലി, കാര്*ത്തിക തുടങ്ങിയ ഏതെങ്കിലും യൂണിക്കോഡ് ഫോണ്ട് ഉണ്ടെങ്കില്* മാത്രമേ നിങ്ങള്*ക്ക് മലയാളത്തിലുള്ളവ വായിക്കാന്* സാധിക്കൂ. ഈ
ടെക്*സ്റ്റ് നിങ്ങള്*ക്ക് വ്യക്തമായി വായിക്കുവാന്* സാധിക്കുന്നുണ്ടെങ്കില്*
നിങ്ങള്* ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്* മലയാളം യൂണിക്കോഡ് ഫോണ്ട് ഉണ്ടെന്ന് സാരം.
എങ്കിലും അഞ്ജലിയുടെ ഇവിടെ
കൊടുത്തിരിക്കുന്ന വേര്*ഷന്* ഉണ്ടായിരിക്കുന്നതാണ് അഭികാമ്യം. ഇത് ഡൌണ്**ലോഡ്
ചെയ്*ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്*ഡറില്* സേവ് ചെയ്യുക.
C:\WINDOWS\Fonts, C:\WINNT\Fonts ഇവയിലേതെങ്കിലുമായിരിക്കും സാധാരണയായുള്ള ഫോണ്ട്
ഫോള്*ഡര്*.

2. മംഗ്ലീഷില്* ടൈപ്പ് ചെയ്യുന്നതിനെ മലയാളത്തിലാക്കുന്ന ഒരു സോഫ്റ്റ്*വെയര്**.
മലയാളത്തിലുള്ള ടൈപ്പിംഗ് രണ്ട് രീതിയില്* സാദ്ധ്യമാണ്. ഒന്നാമത്തെ രീതിയില്* മലയാളത്തില്* ടൈപ്പ്
ചെയ്യുന്നതിനായി നിങ്ങളുടെ സിസ്റ്റത്തില്* ഒന്നും തന്നെ ഇന്*സ്റ്റാള്*
ചെയ്യേണ്ടതില്ല. രണ്ടാമത്തെ രീതിയില്* ചെയ്യുവാനാണെങ്കില്* മംഗ്ലീഷില്* ടൈപ്പ്
ചെയ്യുന്നതിനെ മലയാളമാക്കുന്ന സോഫ്റ്റ്വെയര്* നിങ്ങളുടെ സിസ്റ്റത്തില്*
ഇന്*സ്റ്റാള്* ചെയ്യണം.

ഒന്നാമത്തെ രീതിയില്*, മലയാളം ടൈപ്പ് ചെയ്യുന്നതിനായി മലയാളം ഓണ്**ലൈന്*,
ഇളമൊഴി ഈ രണ്ട്
വെബ്*സൈറ്റുകളില്* ഏതെങ്കിലും ഏതെങ്കിലും ഉപയോഗിക്കാം. ഈ രണ്ട് പേജുകളും സേവ്
ചെയ്*തുവെച്ചാല്* ഇന്റര്*നെറ്റ് കണക്ഷന്* ലഭ്യമല്ലാത്ത അവസരങ്ങളിലും ഇവ ഉപയോഗിച്ച്
മലയാളത്തിലുള്ള ടൈപ്പിംഗ് സാദ്ധ്യമാണ്. മലയാളത്തില്* ഓണ്**ലൈനായി ടൈപ്പ്
ചെയ്യുവാന്* സഹായിക്കുന്ന വേറൊരു ഉപാധിയാണ് ഗൂഗിള്* ഇന്*ഡിക്
ട്രാന്*സ്ലിറ്ററേഷന്*. വാക്കുകളുടെ വളരെ വിപുലമായ ഒരു ശേഖരം ഉപയോഗിച്ച് വളരെ
എളുപ്പത്തില്* തെറ്റില്ലാതെ ടൈപ്പ് ചെയ്യാന്* ഉതകുന്ന ഒന്നാണ് ഇത്. പക്ഷെ,
ഇന്റര്*നെറ്റ് കണക്ഷന്* ഉള്ള സമയത്തേ ഈ സേവനം ഉപയോഗിക്കുവാന്* സാധിക്കൂ. മലയാളം
ഓണ്**ലൈനിലും ഇളമൊഴിയിലും ഉള്ളതുപോലെ വലിയക്ഷരവും ചെറിയ അക്ഷരവും
കൂട്ടിക്കലര്*ത്താതെ തന്നെ കൃത്യമായ മലയാളം വാക്ക് രൂപപ്പെടുത്തിയെടുക്കാന്*, ഇതിലെ
വാക്കുകളുടെ ശേഖരം ഉപയോഗിച്ച് ഒരു പരിധി വരെ ഇതിന് സാധിക്കും.

രണ്ടാമത്തെ രീതിയില്* ടൈപ്പ് ചെയ്യുവാനായി, മൊഴി കീമാപ്പ് എന്ന മലയാളത്തില്* ടൈപ്പ്
ചെയ്യാന്* സഹായിക്കുന്ന ഒരു സോഫ്റ്റ്*വെയറാണ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്.
ഇവിടെ നിന്നും മൊഴി കീമാപ്പ് ഡൌണ്**ലോഡ് ചെയ്ത് ഇന്*സ്റ്റാള്*
ചെയ്യാവുന്നതാണ്.

3. അല്പം ക്ഷമ.
മലയാളത്തില്* ടൈപ്പ് ചെയ്യുവാന്* ആദ്യകാലങ്ങളില്* ഇത്തിരി ബുദ്ധിമുട്ട് തോന്നിയേക്കാം. പക്ഷെ, പിന്മാറാതെ വീണ്ടും വീണ്ടും ശ്രമിച്ചെങ്കില്* മാത്രമേ
മലയാളത്തില്* ഓരോ അക്ഷരങ്ങളും ലഭിക്കുവാന്* എങ്ങനെ ടൈപ്പ് ചെയ്യണമെന്നത്
ഓര്*ത്തുവെയ്*ക്കുവാന്* പറ്റൂ.

കീമാപ്പ് ഇന്*സ്റ്റാള്* ചെയ്*ത ശേഷം സിസ്റ്റം റീ-സ്റ്റാര്*ട്ട് ചെയ്യുക. അതിനുശേഷം മലയാളത്തില്* ടൈപ്പ് ചെയ്യേണ്ട വിന്*ഡോ
തുറന്ന്, വിന്**ഡോസ് ടാസ്*ക് ബാറിന്റെ വലതുഭാഗത്ത്, സമയം കാണിക്കുന്നതിനു സമീപം
ചിത്രത്തില്* കാണുന്നതുപോലെ ‘K' എന്ന് കാണപ്പെടുന്ന ഐക്കണില്* ക്ലിക്ക് ചെയ്*ത്,
Mozhi Keymap 1.1.1 സെലക്റ്റ് ചെയ്യുക. ഇപ്പോള്* ‘K' എന്നത് ‘ക’ എന്നായി മാറി,
ചിത്രത്തില്* കൊടുത്തിരിക്കുന്നതുപോലെ ആയിരിക്കുന്നത് കാണാം. തിരികെ ഇംഗ്ലീഷിലേക്ക്
പോകുവാനായി ഈ ‘ക’ യില്* ക്ലിക്ക് ചെയ്*ത്, No Keyman Keyboard എന്നത് സെലക്റ്റ്
ചെയ്*താല്* മതിയാകും. ഇത്രയും ചെയ്യാന്* സാധിക്കുന്നുണ്ടെങ്കില്* നിങ്ങള്*
മലയാളത്തില്* ടൈപ്പ് ചെയ്യാനുള്ള ഒരുക്കങ്ങള്* പൂര്*ത്തിയാക്കിക്കഴിഞ്ഞു
എന്നര്*ത്ഥം.

മലയാളത്തിലേക്ക് പോകാന്


ഇംഗ്ലീഷിലേക്ക് പോകാന്


എങ്ങനെ ടൈപ്പ് ചെയ്യാം?

ഇനി എങ്ങനെ ടൈപ്പ് ചെയ്യണമെന്നത് നോക്കാം. മംഗ്ലീഷിലുള്ള ടൈപ്പിങ്ങും അത്യാവശ്യം സൂത്രപ്പണികളും അറിഞ്ഞിരുന്നാല്* ആര്*ക്കും
ടൈപ്പ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിന്, amma എന്ന ടൈപ്പ് ചെയ്*താല്* അമ്മ എന്ന് തനിയെ മാറുന്നതാണ്. അതുപോലെ തന്നെ,
അച്ഛന്* എന്ന് മലയാളത്തില്* എഴുതുവാനായി
achchhan എന്നും പിന്**നിലാവ്
എന്നത് മലയാളത്തില്* എഴുതുവാനായി pin_nilaav എന്നും മലയാളം എന്നെഴുതുവാന്* malayaaLam എന്നും ടൈപ്പ് ചെയ്*താല്* മതിയാകും.
ഏതാണ്ട് മംഗ്ലീഷിലെഴുതുന്നതുപോലെ തന്നെ. പക്ഷെ, ചിലയിടങ്ങളില്* വലിയ അക്ഷരങ്ങളും ^,
~, _ തുടങ്ങിയ ചിഹ്നങ്ങളും ഉപയോഗിക്കേണ്ടിവരും എന്നുമാത്രം. വിശദമായ കീമാപ്പിംഗ്
താഴെ കൊടുത്തിരിക്കുന്നു.


മലയാളം ആക്ഷരസൂചിക
കുറിപ്പ് :

1. ചെറിയ നിറുത്തലുകള്* ആവശ്യം വരുമ്പോള്* ഉപയോഗിക്കുന്ന ചിഹ്നമാണ് *** _ എന്നത്.
ഉദാഹരണത്തിന്,
പിന്**നിലാവ് - pin_nilaav ( *_ ഇല്ലാതെ ടൈപ്പ് ചെയ്*താല്* പിന്നിലാവ് എന്നേ
വരൂ)
മുഖം*മൂടി - mukham_mooTi ( _ ഇല്ലാതെ ടൈപ്പ് ചെയ്*താല്* മുഖമ്മൂടി എന്നേ വരൂ)
2. ചന്ദ്രക്കല വരുത്തുവാനായി ~ എന്ന ചിഹ്നം ഉപയോഗിക്കാം.
ഉദാഹരണത്തിന്,
അവന് - avan~ ( ~ ഇല്ലാതെ ടൈപ്പ് ചെയ്*താല്* അവന്* എന്നേ
വരൂ)
കൂന് - koon~ (~ ഇല്ലാതെ ടൈപ്പ് ചെയ്*താല്* കൂന്* എന്നേ വരൂ)
3. മലയാളത്തിലെ അക്കങ്ങള്* എഴുതുവാനായി \ എന്നതിനോട് ചേര്*ത്ത് ഇംഗ്ലീഷ് അക്കം ടൈപ്പ് ചെയ്*താല്*
മതിയാകും.ഉദാഹരണത്തിന്, 1947 എന്നത് മലയാളത്തിലെഴുതിയാല്* ൧൯൪൭ എന്നാണ് വരേണ്ടത്.
ഇതിനായി, \1\9\4\7 എന്ന് ടൈപ്പ് ചെയ്*താല്* മതിയാകും. അതുപോലെ 2007 എന്നതിന് ൨00൭
എന്നെഴുതിയാല്* മതിയാകും. മലയാളത്തിലെ അക്കങ്ങള്* ഇനി പറയുന്നവയാണ്.1 - ൧, 2 - ൨, 3
- ൩, 4 - ൪, 5 - ൫, 6 - ൬, 7 - ൭, 8 - ൮, 9 - ൯ (പൂജ്യത്തിനുമാത്രം \0 എന്ന് ടൈപ്പ്
ചെയ്യാതിരിക്കുക. ഇങ്ങനെ ടൈപ്പ് ചെയ്*താല്* കിട്ടുന്ന ൦ എന്നത് കാല്* (1/4)
എന്നതിനെ സൂചിപ്പിക്കുവാന്* ഉപയോഗിക്കുന്ന മലയാള അക്കമാണ്). മുമ്പ് കാല്*, അര,
മുക്കാല്*, അരയ്*ക്കാല്* എന്നിവയ്*ക്കെല്ലാം മലയാളത്തില്*
അക്കങ്ങളുണ്ടായിരുന്നു.)